Movie prime

“ഡാഡി ചെയ്ഞ്ച്ഡ് ദി വേൾഡ്” , തരംഗമായി ആറു വയസുകാരി ജിയാന ഫ്ലോയ്ഡിൻ്റെ വീഡിയോ

കറുത്ത വംശജനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിനെതിരെ അമേരിക്കയിൽ കലാപം പടർന്നു പിടിക്കുകയും ലോകമെമ്പാടും പ്രതിഷേധങ്ങൾ ഇരമ്പുകയും ചെയ്യുന്നതിനിടയിൽ, അദ്ദേഹത്തിൻ്റെ മകൾ പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോ ദൃശ്യം നവ മാധ്യമങ്ങളിൽ വൈറലായി. ഫ്ലോയ്ഡിൻ്റെ അടുത്ത ചങ്ങാതി സ്റ്റീഫൻ ജാക്സൻ്റെ തോളിലിരിക്കുന്ന ജിയാന ഫ്ലോയ്ഡിനെയാണ് വീഡിയോയിൽ കാണുന്നത്. മിനിയാപൊലിസിലെ പത്രസമ്മേളനത്തിനു തൊട്ടുപിന്നാലെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. ഡാഡി എന്തു ചെയ്തെന്ന കൗതുകം നിറഞ്ഞ ചോദ്യത്തിന് ‘ഡാഡി ചെയ്ഞ്ച്ഡ് ദി വേൾഡ്’ എന്ന് കുട്ടി ആവർത്തിച്ചു പറയുന്നത് കേൾക്കാം. വീഡിയോ പങ്കുവെച്ചു More
 
“ഡാഡി ചെയ്ഞ്ച്ഡ് ദി വേൾഡ്” , തരംഗമായി ആറു വയസുകാരി ജിയാന ഫ്ലോയ്ഡിൻ്റെ വീഡിയോ

കറുത്ത വംശജനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിനെതിരെ അമേരിക്കയിൽ കലാപം പടർന്നു പിടിക്കുകയും ലോകമെമ്പാടും പ്രതിഷേധങ്ങൾ ഇരമ്പുകയും ചെയ്യുന്നതിനിടയിൽ, അദ്ദേഹത്തിൻ്റെ മകൾ പ്രത്യക്ഷപ്പെടുന്ന ഒരു വീഡിയോ ദൃശ്യം നവ മാധ്യമങ്ങളിൽ വൈറലായി.

ഫ്ലോയ്‌ഡിൻ്റെ അടുത്ത ചങ്ങാതി സ്റ്റീഫൻ ജാക്സൻ്റെ തോളിലിരിക്കുന്ന ജിയാന ഫ്ലോയ്ഡിനെയാണ് വീഡിയോയിൽ കാണുന്നത്. മിനിയാപൊലിസിലെ പത്രസമ്മേളനത്തിനു തൊട്ടുപിന്നാലെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. ഡാഡി എന്തു ചെയ്തെന്ന കൗതുകം നിറഞ്ഞ ചോദ്യത്തിന് ‘ഡാഡി ചെയ്ഞ്ച്ഡ് ദി വേൾഡ്’ എന്ന് കുട്ടി ആവർത്തിച്ചു പറയുന്നത് കേൾക്കാം.

വീഡിയോ പങ്കുവെച്ചു കൊണ്ട് മുൻ എൻബിഎ താരം കൂടിയായ സ്റ്റീഫൻ എഴുതുന്ന വാക്കുകളും മനോഹരമാണ്. ജിയാന ജോർജിനെ ‘ജിജി’ എന്നാണ് അദ്ദേഹം സംബോധന ചെയ്യുന്നത്.
“അത് ശരിയാണ്, ജിജി. നിൻ്റെ പിതാവ് ഈ ലോകത്തെ മാറ്റിമറിച്ചു.”
ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയ്ഡ് എന്ന ഹാഷ് ടാഗിലൂടെ ഇതിനോടകം വീഡിയോ ലോകമെമ്പാടും വൈറലായിക്കഴിഞ്ഞു. ജിയാനയെന്ന കൊച്ചു പെൺകുട്ടിയുടെ വാക്കുകൾ ലോകം മുഴുവൻ ഏറ്റെടുത്തുകഴിഞ്ഞു.
“നിൻ്റെ വാക്കുകൾ വിസ്മയിപ്പിക്കുന്നു, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” ,
“അഭിവാദ്യങ്ങൾ ജിയാൻ, “നിൻ്റെ പിതാവ് ഒരു ഹീറോയാണ്. ഞങ്ങൾ അദ്ദേഹത്തിന് നീതി ലഭ്യമാക്കും” തുടങ്ങി ഒട്ടേറെ കമൻ്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
മിനിയാപൊലിസിലെ തെരുവോരത്തു വെച്ച് ഡെറക്ക് ഷോവിൻ എന്ന വെള്ളക്കാരൻ പൊലീസുകാരൻ കറുത്ത വംശജനായ ജോർജ് ഫ്ലോയ്ഡിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാർട്ടിൻ ലൂതർ കിങ്ങിൻ്റെ കൊലപാതകത്തിനു ശേഷം വംശീയവിരുദ്ധ പ്രക്ഷോഭം അമേരിക്കയിൽ ഇത്രയേറെ സ്ഫോടനാത്മകമാവുന്നത് ഇതാദ്യമായാണ്.
വെള്ളക്കാരൻ്റെ കാൽമുട്ടുകൾ കഴുത്തിൽ ഞെരിഞ്ഞമരുമ്പോൾ കറുത്തവനായ ജോർജ് ഫ്ലോയ്ഡ് പറഞ്ഞ വാക്കുകൾ “എനിക്ക് ശ്വാസം മുട്ടുന്നു” , വർണവെറിയുടെ ലോകത്തിനെതിരെയുള്ള പുതിയ മുദ്രാവാക്യമായി ലോകമെങ്ങും അലയടിക്കുകയാണ്.
ജിയാന എന്ന കൊച്ചു കുട്ടി പറഞ്ഞ വാക്കുകൾ എത്ര ശരിയാണ്. അദ്ദേഹം ഈ ലോകം മാറ്റിമറിച്ചു കഴിഞ്ഞു!!