Movie prime

യുക്തിവാദി സനല്‍ ഇടമറുകിനെ ഇന്റര്‍പോള്‍ തിരയുന്നു

sanal edamaruku പ്രശസ്ത യുക്തിവാദി സനല് ഇടമറുകിനെ ഇന്റര്പോള് തിരയുന്നു. ഫിന്ലന്ഡി കഴിയുന്ന സനലിനെ ആലപ്പുഴ സ്വദേശിനിയും സര്ക്കാര് ജീവനക്കാരിയുമായ പ്രമീള ദേവിക്ക് ഫിന്ലന്ഡിലേക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷം 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിനാണ് ഇന്റര്പോള് തിരയുന്നത്. സിബിഐയുടെ അഭ്യര്ത്ഥനപ്രകാരമാണ് ഇന്റര്പോള് റെഡ്നോട്ടീസ് പുറപ്പെടുവിച്ചത്.Sanal Edamaruku ഒരു ജുഡീഷ്യൽ അധികാരപരിധി അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര ട്രൈബ്യൂണൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന വ്യക്തിയെ പിടികൂടി കൈമാറുന്നതിനായി ഒരു രാജ്യത്തിന്റെ അപേക്ഷ മാനിച്ച് അന്തരാഷ്ട്ര എജന്സിയായ ഇന്റര്പോള് More
 
യുക്തിവാദി സനല്‍ ഇടമറുകിനെ ഇന്റര്‍പോള്‍ തിരയുന്നു

sanal edamaruku

പ്രശസ്ത യുക്തിവാദി സനല്‍ ഇടമറുകിനെ ഇന്റര്‍പോള്‍ തിരയുന്നു. ഫിന്‍ലന്‍ഡി കഴിയുന്ന സനലിനെ ആലപ്പുഴ സ്വദേശിനിയും സര്‍ക്കാര്‍ ജീവനക്കാരിയുമായ പ്രമീള ദേവിക്ക് ഫിന്‍ലന്‍ഡിലേക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷം 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിനാണ് ഇന്റര്‍പോള്‍ തിരയുന്നത്. സിബിഐയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ഇന്റര്‍പോള്‍ റെഡ്നോട്ടീസ് പുറപ്പെടുവിച്ചത്.Sanal Edamaruku

ഒരു ജുഡീഷ്യൽ അധികാരപരിധി അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര ട്രൈബ്യൂണൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന വ്യക്തിയെ പിടികൂടി കൈമാറുന്നതിനായി ഒരു രാജ്യത്തിന്‍റെ അപേക്ഷ മാനിച്ച് അന്തരാഷ്ട്ര എജന്‍സിയായ ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന അറിയിപ്പാണ് റെഡ്നോട്ടീസ്.

യുക്തിവാദി സംഘടനയുടെ മീറ്റിംഗില്‍ പരിചയപ്പെട്ട പ്രമീള ദേവിക്ക് ഫിന്‍ലന്‍ഡ്‌ വിസയും പൌരത്വം നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് 65കാരനായ സനല്‍ കബളിപ്പിച്ചത്. സനലിന്‍റെ വാക്കുകള്‍ വിശ്വസിച്ച പ്രമീള ദേവി പലപ്പോഴായി 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തു. പക്ഷെ പിന്നീട് ഇവരുടെ കോളുകള്‍ സനല്‍ എടുക്കാതെ വരികയും ഇവരെ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പ്രമീള ദേവി 2018ല്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുന്നത്. വിശ്വാസ വഞ്ചനയ്ക്കു കേസ് എടുത്ത കോടതി സനലിനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കേസ് കൊടുത്ത കഴിഞ്ഞപ്പോള്‍ ഒരു ഇടനിലക്കാരന്‍ മുഖേന പരാതിക്കാരിയെ സമീപിച്ച് കേസ് പിന്‍വലിക്കണമെന്നും തുക മടക്കി നല്‍കാമെന്നും സനല്‍ അറിയിച്ചു. പക്ഷെ അതില്‍ വിശ്വാസമില്ലാത്തതിനാല്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു.

 

കടപ്പാട്: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌