Movie prime

സ്പെഷ്യൽ അരി വിതരണം തുടരാം, തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മുൻഗണനേതര വിഭാഗങ്ങൾക്ക് സർക്കാർ തീരുമാനിച്ച സ്പെഷ്യൽ അരി വിതരണം തടഞ്ഞു കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്നതിന് മുൻപ് ഫെബ്രുവരി 4-നാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത് എന്ന സർക്കാർ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി കമ്മിഷൻ്റെ നടപടി സ്റ്റേ ചെയ്തത്. എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അത് പാലിച്ചുകൊണ്ടാവണം സ്പെഷ്യൽ കിറ്റുകൾ വിതരണം ചെയ്യേണ്ടത് എന്ന് സംസ്ഥാന സർക്കാരിനോട് കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. അരി വിതരണത്തിലൂടെ വോട്ടർമാരിൽ അനാവശ്യ More
 
സ്പെഷ്യൽ അരി വിതരണം തുടരാം, തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മുൻഗണനേതര വിഭാഗങ്ങൾക്ക് സർക്കാർ തീരുമാനിച്ച സ്പെഷ്യൽ അരി വിതരണം തടഞ്ഞു കൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്നതിന് മുൻപ് ഫെബ്രുവരി 4-നാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത് എന്ന സർക്കാർ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി കമ്മിഷൻ്റെ നടപടി സ്റ്റേ ചെയ്തത്. എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അത് പാലിച്ചുകൊണ്ടാവണം സ്പെഷ്യൽ കിറ്റുകൾ വിതരണം ചെയ്യേണ്ടത് എന്ന് സംസ്ഥാന സർക്കാരിനോട് കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. അരി വിതരണത്തിലൂടെ വോട്ടർമാരിൽ അനാവശ്യ സ്വാധീനം ചെലുത്തരുത്. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുത്.

ഏപ്രിൽ 6-ന് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നടത്തുന്ന സ്പെഷ്യൽ അരി വിതരണം മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയത്. അതു പ്രകാരമാണ് അരി വിതരണം തടഞ്ഞു കൊണ്ട് കമ്മിഷൻ ഉത്തരവിറക്കിയത്. കമ്മിഷൻ്റെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പത്ത് കിലോഗ്രാം അരി പതിനഞ്ച് രൂപ നിരക്കിലാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് വിതരണം ചെയ്യുന്നത്. വിഷു, ഈസ്റ്റർ, റംസാൻ എന്നീ വിവിധ ജനവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്താണ് സ്പെഷ്യൽ അരി വിതരണം എന്ന് സർക്കാർ പറയുമ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരിൽ അനാവശ്യമായി സ്വാധീനം ചെലുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.