Movie prime

സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടണം; ഐഎംഎ

ആശുപത്രി പരിസരം പ്രത്യേക സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണം സംസ്ഥാനത്ത് ആശങ്ക പരത്തിയുള്ള കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയെങ്കിലും ഈ നടപടി തുടരണം. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവർത്തകർക്കും, കൂടാതെ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെടുന്ന ആൾകാരിലും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് More
 
സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടണം; ഐഎംഎ

ആശുപത്രി പരിസരം പ്രത്യേക സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണം

സംസ്ഥാനത്ത് ആശങ്ക പരത്തിയുള്ള കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയെങ്കിലും ഈ നടപടി തുടരണം. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവർത്തകർക്കും, കൂടാതെ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെടുന്ന ആൾകാരിലും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇത് കൂടാതെ രോഗികൾ സഹകരിക്കാത്ത അവസ്ഥ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ ആശുപത്രികളിലും ഒരു പോലീസ് എയ്ഡ് പോസ്റ്റുകൾ അനുവദിക്കണമെന്നും ആശുപത്രി പരിസരം സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് ചികിത്സ സൗകര്യം ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഡോ. എബ്രഹാം വർഗീസ് ആവശ്യപ്പെട്ടു.

സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുൻപ് തന്നെ എല്ലാവർക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുൻകരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാൻ സർക്കാർ മുൻകൈ എടുക്കുകയും ചെയ്യണം.

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ ഉണ്ടായപ്പോൾ തന്നെ ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കൊവി‍ഡ് കൺട്രോൾ സെൽ ( സിസിസി) രൂപീകരിച്ച് സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിൻതുണ നൽകി വരുകയാണ്. ഇത് കൂടാതെ 33,000 ഐഎംഎ അംഗങ്ങൾക്ക് കൊവിഡ് പ്രതിരോധ ഗൈഡ്ലൈനുകളും നൽകിയിട്ടുണ്ട്. ഇത് കൂടാതെ ആശുപത്രികളിലും, വീടുകളിലും, ഡോക്ടർമാർ നടത്തുന്ന ചികിത്സകൾ അത്യാവശ്യ രോഗികളിൾക്ക് മാത്രമായി പരിമിതപ്പെടുത്തണം എന്നു നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇത് കൂടാതെ അത്യാവശ്യ ശസ്ത്രക്രിയകൾ ഒഴികെയുള്ളവ മാറ്റിവെക്കാനും ഐഎംഎ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായും ഡോ. എബ്രഹാം വർഗീസ് അറിയിച്ചു.

ഇത് കൂടാതെ രോഗികൾ ഡോക്ടർമാരെ കാണുന്നതിന് വേണ്ടി കാത്ത് നിൽക്കുന്ന സമയം കുറയ്ക്കണം. ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ കൂട്ടിരിക്കാനായി 18 വയസിൽ താഴെയുള്ളവരും, 65 വയസിന് മുകളിൽ ഉള്ളവരും നിൽക്കാൻ പാടില്ല. കൂടാതെ ഈ പ്രായത്തിൽ ഉള്ളവർ ആവശ്യമില്ലാതെ ആശുപത്രികളിൽ സന്ദർശിക്കരുത്. ഒ.പി യിൽ രോഗികളുടെ എണ്ണം പരിമിതപ്പെടുത്തണം ഐസിയുവിലും, എമർജസി കെയറിലേയും ബെഡുകൾ ഉൾപ്പെടെ അകലം പാലിച്ച് വേണം ക്രമീകരിക്കാൻ, മാനേജ്മെന്റുകളുമായി കൂടിയാലോചിച്ച് സ്റ്റാഫിന്റെ ജോലി സമയം പുനക്രമീകരിക്കണം. സ്വകാര്യ പ്രാക്ടീവ് നിർത്തി വെക്കുന്ന ഡോക്ടർമാർ ഫോൺ, വാട്ട്സ്ആപ്പ് തുടങ്ങിയവ വഴിയുള്ള കൺസൾട്ടേഷൻ പ്രോത്സാഹിപ്പിക്കും. ഇതിനായി ഐഎംഎ തന്നെ സംവിധാനങ്ങൾ തയ്യാറാക്കുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ സമൂഹ വ്യാപനം ഉണ്ടാകുന്ന സ്ഥിതി ഉണ്ടായാൽ അതിനെ നേരിടാൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഐഎംഎ ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തില‍ 56,962 ബെഡുകളാണ് സ്വകാര്യ ആശുപത്രികളിൽ ഉള്ളത്. അതിൽ 5000 ബെഡുകൾ ഐസൊലേഷന് വേണ്ടിയും. 200 ബെഡുകൾ ഐസിയുവിന് വേണ്ടിയും നൽകിയിട്ടുണ്ടെന്നും. ഇതിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ അതിന് വേണ്ട സജീകരണം ഐഎംഎയുടെ നേത‍‍ത്വത്തിൽ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് അടച്ചു പൂട്ടിയ ചെറുകിട ആശുപത്രികൾ തിരിച്ചറിഞ്ഞ് കൊവിഡ് പ്രതിരോധത്തിന് സജ്ജമാക്കാൻ തയ്യാറാണെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാർ അറിയിച്ചു. ക്വാറന്റയിനുള്ള രോഗികൾ പുറത്തിങ്ങി നടക്കാതിരിക്കാൻ സർക്കാർ കൃത്യമായി നിരീക്ഷണ സംവിധാനം ഏർപ്പാടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹവ്യാപനം തടയാൻ സർക്കാർ സ്വീകരിക്കുന്ന സർക്കാർ നിലപാട് അഭിനന്ദനാർഹമാണെന്ന് ഐഎംഎ ദേശീയ ഘടകം മുൻ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള പറഞ്ഞു. എന്നാൽ ജനങ്ങളുടെ സഹകരണം വളരെ ആശങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്തെ ക്യാറ്റഗരി ഒന്നു രോഗികൾ ഉൾപ്പെടെയുള്ളവരെ അടിയന്തിരമായി ടെസ്റ്റ് ചെയ്യാൻ സംവിധാനങ്ങൾ ഉണ്ടാകണം

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെ പ്രോത്സാഹിക്കുന്നതിനൊപ്പം അവർക്ക് വേണ്ട സുരക്ഷാ ഉപകരങ്ങൾ നൽകുകയും, ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷറൻസ് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ എബ്രഹാം വർഗീസ് സംസ്ഥാന സെക്രട്ടറി ഡോക്ടർ ഗോപികുമാർ മുൻ ദേശീയ അധ്യക്ഷൻ ഡോക്ടർ എ മാർത്താണ്ഡ പിള്ള സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ സുൽഫി തുടങ്ങിയവർ പങ്കെടുത്തു