Movie prime

‘അതിവേഗ റെയില്‍പാത സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങളുടെ ശാശ്വത പരിഹാരമായി മാറും’

സംസ്ഥാന സര്ക്കാര് നടപ്പാക്കാനുദ്ദേശിക്കുന്ന തിരുവനന്തപുരം-കാസര്കോഡ് അതിവേഗ റെയില്പാത കൊച്ചി കാക്കനാട്ടെ നിര്ദ്ദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കൊച്ചിയില് ‘ബെറ്റര് കൊച്ചി റെസ്പോണ്സ് ഗ്രൂപ്പ്’ സംഘടിപ്പിച്ച അതിവേഗ റെയില് പദ്ധതിയുടെ അവതരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്വര് ലൈന് എന്നറിയപ്പെടുന്ന ഈ അര്ധ അതിവേഗപാത കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദീര്ഘദൂര യാത്രക്കാര്ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില് എളുപ്പം എത്തിപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ജവഹര്ലാല് നെഹൃ സ്റ്റേഡിയം മുതല് കാക്കനാട് വരെയാണ് കൊച്ചി More
 
‘അതിവേഗ റെയില്‍പാത സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങളുടെ ശാശ്വത പരിഹാരമായി മാറും’

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ റെയില്‍പാത കൊച്ചി കാക്കനാട്ടെ നിര്‍ദ്ദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. കൊച്ചിയില്‍ ‘ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പ്’ സംഘടിപ്പിച്ച അതിവേഗ റെയില്‍ പദ്ധതിയുടെ അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന ഈ അര്‍ധ അതിവേഗപാത കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എളുപ്പം എത്തിപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. ഇതു കൂടാതെ കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനില്‍നിന്ന് മറൈന്‍ഡ്രൈവ്-ബോട്ടുജെട്ടി വഴി ജോസ് ജംഗ്ഷനിലെ ലൈനിലേക്ക് എത്തിച്ചേരുന്ന ഇട ലൈനും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും ടോം ജോസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെയും ഇന്ത്യന്‍ റെയില്‍വെയുടെയും സംയുക്ത സംരംഭകമായ കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസിഎല്‍) ആണ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പാത നടപ്പാക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്താന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ പാത സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങളുടെ ശാശ്വത പരിഹാരമായി മാറും. ദേശീയ പാത നാലുവരിയാക്കിയാല്‍ പോലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവയും ഗതാഗതത്തിന് അപര്യാപ്തമായി മാറുമെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുടെ അവതരണം കെആര്‍ഡിസിഎല്‍ എംഡി ശ്രീ വി അജിത് കുമാര്‍ നടത്തി. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി പത്തു പ്രധാന സ്റ്റേഷനുകളിലേക്ക് 27 ഫീഡര്‍ സ്റ്റേഷനുകള്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

66,079 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കെആര്‍ഡിസിഎല്‍ ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും ട്രെയിനിന്‍റെ പരമാവധി വേഗം. കിലോമീറ്ററിന് 2.75 രൂപ നിരക്കില്‍ യാത്രാക്കൂലി ഈടാക്കാനാണ് നിര്‍ദ്ദേശം. നൂറു ശതമാനം ഹരിതമാനദണ്ഡം പാലിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കോണ്‍ക്രീറ്റ്, ഉരുക്ക് എന്നിവ പുനരുപയോഗിക്കും. തറ നിരത്തുന്നതിന് നിര്‍മ്മാണാവശിഷ്ടങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഹരിത നിര്‍മ്മാണ കൗണ്‍സിലിന്‍റെ മാനദണ്ഡത്തിലുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാകും നിര്‍മ്മാണം. നഗരങ്ങളില്‍ പാത മേല്‍പാലങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ശ്രീ അജിത് കുമാര്‍ പറഞ്ഞു. 1200 ഹെക്ടര്‍ മാത്രമായിരിക്കും പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ആകാശ സര്‍വേയുടെ അടിസ്ഥാനത്തിലായിരിക്കും അലൈന്‍മെന്‍റ് തീരുമാനിക്കുന്നത്. സര്‍വേക്കുള്ള അനുമതി പ്രതിരോധമന്ത്രാലയം ഇതിനകം തന്നെ നല്‍കി കഴിഞ്ഞു. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ അലൈന്‍മെന്‍റിലൂടെയാകും അര്‍ധ അതിവേഗ പാത കടന്നുപോകുന്നത്. തിരൂര്‍ മുതല്‍ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിട്ടാകും സില്‍വര്‍ ലൈന്‍. എല്ലാ 500 മീറ്ററിലും റോഡിനായി അടിപ്പാതകള്‍ ഉണ്ടാകും.

 

2028 ആകുമ്പോഴേക്കും 2,37,663 ടണ്‍ കാര്‍ബര്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. 2028 ല്‍ 82,266 യാത്രികരെയാണ് ശരാശരി ഒരു ദിനം പ്രതീക്ഷിക്കുന്നത്. 2040 ല്‍ അത് 1,16,681 ഉം, 2051 ല്‍ 1,47,120 ആകും.

നിര്‍മ്മാണ സമയത്ത് 50,000, പൂര്‍ത്തിയാകുമ്പോള്‍ 11,000 എന്നിങ്ങനെ തൊഴിലവസരങ്ങളായിരിക്കും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുക ആകെ ചെലവില്‍ 34,454 കോടി രൂപ വായ്പയിലൂടെയും ബാക്കി 7,720 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിലൂടെയുമായിരിക്കുമെന്ന് അജിത് കുമാര്‍ പറഞ്ഞു. സാധ്യതാപഠനം നടത്തിയ പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് പദ്ധതിയുടെ കണ്‍സല്‍ട്ടന്‍റ്. ആദ്യ 30 വര്‍ഷത്തേക്ക് 5.6 ശതമാനവും 50 വര്‍ഷത്തില്‍ 8.1 ശതമാനവും റിട്ടേണ്‍ ലഭിക്കും. അതിവേഗപാതയുടെ ഇരുവശത്തും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.