Movie prime

ഈ മുഖം കാണുമ്പോഴെല്ലാം ആദ്യം ഓർമയിലെത്തുന്നത് ‘ലഞ്ച് ബോക്സ് ‘ ആണ്

നഷ്ടം തന്നെയാണ്. ആരിനി വന്നാലും താങ്കളുടെ ആ കസേര ഒഴിഞ്ഞു തന്നെ കിടക്കും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ… ഇർഫാൻ ഖാൻ എന്ന അതുല്യപ്രതിഭയെ അനുസ്മരിച്ച് കവിത കരയാംവട്ടത്ത് ഈ മുഖം കാണുമ്പോഴെല്ലാം ആദ്യം ഓർമയിലെത്തുന്നത് ‘ലഞ്ച് ബോക്സ് ‘ ആണ്. ഒറ്റയ്ക്കുള്ള ജീവിതത്തിൻ്റെ വിരസത ബോഡി ലാംഗേജിൽ പ്രതിഫലിപ്പിച്ചൊരാൾ ഓർക്കാപ്പുറത്തുണ്ടായ പ്രണയ ലബ്ധിയിൽ പൂത്തുലഞ്ഞൊരു പൂമരമാകുന്നു. കോസ്റ്റ്യൂമിൽ ഒരു മാറ്റവും വരുത്താതെ പ്രണയത്താൽ യൗവനയുക്തനായ ഒരുവനെ നാം സ്ക്രീനിൽ കാണുന്നു. പ്രണയ രക്തം ഞരമ്പുകളിലേക്ക് പെയ്ത് കയറുന്നത് More
 
ഈ മുഖം കാണുമ്പോഴെല്ലാം ആദ്യം ഓർമയിലെത്തുന്നത് ‘ലഞ്ച് ബോക്സ് ‘ ആണ്

നഷ്ടം തന്നെയാണ്.
ആരിനി വന്നാലും
താങ്കളുടെ ആ കസേര ഒഴിഞ്ഞു തന്നെ കിടക്കും
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ…

ഇർഫാൻ ഖാൻ എന്ന അതുല്യപ്രതിഭയെ അനുസ്മരിച്ച് കവിത കരയാംവട്ടത്ത്ഈ മുഖം കാണുമ്പോഴെല്ലാം ആദ്യം ഓർമയിലെത്തുന്നത് ‘ലഞ്ച് ബോക്സ് ‘ ആണ്

ഈ മുഖം കാണുമ്പോഴെല്ലാം ആദ്യം ഓർമയിലെത്തുന്നത് ‘ലഞ്ച് ബോക്സ് ‘ ആണ്.
ഒറ്റയ്ക്കുള്ള ജീവിതത്തിൻ്റെ വിരസത ബോഡി ലാംഗേജിൽ പ്രതിഫലിപ്പിച്ചൊരാൾ
ഓർക്കാപ്പുറത്തുണ്ടായ പ്രണയ ലബ്ധിയിൽ പൂത്തുലഞ്ഞൊരു പൂമരമാകുന്നു.
കോസ്റ്റ്യൂമിൽ ഒരു മാറ്റവും വരുത്താതെ പ്രണയത്താൽ യൗവനയുക്തനായ ഒരുവനെ നാം സ്ക്രീനിൽ കാണുന്നു.

പ്രണയ രക്തം ഞരമ്പുകളിലേക്ക് പെയ്ത് കയറുന്നത് ശരിയ്ക്കുമറിയാം
കാണികൾക്ക്. പ്രായത്തിൻ്റെ ചുളിവുകളിലേക്ക് പ്രണയം യൗവനത്തെ തിരിച്ചെത്തിക്കുന്നത്. അഭിനയിക്കുകയാണെന്നല്ല തോന്നിയത്.

ലഞ്ച് ബോക്സിലെ വിഭവങ്ങളുടെ സ്വർഗീയ രുചിഭേദങ്ങൾ ഇർഫാൻ
എത്ര ലളിതമായാണ് കാഴ്ചക്കാർക്കായി സമ്മാനിക്കുന്നത്. തൃപ്രയാർ
‘ജനചിത്ര’ യിൽ പിന്നീട് പടം കാണാൻ പോയപ്പോഴൊക്കെ
ആ രുചി ഗന്ധങ്ങൾ അവിടെ തങ്ങി നില്ക്കും പോലെ തോന്നിയിട്ടുണ്ട്.
ഒപ്പം ഇർഫാനും.

അത്ഭുതത്താൽ കണ്ണും മിഴിച്ചിരുന്നു പോയിട്ടുണ്ട് ആ നടന വിസ്മയത്തിന് മുൻപിൽ.

നഷ്ടം തന്നെയാണ്. ആരിനി വന്നാലും താങ്കളുടെ ആ കസേര ഒഴിഞ്ഞു തന്നെ കിടക്കും
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ.