Movie prime

കരുതൽ കുട്ടികളോടും വേണം, ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു: അഡ്വ. ഹരീഷ് വാസുദേവൻ

harish vasudevan ബാലാവകാശ കമ്മിഷൻ അംഗമാകാൻ പോലും യോഗ്യത ഇല്ലാത്തയാളെയാണ് ചെയർമാൻ ആക്കുന്നതെന്ന് ഹരീഷ് വാസുദേവൻ ആരോപിക്കുന്നു. സ്വന്തം ആൾക്കാരെ തിരുകിക്കയറ്റാൻ യോഗ്യതാ മാനദണ്ഡങ്ങളിൽ പോലും ഇളവുകൾ വരുത്തി. ഇത് കുട്ടികളോട് ചെയ്യുന്ന അനീതിയാണ്. രാഷ്ട്രീയക്കാരെ കുത്തിനിറയ്ക്കേണ്ട ഇടമല്ല ബാലാവകാശ കമ്മീഷൻ പോലുള്ള സെൻസിറ്റിവ് സ്ഥാനങ്ങൾ.harish vasudevan ഭരണമികവ്, കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടുള്ള ദീർഘമായ പരിചയം, നിയമജ്ഞാനം, അക്കാദമിക വിവരം എന്നിവ ഇല്ലാത്തവരെ നിയമിച്ചാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് നീതി കിട്ടാതാകും. വാളയാറിൽ CWC ചെയർമാനെ നിയമിച്ചത് പോലെയാകും. More
 
കരുതൽ കുട്ടികളോടും വേണം, ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു: അഡ്വ. ഹരീഷ് വാസുദേവൻ

harish vasudevan

ബാലാവകാശ കമ്മിഷൻ അംഗമാകാൻ പോലും യോഗ്യത ഇല്ലാത്തയാളെയാണ് ചെയർമാൻ ആക്കുന്നതെന്ന് ഹരീഷ് വാസുദേവൻ ആരോപിക്കുന്നു. സ്വന്തം ആൾക്കാരെ തിരുകിക്കയറ്റാൻ യോഗ്യതാ മാനദണ്ഡങ്ങളിൽ പോലും ഇളവുകൾ വരുത്തി. ഇത് കുട്ടികളോട് ചെയ്യുന്ന അനീതിയാണ്. രാഷ്ട്രീയക്കാരെ കുത്തിനിറയ്ക്കേണ്ട ഇടമല്ല ബാലാവകാശ കമ്മീഷൻ പോലുള്ള സെൻസിറ്റിവ് സ്ഥാനങ്ങൾ.harish vasudevan

ഭരണമികവ്, കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടുള്ള ദീർഘമായ പരിചയം, നിയമജ്ഞാനം, അക്കാദമിക വിവരം എന്നിവ ഇല്ലാത്തവരെ നിയമിച്ചാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് നീതി കിട്ടാതാകും. വാളയാറിൽ CWC ചെയർമാനെ നിയമിച്ചത് പോലെയാകും.

ഫേസ് ബുക്ക് കുറിപ്പുകളിലൂടെയാണ് അഡ്വ. ഹരീഷ് വാസുദേവൻ്റെ ഈ വിഷയത്തിലെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്.

…………….

യോഗ്യതയില്ലാത്ത സ്വന്തം ആൾക്കാരെ തിരുകി കയറ്റാൻ യോഗ്യതാ മാനദണ്ഡത്തിൽ പോലും ഗുരുതരമായ ഇളവ് വരുത്തുന്നത് എങ്ങനെയാണ് പാർട്ടി അനുയായികൾ ന്യായീകരിക്കുക? അവനവനു ജോലി കിട്ടേണ്ട പോസ്റ്റിലേക്ക് ഇങ്ങനെ നടന്നാൽ മാത്രമേ ഈ അനീതി നമുക്ക് മനസ്സിലാകൂ എന്നാണോ?

ബാലാവകാശ കമ്മീഷൻ അംഗമാകാൻ പോലും യോഗ്യത ഇല്ലാത്തവർക്ക് ചെയർമാൻ ആകാമോ? ആരോഗ്യമന്ത്രി KK ശൈലജ ടീച്ചറുടെ ഈ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു. ഇത് നാം നമ്മുടെ കുട്ടികളോട് ചെയ്യുന്ന അനീതിയാണ്. ഇത് ചെയ്യരുത്. യോഗ്യരായ ആളെ ചെയർമാൻ ആക്കണം. യോഗ്യതാ മാനദണ്ഡത്തിൽ വെള്ളം ചേർത്തത് റദ്ദാക്കണം.

കരുതൽ കുട്ടികളോടും വേണം.

രാഷ്ട്രീയക്കാരെ കുത്തി നിറയ്ക്കേണ്ട ഇടമല്ല ബാലാവകാശ കമ്മീഷൻ പോലുള്ള സെൻസിറ്റിവ് സ്ഥാനങ്ങൾ.

ഭരണമികവ്, കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടുള്ള ദീർഘമായ പരിചയം, നിയമജ്ഞാനം, അക്കാദമിക വിവരം എന്നിവ ഇല്ലാത്തവരെ നിയമിച്ചാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് നീതി കിട്ടാതാകും. വാളയാറിൽ CWC ചെയർമാനെ നിയമിച്ചത് പോലെയാകും.

ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നത് ഏത് രാഷ്ട്രീയം ഉള്ളവരെ ആയാലും അയാൾക്ക് ഇപ്പറഞ്ഞ യോഗ്യതകൾ ഉണ്ടാകണം. ഇല്ലെങ്കിൽ വാളയാറുകൾ ആവർത്തിക്കും.