Movie prime

ഇവയൊന്നുമില്ലെങ്കിലും ചരിത്രം മുന്നോട്ടു പോകുമെന്ന് കോവിഡ് കാലം പറയുന്നില്ലേ…? : എ പത്മനാഭൻ കാവുമ്പായി

history ഇവയൊന്നുമില്ലെങ്കിലും ചരിത്രം മുന്നോട്ടു പോകുമെന്ന് കോവിഡ് കാലം പറയുന്നില്ലേ…?history 1. സ്ഥാപിതസംഘങ്ങൾ, ആൾക്കൂട്ടായ്മ ഷോകൾ… 2. ഒട്ടുമിക്ക പ്രകടനങ്ങളും റാലികളും മുദ്രാവാക്യങ്ങളും തെറിയഭിഷേകങ്ങളും ‘പ്രസങ്ക’ങ്ങളും ആക്രോശങ്ങളും… 3. ഭരണ-പ്രതിപക്ഷ ഭേദമനുസരിച്ചുള്ളതും അധികാരം ലക്ഷ്യമിട്ടതുമായ ലൊട്ടുലൊടുക്കു സമരങ്ങൾ – പ്രഭാഹ്ന മധ്യാഹ്ന സായാഹ്ന പാതിരാ ധർണകൾ, ഉപവാസങ്ങൾ, മാർച്ചുകൾ, കല്ലേറുകൾ, ലാത്തിച്ചാർജുകൾ, ബാരിക്കേഡ് തകർക്കൽ, ജലപീരങ്കികൾ, ബന്ദ്, ഹർത്താലുകൾ, കേസ്സുകൾ, വെടിവയ്പുകൾ, പോലീസ് മുറകൾ, ബോംബുകൾ, കൊലപാതകങ്ങൾ, യുദ്ധങ്ങളും(ചരിത്രത്തെ നയിക്കാൻ ഇവയിൽ പലതും നിർണായകമായിരുന്നുവെന്നു തിരിച്ചറിയുമ്പോൾ തന്നെ അവ More
 
ഇവയൊന്നുമില്ലെങ്കിലും ചരിത്രം മുന്നോട്ടു പോകുമെന്ന് കോവിഡ് കാലം പറയുന്നില്ലേ…? : എ പത്മനാഭൻ കാവുമ്പായി

history

ഇവയൊന്നുമില്ലെങ്കിലും
ചരിത്രം മുന്നോട്ടു പോകുമെന്ന് കോവിഡ് കാലം പറയുന്നില്ലേ…?history

1. സ്ഥാപിതസംഘങ്ങൾ, ആൾക്കൂട്ടായ്മ ഷോകൾ…

2. ഒട്ടുമിക്ക പ്രകടനങ്ങളും റാലികളും മുദ്രാവാക്യങ്ങളും തെറിയഭിഷേകങ്ങളും ‘പ്രസങ്ക’ങ്ങളും ആക്രോശങ്ങളും…

3. ഭരണ-പ്രതിപക്ഷ ഭേദമനുസരിച്ചുള്ളതും അധികാരം ലക്ഷ്യമിട്ടതുമായ ലൊട്ടുലൊടുക്കു സമരങ്ങൾ – പ്രഭാഹ്ന മധ്യാഹ്ന സായാഹ്ന പാതിരാ ധർണകൾ, ഉപവാസങ്ങൾ, മാർച്ചുകൾ, കല്ലേറുകൾ, ലാത്തിച്ചാർജുകൾ, ബാരിക്കേഡ് തകർക്കൽ, ജലപീരങ്കികൾ, ബന്ദ്, ഹർത്താലുകൾ, കേസ്സുകൾ, വെടിവയ്പുകൾ, പോലീസ് മുറകൾ, ബോംബുകൾ, കൊലപാതകങ്ങൾ, യുദ്ധങ്ങളും(ചരിത്രത്തെ നയിക്കാൻ ഇവയിൽ പലതും നിർണായകമായിരുന്നുവെന്നു തിരിച്ചറിയുമ്പോൾ തന്നെ അവ ആഭാസകരമായി മാറുന്ന സന്ദർഭങ്ങളും തിരിച്ചറിയണം)

4. കൊടിമരങ്ങൾ, ശക്തിപ്രകടനങ്ങൾ, നേതൃഎഴുന്നള്ളിപ്പുകൾ,കട്ടൗട്ടുകൾ, ഫ്ലക്സുകൾ,ചുമരെഴുത്തുകൾ, വടക്കു-തെക്കു ഹൈവേ മാർച്ചുകൾ, പാർടിമാളികകൾ…

5. വി.ഐ.പി, വി.വി.ഐ.പി. പരിചരണങ്ങൾ, സ്ഥാനാർഥി ചമയങ്ങൾ, സ്വീകരണങ്ങൾ, നാട്ടുചെലവിലുള്ള അവരുടെ സ്വദേശ-വിദേശ യമണ്ടൻയാത്രകളും ചികിത്സാ മുറകളും…

6.നടപ്പാചാരങ്ങൾ, ഘോഷയാത്രകൾ, ആഘോഷങ്ങൾ, ഉത്സവ ധൂർത്തുകൾ, താലപ്പൊലികൾ, വിവാഹ മാമാങ്കങ്ങൾ…

7. നാടമുറിക്കൽ, താലപ്പൊലികൾ,ഉദ്ഘാടനകേളികൾ, ആശംസാ പ്രഘോഷണങ്ങൾ…

8. പത്ര-ദൃശ്യമാധ്യമങ്ങളിലെ ഒട്ടുമിക്ക കേളികളും സ്തുതികളും കലഹങ്ങളും..

9. ലക്കും ലഗാനുമില്ലാത്ത വാണിജ്യ കൂത്തുകൾ, ട്രാഫിക് അതിപ്രസരവും ദുരുപയോഗങ്ങളും അനിയന്ത്രിതമായ ഫോസിലിന്ധന പ്രയോഗങ്ങളും…

10. പാരിസ്ഥിതിക ചൂഷണങ്ങൾ.

11. അധികാരഘടനകൾ…

ഈ പട്ടിക നീണ്ടു പോകും.ബാക്കി നിങ്ങളുടെ പക്കലുണ്ടാവുമല്ലൊ… പക്ഷെ, ഇത്തരം അനേകം തിരിച്ചറിവുകൾക്കു മറയിടാൻ തല്പരകക്ഷികൾ വളഞ്ഞ വഴികളിലൂടെ വീണ്ടും രംഗത്തെത്താതിരിക്കില്ല. ഇല്ലെങ്കിൽ അവരുടെ നിലനില്പ് അവതാളത്തിലാകുമെന്ന് അവർക്കറിയാം.