Movie prime

ഗുജറാത്തിൽ കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാൾ വേഗതയിൽ: ഡൽഹി ഐഐടി പഠനം

രാജ്യത്ത് കോവിഡ് വ്യാപന നിരക്കിൽ ദേശീയ ശരാശരിയേക്കാൾ വേഗതയുള്ള ഏഴ് സംസ്ഥാനങ്ങൾ ഉണ്ടെന്നും അതിൽ ഏറ്റവും മുന്നിലുള്ളത് ഗുജറാത്താണെന്നും മുംബൈ ഐഐടി പഠന റിപ്പോർട്ട്. ദേശീയ ശരാശരി 1.8 ആണെങ്കിൽ ഗുജറാത്തിൽ ഇത് 3.3 ആണ്. അതായത് കോവിഡ് ബാധിതനായ ഒരു വ്യക്തി 3.3 വ്യക്തികളിലേക്ക് രോഗം പകർന്നു നല്കുന്നു. ദേശീയ തലത്തിലെ പകർച്ചാ നിരക്ക് 1.8 ആണ്. ഗുജറാത്തിനു പുറമേ പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഉള്ളത്. More
 
ഗുജറാത്തിൽ കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാൾ വേഗതയിൽ: ഡൽഹി ഐഐടി പഠനം

രാജ്യത്ത് കോവിഡ് വ്യാപന നിരക്കിൽ ദേശീയ ശരാശരിയേക്കാൾ വേഗതയുള്ള ഏഴ് സംസ്ഥാനങ്ങൾ ഉണ്ടെന്നും അതിൽ ഏറ്റവും മുന്നിലുള്ളത് ഗുജറാത്താണെന്നും മുംബൈ ഐഐടി പഠന റിപ്പോർട്ട്. ദേശീയ ശരാശരി 1.8 ആണെങ്കിൽ ഗുജറാത്തിൽ ഇത് 3.3 ആണ്. അതായത് കോവിഡ് ബാധിതനായ ഒരു വ്യക്തി 3.3 വ്യക്തികളിലേക്ക് രോഗം പകർന്നു നല്കുന്നു. ദേശീയ തലത്തിലെ പകർച്ചാ നിരക്ക് 1.8 ആണ്.

ഗുജറാത്തിനു പുറമേ പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഉള്ളത്.
രാജ്യത്തെ കോവിഡ് രോഗ ബാധിതരിൽ മൂന്നിൽ രണ്ടും ഈ സംസ്ഥാനങ്ങളിലാണെന്ന് റിപ്പോർട്ട് പറയുന്നു.

ഡൽഹി ഐഐടി വികസിപ്പിച്ചെടുത്ത ഡാഷ് ബോഡ് പ്രകാരം പത്തൊമ്പത് സംസ്ഥാനങ്ങളിലെ നൂറോളം ജില്ലകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം 2815 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 191 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്.

ഡാഷ് ബോഡ് പ്രകാരം 100 ജില്ലകളിൽ 28 എണ്ണത്തിൽ മാത്രമാണ് ദേശീയ ശരാശരിയായ 1.8-നേക്കാൾ കൂടിയ രോഗ വ്യാപന നിരക്കുള്ളത്. ഗുജറാത്തിനു പുറമേ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ ജില്ലകളാണ് പട്ടികയിലുള്ളത്.

കേരളം, ഹരിയാന, തമിഴ്നാട് എന്നിവിടങ്ങളിൽ രോഗ വ്യാപന നിരക്ക് കുറവാണ്. ഒന്നിൽ കുറഞ്ഞ നിരക്കാണ് മൂന്നു സംസ്ഥാനങ്ങളിലും ഉള്ളത്. എന്നാൽ ജില്ലാതല കണക്കെടുത്താൽ തമിഴ്നാട്ടിൽ അല്പം വ്യത്യാസം കാണാം. O.93 ആണ് തമിഴ്നാട്ടിലെ ശരാശരി രോഗ വ്യാപന നിരക്കെങ്കിൽ സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇത് വളരേ ഉയർന്നതാണ്. ഉദാഹരണത്തിന് തെങ്കാശിയിൽ 6.27 ആണ് നിരക്ക്.