Movie prime

കോവിഡ് ബാധിച്ച ട്രാഫിക് പൊലീസുകാരന് പ്രവേശനം നിഷേധിച്ച് മുംബൈയിലെ നാല് ആശുപത്രികൾ

കോവിഡ് ബാധിച്ച 57 വയസ്സുള്ള ട്രാഫിക് പൊലീസ് ഹെഡ് കോൺസ്റ്റബിളിന് മുംബൈ മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള നാല് ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചു. തുടക്കത്തിൽ പ്രവേശനം നിഷേധിച്ചെങ്കിലും പിന്നീട് പൊലീസിൻ്റെ സഹായത്തോടെ അഡ്മിറ്റ് ചെയ്ത പരേലിലെ കിങ്ങ് എഡ്വേർഡ് മെമ്മോറിയൽ (കെ ഇ എം) ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്. കുർള ഡിവിഷനിലെ ട്രാഫിക് പൊലീസ് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഈയാഴ്ച ആദ്യമാണ് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ബി എം സി More
 
കോവിഡ് ബാധിച്ച ട്രാഫിക് പൊലീസുകാരന് പ്രവേശനം നിഷേധിച്ച് മുംബൈയിലെ നാല് ആശുപത്രികൾ

കോവിഡ് ബാധിച്ച 57 വയസ്സുള്ള ട്രാഫിക് പൊലീസ് ഹെഡ് കോൺസ്റ്റബിളിന് മുംബൈ മുനിസിപ്പൽ കോർപറേഷനു കീഴിലുള്ള നാല് ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചു. തുടക്കത്തിൽ പ്രവേശനം നിഷേധിച്ചെങ്കിലും പിന്നീട് പൊലീസിൻ്റെ സഹായത്തോടെ അഡ്മിറ്റ് ചെയ്ത പരേലിലെ കിങ്ങ് എഡ്വേർഡ് മെമ്മോറിയൽ (കെ ഇ എം) ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്.

കുർള ഡിവിഷനിലെ ട്രാഫിക് പൊലീസ് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഈയാഴ്ച ആദ്യമാണ് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ബി എം സി ക്കു കീഴിലുള്ള രാജ് വാഡി ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടത്തെ ഡോക്ടർമാർ ഹോം ഐസൊലേഷനിൽ കഴിയാനുള്ള നിർദേശം നല്കി മടക്കി അയച്ചു. ബെഡില്ല എന്ന കാരണം പറഞ്ഞാണ് ഒഴിവാക്കിയത്.

തുടർന്ന് രോഗിയെ കസ്തൂർബ ഹോസ്പിറ്റൽ ഓഫ് ഇൻഫെക്ഷിയസ് ഡിസീസസിൽ എത്തിച്ചു. ബെഡ് ഒഴിവില്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി. കോവിഡ് ടെസ്റ്റിനുള്ള സ്രവം എടുക്കാൻ പോലും അവിടത്തെ ഡോക്ടർമാർ തയ്യാറായില്ലെന്ന് മകൻ ആരോപിക്കുന്നു.

രോഗിയെ പിന്നീട് നായർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും സമാനമായ അനുഭവമാണ് അവിടെയും ഉണ്ടായത്. കോവിഡ് പരിശോധനാ സൗകര്യങ്ങൾ ഇല്ലെന്നു പറഞ്ഞാണ് അധികൃതർ രോഗിയെ മടക്കി അയച്ചത്.

തുടർന്നാണ് രോഗിയെ കെ ഇ എം ആശുപത്രിയിൽ എത്തിക്കുന്നത്. തുടക്കത്തിൽ അവിടെയും പ്രവേശനം നിഷേധിച്ചു. അതേത്തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസിൻ്റെ ഇടപെടലോടെയാണ് ആശുപത്രി അധികൃതർ വഴങ്ങിയത്.

ഇരുപത്തെട്ട് വർഷമായി പൊലീസ് ഡിപ്പാർട്മെൻ്റിൽ രാപ്പകലില്ലാതെ ജോലി ചെയ്യുന്നയാളാണ് തൻ്റെ പിതാവെന്നും അങ്ങനെയുള്ള ഒരാളിനോടാണ് നാലോളം ആശുപത്രി അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറിയതെന്നും മകൻ കുറ്റപ്പെടുത്തി.