Movie prime

‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിക്ക് തുടക്കമായി

നീർച്ചാലുകളുടെ ജനകീയത വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം വർക്കല ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കല്ലണയാറിലെ നീർച്ചാലിൽ അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു . ആയിരത്തോളം തൊഴിലുറപ്പ് തൊഴിലാളികൾ. എൻഎസ്എസ് വളണ്ടിയർമാർ. പൊതുപ്രവർത്തകർ. സന്നദ്ധപ്രവർത്തകർ ഈപദ്ധതി പൂർത്തീകരിച്ചു വിജയിപ്പിക്കുവാൻ എത്തിയിരുന്നു. പഞ്ചായത്തിനെ രണ്ടായി വേർതിരിക്കുന്ന അഞ്ച് കിലോമീറ്റർ നീളമുളള കല്ലണയാറിലെ നീർചാലാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തെരഞ്ഞെടുത്തത്. ജലസ്രോതസുകളുടെ പുനർജീവനം ലക്ഷ്യമിട്ട് ഹരിത കേരള മിഷൻ നേതൃത്വത്തിൽ നടക്കുന്ന ഇനി ഞാൻ ഒഴുകട്ടെ More
 
‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിക്ക് തുടക്കമായി

നീർച്ചാലുകളുടെ ജനകീയത വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം വർക്കല ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കല്ലണയാറിലെ നീർച്ചാലിൽ അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു . ആയിരത്തോളം തൊഴിലുറപ്പ് തൊഴിലാളികൾ. എൻഎസ്എസ് വളണ്ടിയർമാർ. പൊതുപ്രവർത്തകർ. സന്നദ്ധപ്രവർത്തകർ ഈപദ്ധതി പൂർത്തീകരിച്ചു വിജയിപ്പിക്കുവാൻ എത്തിയിരുന്നു. പഞ്ചായത്തിനെ രണ്ടായി വേർതിരിക്കുന്ന അഞ്ച് കിലോമീറ്റർ നീളമുളള കല്ലണയാറിലെ നീർചാലാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തെരഞ്ഞെടുത്തത്.

ജലസ്രോതസുകളുടെ പുനർജീവനം ലക്ഷ്യമിട്ട് ഹരിത കേരള മിഷൻ നേതൃത്വത്തിൽ നടക്കുന്ന ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതി ലക്ഷ്യമിടുന്നത് നീർച്ചാലുകളുടെ യും തോടുകളുടെയും കാടും ചെളിയും മാലിന്യവും നീക്കി പൂർവ്വ സ്ഥിതിയിലാകും കാർഷിക ആവശ്യത്തിനു കുടിവെള്ളത്തിനും ആശ്രയിക്കുന്ന നീർച്ചാലുകളുടെ വീണ്ടെടുത്ത് കേരളത്തെ ഹരിത മനോഹരം ആക്കുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തത്തോടെ കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽ. ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, , സ്റ്റാൻഡിംഗ്. സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഇക്ബാൽ. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദനക്കുറുപ്പ്. കുട്ടപ്പൻതമ്പി. ബീന. രജനി പ്രേംജി. സെക്രട്ടറി വി സുബിൻ. ജ്യോതി. ഷിജി. സുബിൻ. അരവിന്ദൻ. ടി രാധാകൃഷ്ണൻ. എ.സ് സുനിൽ. സന്തോഷ് കുമാർ. എന്നിവർ ചടങ്ങിൽ. സംബന്ധിച്ചു.