Movie prime

‘രസതന്ത്രത്തിൽ കിട്ടിയത് കഷ്ടി 24 മാർക്കാണ് ‘- പഴയ സിബി‌എസ്‌ഇ സ്കോർ പരസ്യപ്പെടുത്തി ഐ‌എ‌എസ് ഓഫീസർ

IAS Officer പരീക്ഷകളിൽ ഉയർന്ന സ്കോർ നേടുന്നതോടെ ജീവിതത്തിൽ എല്ലാം നേടി എന്ന് കരുതാമോ? പരീക്ഷയിൽ പരാജയപ്പെട്ടു എന്ന ഒറ്റ കാരണം കൊണ്ട് ജീവിതത്തിൽ പരാജയപ്പെട്ടു എന്ന് അർഥമാക്കാമോ?IAS Officer പരീക്ഷയിലെ ജയപരാജയങ്ങൾക്കപ്പുറത്തും ജീവിതമുണ്ടെന്നും മാർക്കുകളല്ല എല്ലാമെന്നും മിക്കവരും പറയും. എന്നാൽ കാര്യത്തോടടുക്കുമ്പോൾ ഈ പറയുന്നവരുടെ മട്ടും ഭാവവും മാറും. സ്വന്തം മകനോ മകളോ ഗ്രേഡിൽ അല്പം പിന്നാക്കം പോയാൽ കുറ്റപ്പെടുത്തലായി. ശകാരവചനങ്ങളായി. ഒടുവിൽ കുറ്റബോധവും നിരാശയും അപകർഷ ചിന്തകളും ഏല്പിക്കുന്ന കനത്ത ഭാരം താങ്ങാനാവാതെ ആത്മഹത്യയിൽ More
 
‘രസതന്ത്രത്തിൽ കിട്ടിയത് കഷ്ടി 24 മാർക്കാണ് ‘- പഴയ സിബി‌എസ്‌ഇ സ്കോർ പരസ്യപ്പെടുത്തി  ഐ‌എ‌എസ് ഓഫീസർ

IAS Officer

പരീക്ഷകളിൽ ഉയർന്ന സ്കോർ നേടുന്നതോടെ ജീവിതത്തിൽ എല്ലാം നേടി എന്ന് കരുതാമോ? പരീക്ഷയിൽ പരാജയപ്പെട്ടു എന്ന ഒറ്റ കാരണം കൊണ്ട് ജീവിതത്തിൽ പരാജയപ്പെട്ടു എന്ന് അർഥമാക്കാമോ?IAS Officer

പരീക്ഷയിലെ ജയപരാജയങ്ങൾക്കപ്പുറത്തും ജീവിതമുണ്ടെന്നും മാർക്കുകളല്ല എല്ലാമെന്നും മിക്കവരും പറയും. എന്നാൽ കാര്യത്തോടടുക്കുമ്പോൾ ഈ പറയുന്നവരുടെ മട്ടും ഭാവവും മാറും. സ്വന്തം മകനോ മകളോ ഗ്രേഡിൽ അല്പം പിന്നാക്കം പോയാൽ കുറ്റപ്പെടുത്തലായി. ശകാരവചനങ്ങളായി. ഒടുവിൽ കുറ്റബോധവും നിരാശയും അപകർഷ ചിന്തകളും ഏല്പിക്കുന്ന കനത്ത ഭാരം താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരും ഏറെ.

ഇത്തരം ഇരട്ടത്താപ്പിൻ്റെ ലോകത്ത് മാർക്കല്ല, മറിച്ച് പരാജയത്തിലും തളരാത്ത ഇച്ഛാശക്തിയാണ് തൻ്റെ ജീവിതത്തെ നിശ്ചയിച്ചതെന്ന് തുറന്നു പറയുകയാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ.മാർ‌ക്കല്ല എല്ലാമെന്നും ജീവിതത്തിൽ‌ അതിനേക്കാൾ കൂടുതൽ‌ കാര്യങ്ങളുണ്ടെന്നും പറഞ്ഞ് തൻ്റെ പഴയ സിബിഎസ്ഇ സ്കോർ ട്വീറ്റ് ചെയ്താണ് ഐ‌എ‌എസ് ഓഫീസർ നിതിൻ സാങ്‌വാൻ വിദ്യാർഥി സമൂഹത്തിന് പ്രചോദനമാകുന്നത്. രക്ഷിതാക്കളേയും സമൂഹത്തേയും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നത്. മെച്ചപ്പെട്ട സ്കോർ ലഭിക്കാത്തതിനാൽ ബുദ്ധിശൂന്യരോ, കഴിവുകെട്ടവരോ ആയി ആരെയും മുദ്രകുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു.

എസ്എസ്എൽസി, സിബിഎസ്ഇ ഫലങ്ങൾ‌ പ്രഖ്യാപിക്കുന്നതോടെ, ‌‌ വളരെയധികം ഉത്‌കണ്‌ഠയും സമ്മർദവുമാണ് വിദ്യാർഥികൾ അനുഭവിക്കുന്നത്. പരീക്ഷാ ഫലങ്ങളെ എല്ലാമായി കരുതുന്ന അധ്യാപകരും കുടുംബാംഗങ്ങളും ബന്ധുക്കളും പൊതുസമൂഹവും അവരുടെ സമ്മർദങ്ങളുടെ ഭാരം വർധിപ്പിക്കുകയാണ്.

തനിക്ക് കെമിസ്ട്രി പരീക്ഷയിൽ കിട്ടിയ ശരാശരിയോ അതിലും താഴെയോ ആയ 24 മാർക്ക് പ്രത്യേകം അടയാളപ്പെടുത്തിയാണ് നിതിൻ സാങ്‌വാൻ പഴയ മാർക്ക് ലിസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 2002-ലാണ് അദ്ദേഹം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്. കെമിസ്ട്രിയിൽ കഷ്ടിച്ചാണ് കടന്നു കൂടിയത് എന്ന കാര്യം അദ്ദേഹം പ്രത്യേകം ഓർമിപ്പിക്കുന്നു.

ഇപ്പോൾ അംദാവദ് മുനിസിപ്പൽ കോർപ്പറേഷന്റെ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണറും അഹമ്മദാബാദ് സ്മാർട്ട് സിറ്റി സിഇഒയുമാണ് ഈ ഐഎഎസുകാരൻ. “പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ രസതന്ത്രത്തിൽ 24 മാർക്കാണ് എനിക്ക് ലഭിച്ചത്, വിജയിക്കാൻ വേണ്ടതിനേക്കാൾ ഒരു മാർക്ക് കൂടുതൽ. പക്ഷേ ജീവിതത്തിൽ എന്താകണമെന്ന് ഞാൻ ആഗ്രഹിച്ചോ, അത് നിശ്ചയിച്ചത് ഈ മാർക്കുകളല്ല” – അദ്ദേഹം പറയുന്നു.

മാർക്കിന്റെ അമിതഭാരം കൊണ്ട് കുട്ടികളെ സമ്മർദത്തിലാക്കരുതെന്നും ബോർഡ് ഫലങ്ങളല്ല ജീവിതവിജയത്തിന് അടിസ്ഥാനമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. പരീക്ഷാ ഫലങ്ങൾ ആത്മപരിശോധനയ്ക്കുള്ള അവസരമാവണം, വിമർശനത്തിനല്ല.

പ്രചോദനാത്മകമായി ട്വീറ്റ് ചെയ്തതിന് ഒട്ടേറെപ്പേർ അദ്ദേഹത്തെ അഭിനന്ദിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. കഠിനാധ്വാനവും ദൃഢനിശ്ചയവുമാണ് ജീവിതവിജയത്തിൻ്റെ അടിസ്ഥാനമെന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് നിതിൻ സാങ്ങ് വാൻ്റെ ജീവിതകഥയെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

In my 12th exams, I got 24 marks in Chemistry – just 1 mark above passing marks. But that didn’t decide what I wanted from my life

Don’t bog down kids with burden of marks

Life is much more than board results

Let results be an opportunity for introspection & not for criticism pic.twitter.com/wPNoh9A616

— Nitin Sangwan, IAS (@nitinsangwan) July 13, 2020