Movie prime

കർഷക പ്രക്ഷോഭ വാർത്തകൾ മാധ്യമങ്ങൾ തമസ്കരിക്കുകയാണെന്ന് കെ സഹദേവൻ

K Sahadevan കർഷക പ്രക്ഷോഭത്തെ സംബന്ധിച്ച വാർത്തകൾ വീണ്ടും മാധ്യമ തമസ്കരണത്തെ നേരിടുകയാണെന്ന് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കെ സഹദേവൻ. മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാർത്തകൾ മറച്ചുവെയ്ക്കുകയാണ്. തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള പാദസേവയാണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ നടത്തുന്നത്. K Sahadevan രാജ്യത്ത് പലയിടങ്ങളിലും പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാറാലികൾ നടക്കുന്നുണ്ടെങ്കിലും അത്തരം വാർത്തകൾ വെളിച്ചം കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.കർഷക സംഘടനാ നേതാക്കൾ രാജ്യമെമ്പാടും സഞ്ചരിച്ച് പ്രക്ഷോഭത്തിൻ്റെ തീവ്രത വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ഈ മാസം More
 
കർഷക പ്രക്ഷോഭ വാർത്തകൾ മാധ്യമങ്ങൾ തമസ്കരിക്കുകയാണെന്ന് കെ സഹദേവൻ

K Sahadevan
കർഷക പ്രക്ഷോഭത്തെ സംബന്ധിച്ച വാർത്തകൾ വീണ്ടും മാധ്യമ തമസ്കരണത്തെ നേരിടുകയാണെന്ന് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കെ സഹദേവൻ. മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാർത്തകൾ മറച്ചുവെയ്ക്കുകയാണ്. തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള പാദസേവയാണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ നടത്തുന്നത്. K Sahadevan

രാജ്യത്ത് പലയിടങ്ങളിലും പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാറാലികൾ നടക്കുന്നുണ്ടെങ്കിലും അത്തരം വാർത്തകൾ വെളിച്ചം കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.കർഷക സംഘടനാ നേതാക്കൾ രാജ്യമെമ്പാടും സഞ്ചരിച്ച് പ്രക്ഷോഭത്തിൻ്റെ തീവ്രത വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ഈ മാസം തെലങ്കാന, കർണാടക അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കർഷക സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

കർഷക പ്രക്ഷോഭ വാർത്തകൾ മാധ്യമങ്ങൾ തമസ്കരിക്കുകയാണെന്ന് കെ സഹദേവൻ

ബികെയു നേതാവ് രജേവാളും സംയുക്ത കിസാൻ മോർച്ച അംഗം മേധാ പട്കറും മാർച്ച് 15-ന് ആലപ്പുഴയിൽ നടക്കുന്ന കർഷക പഞ്ചായത്തിൽ പങ്കെടുക്കും. ട്രേഡ് യൂണിയൻ നേതാക്കളും കർഷക സംഘടനകളും ചേർന്ന് പ്രക്ഷോഭത്തിൻ്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയാണ്.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ബർണാലയിൽബി കെ യു ഉഗ്രഹാൻ വിഭാഗം സംഘടിപ്പിച്ച കർഷകതൊഴിലാളി മഹാസമ്മേളനത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇന്നലെ ഉത്തരാഖണ്ഡിലെ രുദ്രാപൂരിലും പതിനായിരങ്ങൾ അണിനിരന്ന കർഷക സമ്മേളനം നടന്നു. കർഷക നേതാവ് ഗുർണാം ചദുനി അടക്കം ഒട്ടേറെ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.