Movie prime

രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ

plasma ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു. പ്ലാസ്മ ദാനം ചെയ്യാൻ കഴിയുന്ന എല്ലാവരും മുന്നോട്ട് വരണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.ഐഎൽബിഎസ് ആശുപത്രിയിലാണ് പ്ലാസ്മ ബാങ്ക് ആരംഭിച്ചത്. കൊറോണ വൈറസ് ചികിത്സയ്ക്കായി പ്ലാസ്മ ലഭിക്കുന്നതിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് പ്ലാസ്മ ലഭിക്കാത്തതിനാൽ ഒട്ടേറെ ആളുകൾ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇതോടെ അവർക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽപേർ മുന്നോട്ട് വരണം- More
 
രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ

plasma

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു. പ്ലാസ്മ ദാനം ചെയ്യാൻ കഴിയുന്ന എല്ലാവരും മുന്നോട്ട് വരണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.ഐ‌എൽ‌ബി‌എസ് ആശുപത്രിയിലാണ് പ്ലാസ്മ ബാങ്ക് ആരംഭിച്ചത്.

കൊറോണ വൈറസ് ചികിത്സയ്ക്കായി പ്ലാസ്മ ലഭിക്കുന്നതിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് പ്ലാസ്മ ലഭിക്കാത്തതിനാൽ ഒട്ടേറെ ആളുകൾ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇതോടെ അവർക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽപേർ മുന്നോട്ട് വരണം- വെർച്വൽ പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.

കൊറോണ വൈറസിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച് 14 ദിവസത്തേക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പ്ലാസ്മ ദാനം ചെയ്യാൻ കഴിയും. കൊറോണ വൈറസ് ബാധിച്ച് രോഗം ഭേദമായ ആളുടെ പ്ലാസ്മ ഗുരുതരമായ അവസ്ഥയിലുള്ള രോഗിക്ക് നൽകുകയാണ് പ്ലാസ്മ തെറാപ്പിയിൽ ചെയ്യുന്നത്. രോഗമുക്തി നേടിയ ആളുടെ രക്തത്തിൽ ആന്റിബോഡികൾ അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതരമായ വിധത്തിൽ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുകയാണ്.

18-നും 60-നും ഇടയിൽ പ്രായമുള്ളവർക്കും 50 കിലോഗ്രാമിൽ കുറയാത്ത ഭാരമുള്ളവർക്കും പ്ലാസ്മ സംഭാവന നൽകാം. പ്രമേഹരോഗികൾക്കും കാൻസറിനെ അതിജീവിച്ചവർക്കും പ്ലാസ്മ സംഭാവന ചെയ്യാനാവില്ല. രക്തസമ്മർദ്ദം വളരേ ഉയർന്നതും നന്നേ താഴ്ന്നതുമായ നിലയിലുള്ളവർക്കും,വൃക്ക, ഹൃദയം, ശ്വാസകോശം കരൾ എന്നിവയ്ക്ക് രോഗം ബാധിച്ചവർക്കും പ്ലാസ്മ ദാനം ചെയ്യാനാവില്ല.