Movie prime

സിസ്റ്റര്‍ ലൂസിക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശലംഘനം: വനിതാ കമ്മീഷന്‍

സിസ്റ്റര് ലൂസി കളപ്പുരയെ താമസസ്ഥലത്ത് പൂട്ടിയിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മീഷന്. ഇത് കേരള സമൂഹത്തിന് യോജിക്കാത്തതാണ്. പ്രായപൂര്ത്തിയായ വ്യക്തി ആണായാലും പെണ്ണായാലും അവരെ പൂട്ടിയിടാന് ആര്ക്കും അവകാശമില്ലെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു. സഭയുടെ പിആര്ഒ സിസ്റ്റര് ലൂസിയുടെ ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കടുത്ത നിയമലംഘനമാണ്. കമ്മീഷന് ഇക്കാര്യങ്ങള് അന്വേഷിച്ച് നടപടികളെടുക്കാനും തീരുമാനിച്ചു സഭയ്ക്ക് സഭയുടേതായ നിയമങ്ങളും അച്ചടക്ക സംവിധാനങ്ങളും ഉണ്ടെങ്കിലും വൈദികരോടും കന്യാസ്ത്രീകളോടും വ്യത്യസ്തമായ സമീപനമാണ് സഭ കാണിക്കുന്നതെന്നാണ് സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. More
 
സിസ്റ്റര്‍ ലൂസിക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശലംഘനം: വനിതാ കമ്മീഷന്‍

സിസ്റ്റര്‍ ലൂസി കളപ്പുരയെ താമസസ്ഥലത്ത് പൂട്ടിയിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മീഷന്‍. ഇത് കേരള സമൂഹത്തിന് യോജിക്കാത്തതാണ്. പ്രായപൂര്‍ത്തിയായ വ്യക്തി ആണായാലും പെണ്ണായാലും അവരെ പൂട്ടിയിടാന്‍ ആര്‍ക്കും അവകാശമില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സഭയുടെ പിആര്‍ഒ സിസ്റ്റര്‍ ലൂസിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കടുത്ത നിയമലംഘനമാണ്.

കമ്മീഷന്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് നടപടികളെടുക്കാനും തീരുമാനിച്ചു
സഭയ്ക്ക് സഭയുടേതായ നിയമങ്ങളും അച്ചടക്ക സംവിധാനങ്ങളും ഉണ്ടെങ്കിലും വൈദികരോടും കന്യാസ്ത്രീകളോടും വ്യത്യസ്തമായ സമീപനമാണ് സഭ കാണിക്കുന്നതെന്നാണ് സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. സിസ്റ്റര്‍ ലൂസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിയമസംവിധാനത്തിനു മുന്നിലാണ് ആ സംവിധാനത്തിലൂടെ എത്രയും വേഗം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിരവധി വര്‍ഷങ്ങളായി ലൗകിക ജീവിതം വെടിഞ്ഞ് സഭാവസ്ത്രം സ്വീകരിച്ച് സന്യാസ ജീവിതം നയിക്കുന്ന ഒരു സഹോദരിയെ പുരോഗമന സമൂഹത്തില്‍ ഗൗരവമല്ലാത്ത വിഷയങ്ങളില്‍ ആരോപണങ്ങളുന്നയിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം മോശമായ പ്രവര്‍ത്തിയാണ്. അച്ചടക്കലംഘനം നടത്തിയ കൊച്ചുകുട്ടിയെ രക്ഷിതാക്കളെ വിളിച്ച് ഏല്പിക്കുന്നതുപോലെ ഒരു സുപ്രഭാതത്തില്‍ സിസ്റ്റര്‍ ലൂസിയെ അമ്മയെ വിളിച്ച് ഏല്പിക്കാനാണ് സഭ ശ്രമിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയോട് കാണിക്കുന്ന അവഹേളനമാണിതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.