Movie prime

ഗുവാഹത്തിയിൽ ബോളിവുഡിനെ വരവേറ്റത് പൗരത്വ നിയമ വിരുദ്ധ സമരക്കാർ

ആദ്യമായി മുംബൈക്ക് പുറത്തുവച്ചു നടത്തിയ ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ ചർച്ചാവിഷയമായി പൗരത്വ ഭേദഗതി നിയമവും. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നടന്ന ഫിലിം ഫെയർ അവാർഡ് വിതരണ ചടങ്ങിലാണ് പൗരത്വ നിയമ ഭേദഗതി വിഷയമായത്. അസമിലെത്തുന്ന ബോളിവുഡ് താരങ്ങളുടെ ശ്രദ്ധയിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ പാളിച്ചകൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. അസമിലെ പ്രമുഖ ഫോക് ഗായകൻ മനസ് റോബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബാനറുകളും പ്ലക്കാർഡുകളും ഉൾപ്പെടെ ഉയർത്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്. തങ്ങൾ ഫിലിം More
 
ഗുവാഹത്തിയിൽ ബോളിവുഡിനെ വരവേറ്റത് പൗരത്വ നിയമ വിരുദ്ധ സമരക്കാർ

ആദ്യമായി മുംബൈക്ക് പുറത്തുവച്ചു നടത്തിയ ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ ചർച്ചാവിഷയമായി പൗരത്വ ഭേദഗതി നിയമവും.

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നടന്ന ഫിലിം ഫെയർ അവാർഡ് വിതരണ ചടങ്ങിലാണ് പൗരത്വ നിയമ ഭേദഗതി വിഷയമായത്. അസമിലെത്തുന്ന ബോളിവുഡ് താരങ്ങളുടെ ശ്രദ്ധയിൽ പൗരത്വ ഭേദഗതി നിയമത്തിന്റെ പാളിച്ചകൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

അസമിലെ പ്രമുഖ ഫോക് ഗായകൻ മനസ് റോബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബാനറുകളും പ്ലക്കാർഡുകളും ഉൾപ്പെടെ ഉയർത്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്. തങ്ങൾ ഫിലിം ഫെയർ അവാർഡിന് എതിരല്ല. ഈയൊരു പ്രതിഷേധത്തിലൂടെ അസമീസ് ജനതയുടെ ഹൃദയവികാരം ബോളിവുഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ്‌ ശ്രമിക്കുന്നത്. എന്തുകൊണ്ട് അസം ജനത പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർക്കുന്നു എന്ന് ബോളിവുഡ് അറിയണം- മനസ് റോബിൻ പറഞ്ഞു. “പ്രിയപ്പെട്ട അക്ഷയ് കുമാർ”, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, “ഡിയർ മാധുരി, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു” എന്നെല്ലാം എഴുതിയ പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് പ്രക്ഷോഭകാരികൾ ഫിലിം ഫെയർ ചടങ്ങിന്റെ വേദിക്കരികിലെത്തിയത്. സമരക്കാരെ പൊലീസ് വിരട്ടിയോടിച്ചു.

കഴിഞ്ഞ മൂന്നുമാസമായി രാജ്യം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലാണ്. 2015 ജനുവരി 1 നു മുൻപായി രാജ്യത്തെത്തിയ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിക്കാനും മുസ്ലിങ്ങളെ ഒഴിവാക്കാനുമാണ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുമെന്ന ഭീഷണിയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുകയാണ് അസം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ.

അതിനിടെ ഫിലിം ഫെയർ അവാർഡ് വിതരണ ചടങ്ങിനെത്തിയ പ്രിയ താരങ്ങളെ വരവേൽക്കാൻ ഗുവാഹത്തി വിമാനത്താവളത്തിലേക്ക് ആയിരങ്ങൾ എത്തിച്ചേർന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.