Movie prime

“ചരിത്രം നിങ്ങളുടെ നിശബ്ദതയെ വിലയിരുത്തും”, സോണിയ ഗാന്ധിക്കെതിരെ കങ്കണ

Sonia Gandhi ഭരണകക്ഷിയായ ശിവസേനയ്ക്കെതിരായ വാക്പ്പോരിൽ സോണിയാ ഗാന്ധിയെ കടന്നാക്രമിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ പങ്കാളിയാണ് കോൺഗ്രസ്. ചരിത്രം നിങ്ങളുടെ നിശബ്ദതയെയും നിസ്സംഗതയെയും വിലയിരുത്തുമെന്ന് സോണിയയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ട്വീറ്റിൽ നടി എഴുതുന്നു. തൻ്റെ ഓഫീസ് പൊളിച്ചുമാറ്റിയത് അന്യായമായ നടപടിയാണ് എന്ന് അവർ കുറ്റപ്പെടുത്തി. sonia gandhi ഡിയർ റെസ്പെക്റ്റഡ് ഓണറബിൾ സോണിയ ഗാന്ധിജി എന്നാണ് ട്വീറ്റ് തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നിങ്ങളുടെ സർക്കാർ എന്നോട് കാണിച്ച അതിക്രമത്തിൽ ഒരു More
 
“ചരിത്രം നിങ്ങളുടെ നിശബ്ദതയെ വിലയിരുത്തും”, സോണിയ ഗാന്ധിക്കെതിരെ കങ്കണ

Sonia Gandhi

ഭരണകക്ഷിയായ ശിവസേനയ്‌ക്കെതിരായ വാക്പ്പോരിൽ സോണിയാ ഗാന്ധിയെ കടന്നാക്രമിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ പങ്കാളിയാണ് കോൺഗ്രസ്. ചരിത്രം നിങ്ങളുടെ നിശബ്ദതയെയും നിസ്സംഗതയെയും വിലയിരുത്തുമെന്ന് സോണിയയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ട്വീറ്റിൽ നടി എഴുതുന്നു. തൻ്റെ ഓഫീസ് പൊളിച്ചുമാറ്റിയത് അന്യായമായ നടപടിയാണ് എന്ന് അവർ കുറ്റപ്പെടുത്തി. sonia gandhi

ഡിയർ റെസ്പെക്റ്റഡ് ഓണറബിൾ സോണിയ ഗാന്ധിജി എന്നാണ് ട്വീറ്റ് തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നിങ്ങളുടെ സർക്കാർ എന്നോട് കാണിച്ച അതിക്രമത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ വ്യാകുലപ്പെടുന്നില്ലേ എന്നും ഡോ. അംബേദ്കർ നൽകിയ ഭരണഘടനയിലെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ സർക്കാരിനോട് അഭ്യർഥിക്കാൻ താങ്കൾക്കാ വില്ലേ എന്നും അവർ ചോദിക്കുന്നു.

“പടിഞ്ഞാറ് ജനിച്ചു വളർന്ന നിങ്ങൾ ഇന്ത്യയിലാണ് കഴിയുന്നത്. സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരിക്കാം. നിങ്ങളുടെ സ്വന്തം സർക്കാർ സ്ത്രീകളെ ഉപദ്രവിക്കുകയും ക്രമസമാധാനത്തെ മൊത്തത്തിൽ പരിഹസിക്കുകയും ചെയ്യുമ്പോൾ ചരിത്രം നിങ്ങളുടെ നിശബ്ദതയെയും നിസ്സംഗതയെയും വിലയിരുത്തും. താങ്കൾ ഇടപെടുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് “

പാർട്ടിയുടെ സ്ഥാപകനായ ബാൽ താക്കറെയുടെ പേരെടുത്ത് പറഞ്ഞ്, മറ്റൊരു ട്വീറ്റിൽ ശിവസേനയെയും കങ്കണ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഗ്രേറ്റ് ബാല സാഹിബ് താക്കറെ, എന്റെ ഏറ്റവും പ്രിയപ്പെട്ട ഐക്കണുകളിലൊന്ന്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭയം ഒരു ദിവസം ശിവസേന കോൺഗ്രസ്സായി മാറുമെന്നായിരുന്നു. സ്വന്തം പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ അദ്ദേഹത്തിന്റെ വികാരം എന്താവുമെന്ന് അറിയാൻ ആഗ്രഹിക്കുന്നു എന്നാണ് ട്വീറ്റ്.

ശിവസേന തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്ത് അതൊരു “സോണിയ സേന”യായി മാറുന്നതായി ഇന്നലെ കങ്കണ ആരോപിച്ചിരുന്നു. ഏതൊരു പ്രത്യയ ശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിലാണോ താക്കറെ ശിവസേനയെ നിർമിച്ചത്, അതേ പ്രത്യയശാസ്ത്രം, അധികാരത്തിനായി വിറ്റ് ശിവസേനയിൽ നിന്ന് സോണിയ സേനയായി മാറി എന്നാണ് കങ്കണയുടെ ആക്ഷേപം. തന്റെ അഭാവത്തിൽ വീട് തകർത്ത ഗുണ്ടകളെ ഒരു സിവിക് ബോഡി എന്ന് വിളിക്കരുതെന്നും അതുവഴി ഭരണഘടനയെ അപമാനിക്കരുതെന്നും ട്വീറ്റിൽ പറയുന്നുണ്ട്.