Movie prime

സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവ് 517 കോടി രൂപ; മോദിയുടെ വിദേശ സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ

Foreign Visit പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ 58 വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായും ഇതിനായി മൊത്തം 517 കോടി രൂപ ചെലവഴിച്ചതായും സർക്കാർ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്. 2015 മുതലുള്ള പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ നൽകിയത്.Foreign Visit 517.82 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി സർക്കാർ ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്, റഷ്യ, ചൈന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി അഞ്ച് വീതം സന്ദർശനങ്ങളാണ് നടത്തിയത്. സിംഗപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യുണൈറ്റഡ് അറബ് More
 
സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവ് 517 കോടി രൂപ; മോദിയുടെ വിദേശ സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ

Foreign Visit

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ 58 വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായും ഇതിനായി മൊത്തം 517 കോടി രൂപ ചെലവഴിച്ചതായും സർക്കാർ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ്.

സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവ് 517 കോടി രൂപ; മോദിയുടെ വിദേശ സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ

2015 മുതലുള്ള പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ നൽകിയത്.Foreign Visit

517.82 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി സർക്കാർ ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ്, റഷ്യ, ചൈന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി അഞ്ച് വീതം സന്ദർശനങ്ങളാണ് നടത്തിയത്. സിംഗപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒന്നിലധികം യാത്രകൾ നടത്തി. പ്രധാനമന്ത്രി നടത്തിയ ചില സന്ദർശനങ്ങൾ ബഹുരാഷ്ട്ര യാത്രകളായിരുന്നു. ചിലത് ഉഭയകക്ഷി സന്ദർശനങ്ങളായിരുന്നു.

മോദിയുടെ അവസാന യാത്ര 2019 നവംബർ 13-ന് ബ്രസീലിലേക്കായിരുന്നു. അവിടെ അദ്ദേഹം ബ്രിക്സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിൽ പങ്കെടുത്തു.

മോദിയുടെ വിദേശ സന്ദർശനങ്ങൾ ഉഭയകക്ഷി തലത്തിലും പ്രാദേശിക, ആഗോള വിഷയങ്ങളിലുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ മെച്ചപ്പെടുത്താൻ സഹായകരമായെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധ രംഗത്തെ സഹകരണം, ജനസമ്പർക്കം തുടങ്ങി വിവിധ മേഖലകളിൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ സന്ദർശനങ്ങൾ സഹായിച്ചിട്ടുണ്ട്. ജനങ്ങളുടെ സാമ്പത്തിക വളർച്ചയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന ദേശീയ വികസന അജണ്ടയിലേക്കും ഇത് സംഭാവന ചെയ്തിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം, അന്തർദേശീയ കുറ്റകൃത്യങ്ങൾ, ഭീകരവാദം, സൈബർ സുരക്ഷ, ആണവ നിർവ്യാപനം ഉൾപ്പെടെ വിവിധ തലങ്ങളിൽ ആഗോള അജണ്ട രൂപപ്പെടുത്തുന്നതിൽ ഇന്ത്യ ഇപ്പോൾ കൂടുതൽ സംഭാവന നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം, സമ്പർക്കം, സുരക്ഷ, സാമ്പത്തിക ബന്ധങ്ങൾ എന്നിവ കണക്കിലെടുത്താൽ നേപ്പാളുമായുള്ള ബന്ധങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് നേപ്പാളിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ഇന്ത്യൻ ആശ്രിതത്വം ഒഴിവാക്കാൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈനയുമായി നിരവധി കരാറുകളിൽ നേപ്പാൾ ഒപ്പുവെച്ച കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കാഠ്മണ്ഡുവുമായുള്ള ന്യൂഡൽഹിയുടെ ബന്ധം മെച്ചപ്പെട്ട നിലയിലാണ് എന്ന് മന്ത്രി പറഞ്ഞു.

നേപ്പാളിന്റെ ആഗോള വ്യാപാരത്തിൽ മൂന്നിൽ രണ്ടും ഇന്ത്യയുമായാണ്. നേപ്പാളിൻ്റെ മൂന്നാം രാജ്യ ഇറക്കുമതി, കയറ്റുമതി ഗതാഗതത്തിന്റെ തൊണ്ണൂറ് ശതമാനവും ഇന്ത്യ വഴിയാണ്.

മെയ് മാസത്തിൽ പുതിയ രാഷ്ട്രീയ ഭൂപടം അവതരിപ്പിച്ചതിനെ തുടർന്നാണ് നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളലുകൾ വീണത്.

ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഭൂപടം നേപ്പാൾ അവതരിപ്പിച്ചത്.