Movie prime

രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാകും സര്‍ക്കാര്‍: മുഖ്യമന്ത്രി

രക്ഷാ പ്രവര്ത്തകര്ക്കൊപ്പമാവും സര്ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടത്തില്പ്പെടുന്നവരെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും പലരും തയ്യാറാകാത്തത് തുടര്ന്നുള്ള നടപടികളുടെ കുരുക്കുകളെ ഭയന്നിട്ടാണ്. എന്നാല് ഇനിയുള്ള ഘട്ടങ്ങളില് അത്തരം കുരുക്കുകളൊന്നും രക്ഷകര്ക്കു നേരിടേണ്ടിവരില്ല. ഈ സര്ക്കാര് സമീപനം പൊലീസിലടക്കമുള്ളവരുടെ പെരുമാറ്റങ്ങളില് പ്രതിഫലിക്കുകയും ചെയ്യും. ഇക്കാര്യം സമൂഹത്തില് പ്രചരിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. സംസ്ഥാനത്താകമാനം അപകടത്തില്പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്സ് ശൃംഖലയായ ‘കനിവ്-108’ന്റെ (Kerala Ambulance Network for Indisposed Victims) സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് നിര്വഹിച്ച് More
 
രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാകും സര്‍ക്കാര്‍: മുഖ്യമന്ത്രി

രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പമാവും സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും പലരും തയ്യാറാകാത്തത് തുടര്‍ന്നുള്ള നടപടികളുടെ കുരുക്കുകളെ ഭയന്നിട്ടാണ്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ അത്തരം കുരുക്കുകളൊന്നും രക്ഷകര്‍ക്കു നേരിടേണ്ടിവരില്ല.

ഈ സര്‍ക്കാര്‍ സമീപനം പൊലീസിലടക്കമുള്ളവരുടെ പെരുമാറ്റങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. ഇക്കാര്യം സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്-108’ന്റെ (Kerala Ambulance Network for Indisposed Victims) സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അപകടത്തില്‍പ്പെടുന്നവര്‍ക്ക് സമയനഷ്ടം കൂടാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാകുംവിധമാണ് സര്‍ക്കാര്‍ സമഗ്ര ട്രോമകെയര്‍ സംവിധാനം വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നവരെ അപകടസ്ഥലത്തുനിന്നും ചികിത്സാകേന്ദ്രത്തിലേക്ക് എത്രയുംവേഗം എത്തിക്കുന്നതിനാവശ്യമായ സൗജന്യ ആംബുലന്‍സ് ശൃംഖല, അടിയന്തിര ചികിത്സ ഏറ്റവും ഫലവത്തായി നല്‍കുവാന്‍ കഴിയുന്നവിധത്തിലുള്ള സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളുടെ ശാക്തീകരണം, അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ് പാക്കേജ്’, തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഈ പദ്ധതി.

അപകടങ്ങള്‍ കുറയ്ക്കുന്നതിനും അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷ ഉറപ്പുവരുത്തുന്നതിനുമുതകുന്ന ബോധവത്ക്കരണവും കൂടി ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.

കനിവ് 108 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അത്യാധുനിക ഉപകരണ സംവിധാനങ്ങളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുമടങ്ങുന്ന 315 ആംബുലന്‍സുകള്‍ ലഭ്യമാക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ 101 ആംബുലന്‍സുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ബാക്കിയുള്ളവ എത്രയുംവേഗം സജ്ജമാകും. ഒക്‌ടോബര്‍ മാസം മുതല്‍ ഈ പദ്ധതി പൂര്‍ണതോതില്‍ സജ്ജമാകുന്നതാണ്.

കേന്ദ്രീകൃത സംവിധാനത്തിലൂടെ കുറ്റമറ്റ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള സേവനം ലഭ്യമാകുന്ന തരത്തിലാണ് ആംബുലന്‍സ് സേവനം ഒരുക്കിയിട്ടുള്ളത്. സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ജിഐഎസ് മാപ്പിങ് വഴി സ്ഥിരീകരിച്ചിട്ടുള്ളതും റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളതുമായ ബ്ലാക്ക് സ്‌പോട്ടുകളിലാണ് ആംബുലന്‍സുകള്‍ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആംബുലന്‍സ് സേവനം ആവശ്യപ്പെടാം. കോളുകള്‍ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജമാണ്. പ്രത്യേക പരിശീലനം ലഭിച്ച 70 എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാരും അവിടെയുണ്ടാകും.

ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഈ സൗജന്യ ആംബുലന്‍സ് സംവിധാനം, പൊലീസ്, ഗതാഗതം, റവന്യൂ എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാകും നടപ്പിലാക്കുക. തെലുങ്കാനയിലെ ജി.വി.കെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനാണ് ടെണ്ടര്‍ മൂലം ആംബുലന്‍സ് നടത്തിപ്പിനുള്ള അനുമതി. സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഏകോപനത്തിലായിരിക്കും പ്രവര്‍ത്തനം. ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനായി ഒരു സൗജന്യ ടോള്‍ഫ്രീ നമ്പര്‍ കൂടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സഹജീവി സ്‌നേഹം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊതുജനങ്ങള്‍ ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാകും സര്‍ക്കാര്‍: മുഖ്യമന്ത്രി

നവംബറിന് മുമ്പ് 315 ആംബുലന്‍സുകളും നിരത്തിലിറക്കും: ശൈലജ ടീച്ചര്‍

ശബരിമല സീസണായതിനാല്‍ എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളിലാണ് കനിവ് 108 ആദ്യം നടപ്പിലാക്കുന്നതെന്നും നവംബര്‍ ഒന്നിന് മുമ്പ് എല്ലാ ആംബുലന്‍സുകളും നിരത്തിലിറക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ദീര്‍ഘകാലത്തെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുന്നത്.

അപകടങ്ങളില്‍പ്പെടുന്നവരെ എത്രയും വേഗം ആശുപത്രികളിലെത്തിച്ചാല്‍ നിരവധി ജീവനുകള്‍ രക്ഷിച്ചെടുക്കാനാകും. ഇതിനാലാണ് വിദഗ്ധരുമായി ആലോചിച്ച് സമ്പൂര്‍ണ ട്രോമകെയര്‍ പദ്ധതി സംസ്ഥാനത്ത് ആവിഷ്‌ക്കരിച്ചത്. താലൂക്ക് തലം മുകളിലുള്ള ആശുപത്രികളില്‍ മികച്ച ട്രോമ സംവിധാനമാണ് ഒരുക്കി വരുന്നത്. ആശുപത്രികളിലെ ട്രോമ സംവിധാനം മെച്ചപ്പെടുത്തുകയും അത്യാധുനിക ക്യാഷ്വാലിറ്റി സംവിധാനം സജ്ജമാക്കുകയും ചെയ്തുവരുന്നു. ഇതിന്റെ ഭാഗമായി വിപുലമായ പരിശീലനമാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരള ചരിത്രത്തിലെ മറ്റൊരു സുപ്രധാന തീരുമാനമായാണ് ഇതിനെ കാണുന്നതെന്ന് വിശിഷ്ടാതിഥിയായെത്തിയ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അപകടത്തില്‍പ്പെടുന്നവരെ പെട്ടന്ന് ആശുപത്രിയിലെത്തിച്ച് ശുശ്രൂക്ഷിക്കാനും മരണനിരക്ക് കുറയ്ക്കാനും കനിവ് 108ലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഷര്‍മ്മിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജി.വി.കെ. ഇ.എം.ആര്‍.ഐ. ഡയറക്ടര്‍ കെ. കൃഷ്ണം രാജു, ടാറ്റ ട്രസ്റ്റ് പ്രോജക്ട് ഡയറക്ടര്‍ എച്ച്.എസ്.ഡി. ശ്രീനിവാസ്, എയിംസിലെ ഡോ. സഞ്ജീവ് ബോയ്, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.