Movie prime

ഇൻ്റർനെറ്റ് മൗലികാവകാശമല്ലെന്ന് ജമ്മു കശ്മീർ സുപ്രീം കോടതിയിൽ

ഇൻ്റർനെറ്റ് ലഭ്യത മൗലികാവകാശങ്ങളിൽ പെടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യവും വ്യാപാര സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള ഭരണഘടനാ അവകാശങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ അനുവദിക്കാനാവൂ എന്നും ജമ്മു കശ്മീർ ഭരണകൂടം സുപ്രീം കോടതിയിൽ. പുതുതായി നിലവിൽ വന്ന ജമ്മു കശ്മീർ കേന്ദ്ര ഭരണ അഥോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് നേരത്തേ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരായ വാദഗതികളും നിരീക്ഷണങ്ങളും ഉള്ളത്. 2019 ജനവരി 10-ന് പരമോന്നത കോടതി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഇൻ്റർനെറ്റ് ലഭ്യതയും അതുവഴിയുളള സ്വതന്ത്രവ്യാപാരവും പൗരൻ്റെ More
 
ഇൻ്റർനെറ്റ് മൗലികാവകാശമല്ലെന്ന് ജമ്മു കശ്മീർ സുപ്രീം കോടതിയിൽ

ഇൻ്റർനെറ്റ് ലഭ്യത മൗലികാവകാശങ്ങളിൽ പെടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യവും വ്യാപാര സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള ഭരണഘടനാ അവകാശങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ അനുവദിക്കാനാവൂ എന്നും ജമ്മു കശ്മീർ ഭരണകൂടം സുപ്രീം കോടതിയിൽ.

പുതുതായി നിലവിൽ വന്ന ജമ്മു കശ്മീർ കേന്ദ്ര ഭരണ അഥോറിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് നേരത്തേ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരായ വാദഗതികളും നിരീക്ഷണങ്ങളും ഉള്ളത്. 2019 ജനവരി 10-ന് പരമോന്നത കോടതി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഇൻ്റർനെറ്റ് ലഭ്യതയും അതുവഴിയുളള സ്വതന്ത്രവ്യാപാരവും പൗരൻ്റെ മൗലികാവകാശമാണ്‌.

പ്രത്യേക പദവി റദ്ദാക്കിയ ജമ്മു കശ്മീരിൽ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിട്ടും ഇൻ്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തിയിട്ടില്ല. അതിനെതിരെ മീഡിയ പ്രൊഫഷണൽസ് ഫൗണ്ടേഷൻ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഭരണകൂടത്തിൻ്റെ അഭിപ്രായം തേടിയത്.

കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 4G ഇൻ്റർനെറ്റ് ലഭ്യത ഉറപ്പാക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. അതിവേഗ ഇൻ്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ബുദ്ധിമുട്ടിലാണ്. അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ തക്ക സമയത്ത് ലഭിക്കുന്നില്ല. സർക്കാറിൻ്റെയും ആരോഗ്യ മന്ത്രാലയത്തിൻ്റെയും അറിയിപ്പുകളും മാർഗനിർദേശങ്ങളും ശരിയായ സമയത്ത് ലഭ്യമാകുന്നില്ല.

2019 മാർച്ച് 26-ലെ സർക്കാർ ഉത്തരവോടെ ജമ്മു കശ്മീരിൽ 4G ഇൻ്റർനെറ്റ് സേവനം ലഭിക്കുന്നില്ല. 2G മാത്രമാണ് നിലവിലുള്ളത്. 4G സേവനങ്ങൾ പുന:സ്ഥാപിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പുതിയ പഠനങ്ങളും പ്രോട്ടോക്കോളുകളും സർക്കാർ മാർഗനിർദേശങ്ങളും തത്സമയം ഡൗൺലോഡ് ചെയ്യാൻ അവസരമൊരുക്കണം.

എന്നാൽ വേഗത കുറഞ്ഞ 2G ഇൻ്റർനെറ്റ് കണക്ഷനിലൂടെ തന്നെ കോവിഡ്-19 വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട് എന്നാണ് സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നത്. ലോകാരോഗ്യ സംഘടന, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങിയവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാണെന്നും 2G സംവിധാനം മാത്രമേ ഇതാനാവശ്യമുള്ളൂ എന്നുമാണ് സർക്കാർ വാദം.

4G അനുവദിച്ചാൽ വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും അതിവേഗം പ്രചരിക്കുമെന്നും അത് പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കുമെന്നും സർക്കാർ പറയുന്നു.