Movie prime

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയില്‍

pranab mukharjee മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയിലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന റിസര്ച്ച് ആന്ഡ് റഫറല് ആശുപത്രിയില് നിന്നുള്ള പുതിയ വിവരം. കോമ അവസ്ഥയിലാണെങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി രാവിലെ അറിയിച്ചു.pranab mukharjee ‘മുഖർജിയുടെ അവസ്ഥയിൽ മാറ്റമില്ല, അദ്ദേഹം വെന്റിലേറ്ററിന്റെ പിന്തുണയിൽ തുടരുകയാണ്’, ആശുപത്രി പറഞ്ഞു. പ്രണബ് മുഖര്ജിയെ തിങ്കളാഴ്ച വീട്ടിൽ വീണതിനെ തുടർന്നാണ് ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയില് രക്തം കട്ട പിടിച്ചതിനെത്തുടര്ന്ന് അദ്ദേഹത്തിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് More
 
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയില്‍

pranab mukharjee

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയിലെന്ന്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന റിസര്‍ച്ച് ആന്‍ഡ്‌ റഫറല്‍ ആശുപത്രിയില്‍ നിന്നുള്ള പുതിയ വിവരം. കോമ അവസ്ഥയിലാണെങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി രാവിലെ അറിയിച്ചു.pranab mukharjee

‘മുഖർജിയുടെ അവസ്ഥയിൽ മാറ്റമില്ല, അദ്ദേഹം വെന്റിലേറ്ററിന്‍റെ പിന്തുണയിൽ തുടരുകയാണ്’, ആശുപത്രി പറഞ്ഞു.

പ്രണബ് മുഖര്‍ജിയെ തിങ്കളാഴ്ച വീട്ടിൽ വീണതിനെ തുടർന്നാണ് ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയില്‍ രക്തം കട്ട പിടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്‍പായുള്ള പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പ്രണബ് മുഖർജിയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് മകന്‍ അഭിജിത് ട്വീറ്റ് ചെയ്തു. “പ്രശസ്ത മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ഊഹപോഹങ്ങളും വ്യാജ വാർത്തകളും വ്യക്തമായി പ്രതിഫലിപ്പിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങൾ വ്യാജവാർത്തകളുടെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നു എന്നാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

അച്ഛനെക്കുറിച്ചു കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് മുഖർജിയുടെ മകൾ ഷര്‍മിസ്തയും ട്വീറ്റ് ചെയ്തിരുന്നു.