Movie prime

ഓൺലൈനിലൂടെ വിഐപി നമ്പർ ലഭിക്കാൻ

VIP Number മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ വിഐപി നമ്പർ ലഭിക്കാൻ ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. 9111111111 പോലെ പ്രത്യേകതയുള്ളതും ഓർമിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഐപി നമ്പറാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഓപ്പൺ മാർക്കറ്റിൽ ഇത്തരമൊരു നമ്പർ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. VIP Number ഒരു സീക്വൻസിനുള്ളിലാണ് ഇത്തരം വിഐപി നമ്പറുകൾ ലഭ്യമാകുന്നത്. അതായത് ഒരു ബാച്ചായാണ് അവ വിപണിയിൽ എത്തുന്നത്. ഉദാഹരണത്തിന്, ഒരു ടെലികോം സേവന ദാതാവ് 9100000000 മുതൽ 9200000000 വരെയുളള ബാച്ച് എടുക്കുകയാണെങ്കിൽ, അതിൽ More
 
ഓൺലൈനിലൂടെ വിഐപി നമ്പർ ലഭിക്കാൻ

VIP Number

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ വിഐപി നമ്പർ ലഭിക്കാൻ ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. 9111111111 പോലെ പ്രത്യേകതയുള്ളതും ഓർമിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഐപി നമ്പറാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഓപ്പൺ മാർക്കറ്റിൽ ഇത്തരമൊരു നമ്പർ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. VIP Number

 

ഒരു സീക്വൻസിനുള്ളിലാണ് ഇത്തരം വിഐപി നമ്പറുകൾ ലഭ്യമാകുന്നത്. അതായത് ഒരു ബാച്ചായാണ് അവ വിപണിയിൽ എത്തുന്നത്. ഉദാഹരണത്തിന്, ഒരു ടെലികോം സേവന ദാതാവ് 9100000000 മുതൽ 9200000000 വരെയുളള ബാച്ച് എടുക്കുകയാണെങ്കിൽ, അതിൽ 9111111111 പോലെ ഒരു കൂട്ടം വിഐപി നമ്പറുകൾ മാത്രമേ ഉണ്ടാകൂ.

 

അത്തരം മിക്ക വിഐപി നമ്പറുകളും റീസെല്ലർമാർ വിപണിയിലെത്തിയ ഉടൻ തന്നെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നു. കോവിഡ് പ്രതിസന്ധി കാരണം റീസെല്ലർമാർ വിഐപി നമ്പറുകളുടെ ഓൺലൈൻ വിൽപന തുടങ്ങിയിട്ടുണ്ട്.

 

വി‌ഐ‌പി മൊബൈൽ‌ നമ്പർ‌ ദാതാക്കളെ അവരുടെ വെബ്‌സൈറ്റുകൾ വഴിയും‌ ‌ഒ എൽ എക്സ്, ക്വിക്ർ‌ പോലുള്ള സൈറ്റുകൾ‌ വഴിയും ഓൺ‌ലൈനായി ബന്ധപ്പെടാൻ‌ കഴിയും. വിൽപനക്കാരുടെ പക്കൽ വിഐപി നമ്പറുകളുടെ ഒരു ലിസ്റ്റ് ലഭ്യമാണ്. ലിസ്റ്റ് നോക്കി നിങ്ങളുടെ ഇഷ്‌ടാനുസരണം നിരവധി നമ്പറുകൾ തിരഞ്ഞെടുക്കാം. ഡീലർ ആവശ്യപ്പെടുന്ന തുക നൽകേണ്ടിവരും. വിഐപി നമ്പറുകൾക്കായി 1,000 മുതൽ 1,500 രൂപ വരെയാണ് സാധാരണയായി ഈടാക്കുന്നത്. എന്നാൽ പ്രീമിയം വിഐപി നമ്പറുകൾക്ക് ലക്ഷങ്ങൾ തന്നെ മുടക്കേണ്ടി വരും.

 

പെയ്‌മെന്റ് നടത്തിയശേഷം, ഡീലർ ഒരു യുണീക്ക് പോർട്ടിംഗ് കോഡ് (യുപിസി) അയച്ചുതരും. അതിനുള്ള ഇൻവോയ്സും ഒപ്പമുണ്ടാകും. യു‌പി‌സി ലഭിച്ചശേഷം, നിർദിഷ്ട ടെലികോം സേവന ദാതാവിന്റെ കസ്റ്റമർ കെയർ സെൻ്ററിലെത്തണം. അവിടെ യു‌പി‌സിയും മറ്റു രേഖകളും നൽകിയാൽ സിം ലഭിക്കും. മൂന്ന് ദിവസത്തിനുള്ളിൽ നമ്പർ ആക്റ്റിവേറ്റഡ് ആകും.

 

ഓൺ‌ലൈനിൽ ഒട്ടേറെ വ്യാജന്മാർ ഉള്ളതിനാൽ ശ്രദ്ധയോടെ വേണം ഇക്കാര്യത്തിൽ മുന്നോട്ടു പോകേണ്ടത്. ആദ്യമേ തന്നെ സൈറ്റിൻ്റെ വിശ്വാസ്യത ഉറപ്പാക്കണം. അതിനു ശേഷമേ പണമിടപാട് നടത്താവൂ.

 

കടപ്പാട്: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്