Movie prime

പിന്നിട്ടത് ഏറ്റവും ചൂടുള്ള ദശാബ് ദം: യു എൻ റിപ്പോർട്ട്

പിന്നിട്ട ദശാബ്ദമായിരുന്നു ചരിത്രത്തിൽ ഏറ്റവും ചൂടുകൂടിയ ദശാബ്ദമെന്ന് ഐക്യരാഷ്ട്ര സഭ. രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ വർഷമായിരുന്നു 2019 എന്നും ലോക കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2016 ആയിരുന്നു ഇതിനുമുൻപ് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തപ്പെട്ട വർഷം. പോയവർഷത്തിന്റെ തുടർച്ചയെന്ന നിലയിൽ അപകടകരമായ കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുള്ള വർഷമാണ് 2020 എന്നും റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ ലഭ്യമായ ആകെ വിവരശേഖരം അപഗ്രഥിച്ചാണ് ലോക കാലാവസ്ഥാ കേന്ദ്രം നടപ്പു വർഷത്തേക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ധ്രുവപ്രദേശങ്ങളിലെ More
 
പിന്നിട്ടത് ഏറ്റവും ചൂടുള്ള ദശാബ് ദം: യു എൻ റിപ്പോർട്ട്
പിന്നിട്ട ദശാബ്ദമായിരുന്നു ചരിത്രത്തിൽ ഏറ്റവും ചൂടുകൂടിയ ദശാബ്ദമെന്ന് ഐക്യരാഷ്ട്ര സഭ. രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ വർഷമായിരുന്നു 2019 എന്നും ലോക കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2016 ആയിരുന്നു ഇതിനുമുൻപ് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തപ്പെട്ട വർഷം.
പോയവർഷത്തിന്റെ തുടർച്ചയെന്ന നിലയിൽ അപകടകരമായ കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയുള്ള വർഷമാണ്‌ 2020 എന്നും റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ ലഭ്യമായ ആകെ വിവരശേഖരം അപഗ്രഥിച്ചാണ് ലോക കാലാവസ്ഥാ കേന്ദ്രം നടപ്പു വർഷത്തേക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.
ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കം, സമുദ്ര ജലനിരപ്പിലെ വർധനവ്, സമുദ്ര ജലോഷ്മാവിലെ വർധനവ് തുടങ്ങി ഒട്ടേറെ വെല്ലുവിളികളാണ് നാം നേരിടുന്നത്. വ്യവസായ വിപ്ലവ പൂർവ കാലഘട്ടത്തേക്കാൾ 1.1 ഡിഗ്രി സെൽഷ്യസിന്റെ വർധനവ് അന്തരീക്ഷോഷ്മാവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ൽ ഉടനീളവും വരും ദശാബ്ദങ്ങളിലും ഒട്ടേറെ കാലാവസ്ഥാ കുഴപ്പങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ലോക കാലാവസ്ഥാ കേന്ദ്രം നൽകുന്നു.
ഹരിതഗൃഹവാതകങ്ങളുടെ നിർഗമന തോത് വളരേ ഉയർന്നിട്ടുണ്ട്. 2016-ലെ എൽനിനോ പ്രതിഭാസമാണ് അന്ന് അന്തരീക്ഷോഷ്മാവിൽ വൻവർധനവ് ഉണ്ടാകാൻ ഇടയാക്കിയത്. വ്യവസാ യപൂർവ കാലഘട്ടത്തേക്കാൾ 1.2 ഡിഗ്രി സെൽഷ്യസിന്റെ വർധനവാണ് അന്തരീക്ഷോഷ്മാവിൽ ഉണ്ടായത്. ആസ്‌ത്രേലിയയുടെ ചരിത്രത്തിൽ ഏറ്റവും വരണ്ടതും ചൂടുകൂടിയതുമായ വർഷമാണ് കടന്നുപോയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.