Movie prime

മൻ കീ ബാത്തിൽ വിലപിക്കുമ്പോഴും കർഷകരെ പേരെടുത്ത് വിമർശിക്കാനുള്ള ധൈര്യം മോദിക്കില്ലെന്ന് കെ സഹദേവൻ

K Sahadevan ചെങ്കോട്ടയിലെ സംഭവം ദുഃഖിപ്പിച്ചുവെന്ന് മൻ കീ ബാത്തിൽ വിലപിക്കുമ്പോഴും കർഷകരെ പേരെടുത്ത് വിമർശിക്കുവാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ലെന്ന് പ്രശസ്ത എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കെ സഹദേവൻ. “ഒരു കാര്യം ശ്രദ്ധിച്ചോ” എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കർഷക സമരത്തിൻ്റെ തുടക്കം മുതലേ അതോടൊപ്പമുള്ള എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.K Sahadevan ഏത് വിഷയത്തിലും വിഷം മുറ്റിയ പ്രസ്താവനകളുമായി ചാടിയിറങ്ങാറുള്ള പ്രഗ്യാ സിങ്ങുമാരും സാധ്വി പ്രാചിമാരും അടങ്ങുന്ന സംഘ പരിവാറിലെ ‘ഫ്രിൻജ് എലമെൻ്റുകൾ’ കർഷക സമരത്തെക്കുറിച്ച് പ്രസ്താവനകൾ ഒന്നും ഇറക്കുന്നില്ല. More
 
മൻ കീ ബാത്തിൽ വിലപിക്കുമ്പോഴും കർഷകരെ പേരെടുത്ത് വിമർശിക്കാനുള്ള ധൈര്യം മോദിക്കില്ലെന്ന് കെ സഹദേവൻ

K Sahadevan
ചെങ്കോട്ടയിലെ സംഭവം ദുഃഖിപ്പിച്ചുവെന്ന് മൻ കീ ബാത്തിൽ വിലപിക്കുമ്പോഴും കർഷകരെ പേരെടുത്ത് വിമർശിക്കുവാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ലെന്ന് പ്രശസ്ത എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കെ സഹദേവൻ. “ഒരു കാര്യം ശ്രദ്ധിച്ചോ” എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കർഷക സമരത്തിൻ്റെ തുടക്കം മുതലേ അതോടൊപ്പമുള്ള എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.K Sahadevan

ഏത് വിഷയത്തിലും വിഷം മുറ്റിയ പ്രസ്താവനകളുമായി ചാടിയിറങ്ങാറുള്ള പ്രഗ്യാ സിങ്ങുമാരും സാധ്വി പ്രാചിമാരും അടങ്ങുന്ന സംഘ പരിവാറിലെ ‘ഫ്രിൻജ് എലമെൻ്റുകൾ’ കർഷക സമരത്തെക്കുറിച്ച് പ്രസ്താവനകൾ ഒന്നും ഇറക്കുന്നില്ല. ഒറ്റത്തവണ അത്തരമൊരു പ്രസ്താവനയുമായി വന്ന ബിജെപി എം എൽ എ യെ മിനുട്ട് വെച്ച് തിരുത്തിക്കാൻ അവരുടെ നേതാക്കൾ തന്നെ ഇറങ്ങി. അവർക്ക് വേണ്ടി അത് ചെയ്യുന്നത് കങ്കണ റണൗട്ടുമാരും ദില്ലി-മുംബൈ ഗോദി മീഡിയയിലെ സ്റ്റുഡിയോകളിലും ഡെസ്കുകളിലും ഉള്ള താപ്പാനകളുമാണ്.

യു പി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ എന്നീ ഹിന്ദി ബെൽറ്റിലിരുന്ന് കർഷകരെ പരസ്യമായി തെറിവിളിക്കാൻ പറ്റാത്തവിധം രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയിരിക്കുന്നു എന്നതിൻ്റെ സൂചനയാണ് ഇതെന്നും കുറിപ്പിൽ അദ്ദേഹം പറയുന്നു.