Movie prime

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി പള്ളി പൊളിച്ചു

ഉത്തർപ്രദേശിൽ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു കളഞ്ഞ് ജില്ലാ ഭരണകൂടം. നിർമാണ അനുമതിയെ ചൊല്ലിയുള്ള തർക്കത്തിൽ കേസ് നിലനിൽക്കുന്നതിനാൽ മെയ് 31 വരെ പള്ളി പൊളിക്കരുതെന്ന് നേരത്തേ അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. കോടതി ഉത്തരവ് പോലും വകവെയ്ക്കാതെയാണ് ബർബാങ്കി ജില്ലയിലുള്ള രാം സൻസയി ഘട്ട് നഗരത്തിലുള്ള പുരാതനമായ മുസ്ലിം പള്ളി ജില്ലാ ഭരണകൂടം തകർത്തു കളഞ്ഞത്. ആയിരക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ നിത്യവും അഞ്ചു നേര നിസ്കാരത്തിനും പ്രാർഥനയ്ക്കുമായി എത്തുന്ന പള്ളിയാണ് യോഗി ആദിത്യ നാഥ് More
 
ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി പള്ളി പൊളിച്ചു

ഉത്തർപ്രദേശിൽ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു കളഞ്ഞ് ജില്ലാ ഭരണകൂടം. നിർമാണ അനുമതിയെ ചൊല്ലിയുള്ള തർക്കത്തിൽ കേസ് നിലനിൽക്കുന്നതിനാൽ മെയ് 31 വരെ പള്ളി പൊളിക്കരുതെന്ന് നേരത്തേ അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

കോടതി ഉത്തരവ് പോലും വകവെയ്ക്കാതെയാണ് ബർബാങ്കി ജില്ലയിലുള്ള രാം സൻസയി ഘട്ട് നഗരത്തിലുള്ള പുരാതനമായ മുസ്ലിം പള്ളി ജില്ലാ ഭരണകൂടം തകർത്തു കളഞ്ഞത്.

ആയിരക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ നിത്യവും അഞ്ചു നേര നിസ്കാരത്തിനും പ്രാർഥനയ്ക്കുമായി എത്തുന്ന പള്ളിയാണ് യോഗി ആദിത്യ നാഥ് സർക്കാരിനു കീഴിലുള്ള ജില്ലാ ഭരണകൂടം തകർത്തെറിഞ്ഞിരിക്കുന്നത്.

സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത്
വൻ പൊലീസ് സന്നാഹം നേരത്തേ തന്നെ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.

എതിർക്കുന്നവരെ ബലം പ്രയോഗിച്ച് അടിച്ചൊതുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള നിർദേശങ്ങൾ ഉന്നത തലങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

പള്ളി പൊളിച്ചു കൊണ്ടിരിക്കുമ്പോൾ
ഭയം കാരണം ആരും തന്നെ അതിനടുത്തേക്ക് ചെല്ലാൻ ധൈര്യപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ആയിരങ്ങൾ നിത്യപ്രാർഥന നടത്തുന്ന ഇടമായിട്ടും പ്രതിഷേധിക്കാൻ പോലും ആരും ധൈര്യപ്പെടാതിരുന്നതിൽ നിന്ന് ഭരണകൂടത്തിൻ്റെ അടിച്ചമർത്തൽ നടപടിക്രമങ്ങൾ എത്രത്തോളമെന്ന് ഊഹിക്കാനാകും.

മാർച്ച് മാസം 15-ാം തീയതിയാണ് പള്ളി നിർമിക്കാൻ അനുമതി ഇല്ലായിരുന്നെന്നും അധികൃതമായ നിർമാണ പ്രവർത്തനമാണ് അതിനായി നടന്നതെന്നും കാണിച്ച് ജില്ലാ ഭരണകൂട അധികൃതർ പളളി കമ്മിറ്റിക്ക് നോട്ടീസ് നൽകിയത്.

എന്നാൽ മുഴുവൻ അനുമതിയും വാങ്ങി നിയമങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് അക്കാലത്ത് പള്ളി പണിഞ്ഞതെന്നും 1956 മുതൽ പള്ളിക്ക് അനുവദിച്ച വൈദ്യുതി കണക്ഷൻ തന്നെ അതിന് മതിയായ തെളിവാണെന്നും വ്യക്തമാക്കി വിശദമായ ഒരു മറുപടി പള്ളി ഭരണ സമിതി ജില്ലാ ഭരണകൂടത്തിന് നൽകിയിരുന്നു.

എന്നാൽ പള്ളികമ്മിറ്റിയുടെ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് വിലയിരുത്തി അധികൃതർ അത് തള്ളിക്കളഞ്ഞു.

അതോടെ മഹല്ല് കമ്മിറ്റി കോടതിയെ സമീപിച്ചു.

ഏപ്രിൽ മാസം 24-ന് വിഷയം പരിഗണിച്ച അലഹബാദ് ഹൈക്കോടതി മെയ് 31 വരെ പള്ളി ഒഴിപ്പിക്കാനോ പൊളിക്കാനോ പാടില്ലെന്ന് വിധിച്ചു.

ആ ഉത്തരവ് കാറ്റിൽ പറത്തിയാണ് ബുൾഡോസറുകൾ ഉപയോഗിച്ച് പളളി ഇടിച്ചു നിരത്തിയിരിക്കുന്നത്.

പള്ളി പൊളിക്കലിനെതിരെ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് രംഗത്തു വന്നിട്ടുണ്ട്.

പള്ളി പൊളിക്കൽ നിയമവിരുദ്ധമാണ്.

അലഹബാദ് ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നത്.

ഇതിനെതിരെ കോടതിയെ സമീപിക്കും.

പള്ളി പൊളിച്ചു കളഞ്ഞയിടത്ത് തന്നെ അത് പുന:സ്ഥാപിക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകും.

ഉത്തർപ്രദേശ് പോലൊരു സംസ്ഥാനത്ത് മത ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന കനത്ത വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും നിദർശനമായി സംഭവത്തെ കണക്കാക്കാം.