Movie prime

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Crime against women ഉത്തർപ്രദേശിലെ ഹത്രാസിലും രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായി അടുത്തിടെ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിർബന്ധിതവും സമയബന്ധിതവുമായ നടപടിക്രമങ്ങൾ പാലിക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ നൽകുന്ന വിധത്തിലാണ് ഉത്തരവ്. സംസ്ഥാനങ്ങൾക്കൊപ്പം മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങൾക്കും(യുടി) ബാധകമായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രഥമ വിവര റിപ്പോർട്ടിൻ്റെ(ഫസ്റ്റ് ഇൻഫൊർമേഷൻ റിപ്പോർട്ട്- എഫ്ഐആർ) അടിസ്ഥാനത്തിൽ ഒരു കേസ് ഫയൽ ചെയ്താൽ രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നതാണ് ഉത്തരവിലെ ഏറ്റവും More
 
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Crime against women

ഉത്തർപ്രദേശിലെ ഹത്രാസിലും രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായി അടുത്തിടെ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിർബന്ധിതവും സമയബന്ധിതവുമായ നടപടിക്രമങ്ങൾ പാലിക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ നൽകുന്ന വിധത്തിലാണ് ഉത്തരവ്. സംസ്ഥാനങ്ങൾക്കൊപ്പം മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങൾക്കും(യുടി) ബാധകമായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രഥമ വിവര റിപ്പോർട്ടിൻ്റെ(ഫസ്റ്റ് ഇൻഫൊർമേഷൻ റിപ്പോർട്ട്- എഫ്ഐആർ) അടിസ്ഥാനത്തിൽ ഒരു കേസ് ഫയൽ ചെയ്താൽ രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നതാണ് ഉത്തരവിലെ ഏറ്റവും പ്രസക്തമായ ഭാഗം.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാൽ, അതിൽ ഉടനടി അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കാലതാമസം കൂടാതെ നടപടി എടുക്കണം എന്ന് ഉത്തരവിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്.

ഇൻവെസ്റ്റിഗേഷൻ ട്രാക്കിംഗ് സിസ്റ്റം ഫോർ സെക്ഷ്വൽ ഒഫൻസസ്(ഐടിഎസ്ഒ) കൃത്യതയോടെ തുടർച്ചയായി നിരീക്ഷിക്കാനും തുടർ നടപടികൾ കൈക്കൊള്ളാനും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

2019 മെയ് 16, 2019 ഡിസംബർ 5 തീയതികളിൽ മന്ത്രാലയം പുറത്തിറക്കിയ രണ്ട് ഉത്തരവുകളെപ്പറ്റി പുതിയ മാർഗനിർദേശത്തിൽ എടുത്തു പറയുന്നു. നേരത്തേ പുറത്തിറക്കിയ ഉത്തരവുകൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് വിമർശനം. Crime against women

സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും കേസ് നടത്തിപ്പിനുമായി ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിനെ(എസ്ഒപി) കുറിച്ചും പുതുക്കിയ മാർഗനിർദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമ കേസുകളിൽ തെളിവ് ശേഖരണ കിറ്റുകൾ(സെക്ഷ്വൽ അസോൾട്ട് എവിഡൻസ് കളക്ഷൻ കിറ്റ്സ്) വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ പൊലീസിലെ ഗവേഷണ വികസന വിഭാഗം നേരത്തേ നൽകിയിട്ടുളളതാണ്.