Movie prime

എലിയല്ല, ഇവൻ പുലിയാണ് കേട്ടോ!

നമ്മുടെയൊക്കെ വീട്ടിൽ നിത്യശല്യക്കാരനായ എലികളെ പറ്റിയല്ല. കംബൊഡിയയിൽ ഇനിയും പൊട്ടിത്തെറിക്കാത്ത ലാൻഡ്മൈനുകൾ കണ്ടെത്താൻ സഹായിക്കുന്ന മഗാവ എന്ന ഒരു കുഞ്ഞൻ എലിയെ പറ്റിയാണ്. HeroRAT Magawa വെറുമൊരു എലിയല്ല, ധീരതയ്ക്കുള്ള അവാർഡ് നേടിയ എലിയാണ് മഗാവ. ബ്രിട്ടിഷ് സിവിലിയൻ അവാർഡാണ് ഈ കുഞ്ഞനെലിയെ തേടിയെത്തിയത്. ഹീറോറാറ്റ് പദവിയാണ് മഗാവയ്ക്കു ലഭിച്ചത്. പി.ഡി. എസ്.എ പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് ജന്തുലോകത്ത് ധീരമായ കാര്യങ്ങൾ ചെയ്യുന്ന മൃഗങ്ങൾക്ക് നൽകുന്ന അവാർഡാണിത്. ഈ അവാർഡ് ലഭിക്കുന്ന ആദ്യ More
 
എലിയല്ല, ഇവൻ പുലിയാണ് കേട്ടോ!

നമ്മുടെയൊക്കെ വീട്ടിൽ നിത്യശല്യക്കാരനായ എലികളെ പറ്റിയല്ല. കംബൊഡിയയിൽ ഇനിയും പൊട്ടിത്തെറിക്കാത്ത ലാൻഡ്മൈനുകൾ കണ്ടെത്താൻ സഹായിക്കുന്ന മഗാവ എന്ന ഒരു കുഞ്ഞൻ എലിയെ പറ്റിയാണ്. HeroRAT Magawa വെറുമൊരു എലിയല്ല, ധീരതയ്ക്കുള്ള അവാർഡ് നേടിയ എലിയാണ് മഗാവ.

ബ്രിട്ടിഷ് സിവിലിയൻ അവാർഡാണ് ഈ കുഞ്ഞനെലിയെ തേടിയെത്തിയത്. ഹീറോറാറ്റ് പദവിയാണ് മഗാവയ്ക്കു ലഭിച്ചത്. പി.ഡി. എസ്.എ പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് ജന്തുലോകത്ത് ധീരമായ കാര്യങ്ങൾ ചെയ്യുന്ന മൃഗങ്ങൾക്ക് നൽകുന്ന അവാർഡാണിത്. ഈ അവാർഡ് ലഭിക്കുന്ന ആദ്യ എലിയാണ് മഗാവ.

ടാൻസാനിയയിൽ ജനിച്ച ആറ് വയസ്സു പ്രായമുള്ള ആഫ്രിക്കൻ പൗച്ഡ് റാറ്റ് ഇനത്തിൽപ്പെട്ട എലിയാണ് മഗാവ. 70 സെ.മീ നീളവും 1.23കി.ഗ്രാം ഭാരവുമുള്ള മഗാവ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 39 ലാൻഡ് മൈനുകളും, 28 പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള പദാർത്ഥങ്ങളും കണ്ടു പിടിക്കാൻ അധികൃതരെ സഹായിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് സ്ഥാപിക്കപ്പെട്ടുവെന്നുകരുതുന്നവയാണ് മഗാവ കണ്ടെത്തിയ മൈനുകൾ.

ലാൻഡ് മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിൽ വ്യാപൃതരായ ബെൽജിയം സംഘടനയായ എ.പി.ഒ.പി.ഒ യാണ് മഗാവയ്ക്ക് പരിശീലനം നൽകുന്നത്. എ.പി.ഒ.പി.ഒ പരിശീലനം നൽകിയ എലികളിൽ ഏറ്റവും മിടുക്കനാണ് മഗാവ. തീരുമാനങ്ങൾ പെട്ടെന്നെടുക്കാനുള്ള വൈദഗ്ധ്യമാണ് മഗാവയെ വ്യത്യസ്ഥനാക്കുന്നത്.

20 ഫുഡ്ബോൾ ഫീൽഡുകൾക്ക് തുല്യമായ സ്ഥലത്തെ മൈനുകൾ കണ്ടെത്താൻ മഗാവയ്ക്കു കഴിയും. എല്ലാവരോടും ഇണങ്ങുന്ന കൂട്ടത്തിലാണ് ഈ ഇത്തിരി കുഞ്ഞൻ. മൈനുകൾ കണ്ടെത്തിക്കഴിഞ്ഞാൽ തനിക്കു പ്രിയപ്പെട്ട വാഴപ്പഴം ലഭിക്കുമെന്ന് മഗാവയ്ക്കറിയാം. ഇടവേളകളിൽ ലഘു ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ള മഗാവയ്ക്ക് നിലക്കടല, തണ്ണിമത്തൻ എന്നിവ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്.

മഗാവയ്ക്കു മുമ്പ് അവാർഡ് ലഭിച്ചവരെല്ലാം നായകളായിരുന്നു. മഗാവയുടെ ഈ നേട്ടത്തിൽ അതീവ സന്തുഷ്ടരാണ് എ.പി.ഒ.പി.ഒ.