Movie prime

തെരുവിൽ ഭിക്ഷാടകനായി ഐഐടി കാൺപൂരിലെ പൂർവ വിദ്യാർഥി

IIT Kanpur ഐഐടി കാൺപൂരിലെ പൂർവ വിദ്യാർഥിയായ ഒരു വൃദ്ധനെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ തെരുവിൽ ഭിക്ഷാടനം നടത്തുന്നതായി കണ്ടെത്തി. സുരേന്ദ്ര വസിഷ്ത് എന്ന് പേരുള്ള വൃദ്ധന് 90 വയസ്സുണ്ട്. ഏതാനും ദിവസം മുമ്പ് ഗ്വാളിയോർ തെരുവുകളിൽ ഒരു നിരാലംബനെപ്പോലെ താമസിക്കുന്നതായി കണ്ടെത്തിയ പൊലീസ് ഓഫീസർ മനീഷ് മിശ്രയെ പരിപാലിക്കുന്ന ആശ്രം സ്വർഗ് സദൻ എന്ന സംഘടനയാണ് വൃദ്ധനെയും ഏറ്റെടുത്തത്. പഴയ ബാച്ച് മേറ്റുകളാണ് മാനസിക നില തെറ്റി, ഭിക്ഷാടനം നടത്തി തെരുവിൽ അലഞ്ഞു നടന്നിരുന്ന മനീഷ മിശ്രയെ More
 
തെരുവിൽ ഭിക്ഷാടകനായി ഐഐടി കാൺപൂരിലെ പൂർവ വിദ്യാർഥി

IIT Kanpur
ഐഐടി കാൺപൂരിലെ പൂർവ വിദ്യാർഥിയായ ഒരു വൃദ്ധനെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ തെരുവിൽ ഭിക്ഷാടനം നടത്തുന്നതായി കണ്ടെത്തി. സുരേന്ദ്ര വസിഷ്ത് എന്ന് പേരുള്ള വൃദ്ധന് 90 വയസ്സുണ്ട്. ഏതാനും ദിവസം മുമ്പ് ഗ്വാളിയോർ തെരുവുകളിൽ ഒരു നിരാലംബനെപ്പോലെ താമസിക്കുന്നതായി കണ്ടെത്തിയ പൊലീസ് ഓഫീസർ മനീഷ് മിശ്രയെ പരിപാലിക്കുന്ന ആശ്രം സ്വർഗ് സദൻ എന്ന സംഘടനയാണ് വൃദ്ധനെയും ഏറ്റെടുത്തത്. പഴയ ബാച്ച് മേറ്റുകളാണ് മാനസിക നില തെറ്റി, ഭിക്ഷാടനം നടത്തി തെരുവിൽ അലഞ്ഞു നടന്നിരുന്ന മനീഷ മിശ്രയെ കണ്ടെത്തി ആശ്രമത്തിൽ എത്തിച്ചത്. IIT Kanpur

ബസ് സ്റ്റാൻഡിന് സമീപം വളരെ പരിതാപകരമായ അവസ്ഥയിലാണ് തങ്ങൾ
സുരേന്ദ്രയെ കണ്ടെത്തിയതെന്ന്ആശ്രം സ്വർഗ് സദനിലെ വികാസ് ഗോസ്വാമി പറഞ്ഞു. ഇംഗ്ലീഷിലുള്ള അനായാസമായ സംസാരമാണ് അത്ഭുതപ്പെടുത്തിയത്.
ആശ്രമത്തിൽ നല്ല പരിചരണം നൽകുന്നുണ്ട്. ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്.

വൃദ്ധൻ പറയുന്നതനുസരിച്ച്ഐഐടി കാൺപൂരിൽ നിന്ന്1969-ലാണ് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞിറങ്ങുന്നത്.1972-ൽ ലഖ്‌നൗവിലെ ഡി‌എബി കോളെജിൽ നിന്ന് എൽ‌എൽ‌എം നേടി.1990-കളിൽ അടച്ചുപൂട്ടിയ ജെസി മില്ലിൽ ജീവനക്കാര -നായിരുന്നു പിതാവ് ചേദലാൽ വസിഷ്ത്.

അതേസമയം, അൽപദിവസം മുമ്പ് ആശ്രമത്തിൽ എത്തിച്ച മനീഷ് മിശ്ര സുഖം പ്രാപിച്ചുവരികയാണെന്ന് വികാസ് ഗോസ്വാമി പറഞ്ഞു.രണ്ടുവർഷത്തിലേറെ ലീവെടുക്കാതെ ജോലിക്ക് ഹാജരാകാത്തതിനെ തുടർന്നാണ് 2006-ൽ മനീഷിനെ സംസ്ഥാന പൊലീസിൽ നിന്ന് പുറത്താക്കുന്നത്. 1999 ബാച്ച് സബ് ഇൻസ്പെക്ടറായിരുന്നു മനീഷ്. താടിയും മുടിയും നീട്ടി വളർത്തി, അവശനിലയിൽ റോഡരികിൽ അദ്ദേഹത്തെ കണ്ടെത്തിയത് പഴയ സഹപ്രവർത്തകരായ ക്രൈംബ്രാഞ്ച് ഡിഎസ്പി രത്‌നേഷ് സിംഗ് തോമർ, വിജയ് സിംഗ് ഭഡോറിയ എന്നിവരാണ്.

നവംബർ 11-ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഗ്വാളിയോറിലെ ലഷ്‌കർ പ്രദേശത്താണ് അദ്ദേഹത്തെ കണ്ടെത്തിയത്. ‘ഒരു ഭിക്ഷക്കാരൻ’ തണുപ്പ് സഹിക്കാനാവാതെ റോഡരികിലിരുന്ന് വിറയ്ക്കുന്നത് കണ്ടു. വണ്ടി നിർത്തി അയാളെ സഹായിക്കാൻ തീരുമാനിച്ചു. ഡിഎസ്പി ഭഡോറിയ താൻ ധരിച്ചിരുന്ന ജാക്കറ്റും ഡിഎസ്പി തോമർ തൻ്റെ കാഷ്വൽ ഷൂസും നൽകി തിരിച്ച് വണ്ടിയിൽ കയറാൻ തുടങ്ങുമ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. യാചകൻ ഇരുവരെയും
പേരെടുത്ത് വിളിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്തംഭിച്ചുപോയി. ധിക്കാരിയായ അയാളെ ഇരുവരും ചോദ്യം ചെയ്തു. പിന്നീടാണ് ജാക്കറ്റും ഷൂസും നൽകി തങ്ങൾ സഹായിക്കാൻ ശ്രമിച്ച ഭിക്ഷക്കാരൻ വർഷങ്ങൾക്കു മുമ്പ് തങ്ങളുടെ സഹപ്രവർത്തകനായിരുന്ന മനീഷ് ആണെന്ന് ഇരുവരും തിരിച്ചറിഞ്ഞത്.