Movie prime

പി.എസ്.സി.ക്ക് വിടാത്ത നിയമനങ്ങൾ: ക്രമരാഹിത്യവും സുതാര്യതയില്ലായ്മയും സംഭവിക്കുന്നുണ്ടെന്ന് അശോകൻ ചരുവിൽ

Asokan Charuvil പി.എസ്.സി.ക്ക് വിടാത്ത സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സംബന്ധിച്ച് സമൂഹത്തിൽ ഒരു ആലോചന നടക്കേണ്ടതുണ്ടെന്ന് എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. ഇത്തരം സ്ഥാപനങ്ങളിൽ പലയിടത്തും ക്രമക്കേടും സുതാര്യതയില്ലായ്മയും നടക്കുന്നുണ്ടെന്ന് മുൻ പി. എസ്. സി. അംഗം കൂടിയായ ചരുവിൽ പറഞ്ഞു. ഇക്കൂട്ടത്തിൽ വിദ്യാഭ്യാസമേഖലയിലെ എയിഡഡ് സ്ഥാപനങ്ങളും ഉൾപ്പെടും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തിൽ തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചത്.Asokan Charuvil ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള More
 
പി.എസ്.സി.ക്ക് വിടാത്ത നിയമനങ്ങൾ: ക്രമരാഹിത്യവും സുതാര്യതയില്ലായ്മയും സംഭവിക്കുന്നുണ്ടെന്ന് അശോകൻ ചരുവിൽ

Asokan Charuvil

പി.എസ്.സി.ക്ക് വിടാത്ത സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സംബന്ധിച്ച് സമൂഹത്തിൽ
ഒരു ആലോചന നടക്കേണ്ടതുണ്ടെന്ന് എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. ഇത്തരം സ്ഥാപനങ്ങളിൽ പലയിടത്തും ക്രമക്കേടും സുതാര്യതയില്ലായ്മയും നടക്കുന്നുണ്ടെന്ന് മുൻ പി. എസ്. സി. അംഗം കൂടിയായ ചരുവിൽ പറഞ്ഞു. ഇക്കൂട്ടത്തിൽ വിദ്യാഭ്യാസമേഖലയിലെ എയിഡഡ് സ്ഥാപനങ്ങളും ഉൾപ്പെടും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തിൽ തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചത്.Asokan Charuvil

ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ സുതാര്യമാകണം എന്ന് ചരുവിൽ അഭിപ്രായപ്പെട്ടു. അതുപോലെ പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ താൽക്കാലികമായുണ്ടാവുന്ന ഒഴിവുകളുടെ കാര്യത്തിലും ഇത് വേണം. ഉദാഹരണത്തിന് ഒട്ടുമിക്ക പഞ്ചായത്തുകളിലും ഡ്രൈവർ തസ്തിക ഇല്ല. പക്ഷേ അവർ വണ്ടി വാങ്ങുന്നു. താൽക്കാലത്തേക്ക് ഒരു ഡ്രൈവർ വേണ്ടി വരും. അദ്ദേഹത്തെ നിയമിക്കുന്നത് കരാർ അടിസ്ഥാനത്തിലോ ദിവസ വേതനത്തിലോ ആകട്ടെ. അതിന് കൃത്യമായ വ്യവസ്ഥയും മാനദണ്ഡവും വേണം. ഈ വക കാര്യങ്ങളിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കൂടിയാലോചിച്ച് ഒരു പൊതുധാരണ രൂപപ്പെടണം. അത് നിയമമാകണം.

ഒന്നുകിൽ ഈ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ടുകൊടുക്കണം. അല്ലെങ്കിൽ പി.എസ്.സി.മാതൃകയിലുള്ള റിക്രൂട്ട്മെൻറ് ബോർഡുകൾ അവിടെ ഉണ്ടാവണം. എല്ലായിടത്തും നിയമരഹിതമായി നിയമനം നടക്കുന്നു എന്നു താൻ പറയുന്നില്ല. ചിലയിടത്ത് എംപ്ലോയ്മെൻറ് എക്ചേഞ്ചുകൾ മുഖേന നിയമനം നടത്തുന്നുണ്ട്. പക്ഷേ പലയിടത്തും ക്രമരാഹിത്യം, സുതാര്യതയില്ലായ്മ സംഭവിക്കുന്നുണ്ട്. കരാർ, താൽക്കാലിക, ദിവസവേതന അടിസ്ഥാനത്തിലെ നിയമനങ്ങളാണ് പ്രശ്നം. ഒരു പരീക്ഷയുടേയും അടിസ്ഥാനത്തില്ല ഇവ നടക്കുന്നത്. പത്തും ഇരുപതും കൊല്ലം ഒരുവിധ വ്യവസ്ഥയുമില്ലാതെ തുടർന്നു എന്നതിൻ്റെ പേരിൽ ഇവരെ ‘മാനുഷിക പരിഗണന’യുടെ പേരിൽ സ്ഥിരപ്പെടുത്തുന്നത് യുവാക്കൾക്കിടയിൽ വലിയ അസ്വസ്ഥതക്ക് കാരണമാവുന്നുണ്ട്.

എന്നാൽ ഇത്തരം നിയമനങ്ങൾ പി.എസ്.സി. റാങ്കുലിസ്റ്റിൽ ഉള്ളവരെ ഒരുനിലക്കും ബാധിക്കുന്നില്ലെന്ന് ചരുവിൽ അഭിപ്രായപ്പെട്ടു. പി.എസ്.സി.ക്കു വിടാത്ത സ്ഥാപനങ്ങളിലെ ഒഴിവുകളിൽ ഏതെങ്കിലും റാങ്കുലിസ്റ്റിൽ ഉള്ളവരെ നിയമിക്കാൻ പി.എസ്.സി.ക്കു കഴിയില്ല. പി.എസ്.സി.ക്കു വിട്ട സ്ഥാപനങ്ങളിലെത്തന്നെ ഒഴിവുള്ള ഇതര തസ്തികകളിൽ റാങ്കുലിസ്റ്റിലുള്ളവരെ മാറ്റി നിയമിക്കാനാവില്ല. അങ്ങനെയൊരു വിചിത്രമായ ആവശ്യം ഇപ്പോൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഉദ്യോഗപ്പേര്, യോഗ്യത, പ്രായം, ശമ്പളനിരക്ക് തുടങ്ങിയ കൃത്യമായ വ്യവസ്ഥകളുള്ള ഒരു വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി പരീക്ഷ നടത്തുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമിക്കുന്നതും. ഭരണഘടനയിൽ വ്യവസ്ഥപ്പെടുത്തിയതിനനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് പി.എസ്.സി. തോന്നിയപോലെ പ്രവർത്തിക്കാനാവില്ല.

പി.എസ്.സിക്ക് നിയമനാധികാരമുള്ള സ്ഥാപനങ്ങളിലും തസ്തികകളിലും താൽക്കാലിക ജീവനക്കാരെ നിയമിക്കാറുണ്ടെന്ന് ചരുവിൽ പറഞ്ഞു. റാങ്കുലിസ്റ്റ് നിലവിലില്ലാത്തതുകൊണ്ടാണ് ഇത്തരം നിയമനങ്ങൾ വേണ്ടിവരുന്നത്. പക്ഷേ മറ്റു സ്ഥാപനങ്ങളിലുള്ളതുപോലെ അവർക്കവിടെ അനന്തമായി തുടരാനാവില്ല. റാങ്ക് ലിസ്റ്റ് വന്നാൽ അവർ പുറത്താകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.