Movie prime

കർണാടകയിൽ ഐഫോൺ നിർമാണശാലയിൽ കലാപം

Karnataka വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാത്തതിനെച്ചൊല്ലി ഐഫോൺ നിർമാണശാലയിൽ ജീവനക്കാരുടെ പ്രതിഷേധവും അക്രമവും. തായ്വാൻ ആസ്ഥാനമായുള്ള ടെക് ഭീമൻ വിസ്ട്രോൺ കോർപറേഷൻ്റെ കർണാടകയിലെനർസപുര ഐഫോൺ നിർമാണ പ്ലാൻ്റിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ പ്ലാൻ്റ്. Karnataka നൈറ്റ് ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം പ്ലാൻ്റിൽ നിന്ന് പുറത്തു പോകാൻ തുടങ്ങിയ രണ്ടായിരത്തോളം ജീവനക്കാരിൽ ഭൂരിഭാഗവും പ്രതിഷേധത്തിൽ അണിചേർന്നു. ഫർണിച്ചറുകളും അസംബ്ലി യൂണിറ്റുകളും ഉൾപ്പെടെ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീയിടാൻ ശ്രമിക്കുകയും ചെയ്തു. കോലാർ ജില്ലയിൽ More
 
കർണാടകയിൽ ഐഫോൺ നിർമാണശാലയിൽ കലാപം

Karnataka
വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാത്തതിനെച്ചൊല്ലി ഐഫോൺ നിർമാണശാലയിൽ ജീവനക്കാരുടെ പ്രതിഷേധവും അക്രമവും. തായ്‌വാൻ ആസ്ഥാനമായുള്ള ടെക് ഭീമൻ വിസ്ട്രോൺ കോർപറേഷൻ്റെ കർണാടകയിലെനർസപുര ഐഫോൺ നിർമാണ പ്ലാൻ്റിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ പ്ലാൻ്റ്. Karnataka

നൈറ്റ് ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം പ്ലാൻ്റിൽ നിന്ന് പുറത്തു പോകാൻ തുടങ്ങിയ രണ്ടായിരത്തോളം ജീവനക്കാരിൽ ഭൂരിഭാഗവും പ്രതിഷേധത്തിൽ അണിചേർന്നു. ഫർണിച്ചറുകളും അസംബ്ലി യൂണിറ്റുകളും ഉൾപ്പെടെ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീയിടാൻ ശ്രമിക്കുകയും ചെയ്തു. കോലാർ ജില്ലയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

തീപിടുത്തത്തിനിടെ ജീവനക്കാർ തന്നെ ചിത്രീകരിച്ച വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഗ്ലാസ് പാളികളും വാതിലുകളും അടിച്ചു തകർക്കുകയും വാഹനങ്ങൾ മറിച്ചിടുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും മുതിർന്ന എക്സിക്യൂട്ടീവുകളുടെ ഓഫീസുകൾ ആക്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

നർസപുര പ്ലാൻ്റിൽ നടന്ന ജീവനക്കാരുടെ അക്രമത്തെക്കുറിച്ച് വിസ്ട്രോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശമ്പളക്കാര്യത്തിലുള്ള അസംതൃപ്തിയാണ് ജീവനക്കാരുടെ കൂട്ടായ പ്രതിഷേധങ്ങൾക്കും അക്രമ പ്രവർത്തനങ്ങൾക്കും ഇടയാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിക്ക് ചേരുന്ന സമയത്ത് വാഗ്ദാനം ചെയ്ത തുക കമ്പനി നൽകാത്തതിൽ ജീവനക്കാർ പ്രകോപിതരായിരുന്നു.

എഞ്ചിനീയറിംഗ് ബിരുദധാരിക്ക് പ്രതിമാസം 21,000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ 16,000 രൂപയാണ് ശമ്പളമായി നൽകിയത്. തുടർന്നുള്ള മാസങ്ങളിൽ ഇത് 12,000 രൂപയായി കുറഞ്ഞു. എഞ്ചിനീയറിംഗ് ഇതര ബിരുദധാരികളുടെ പ്രതിമാസ ശമ്പളം 8,000 രൂപയായി കുറഞ്ഞു. വാഗ്ദാനം ചെയ്ത ശമ്പളമല്ല അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

വെള്ളിയാഴ്‌ച രാത്രി ജീവനക്കാർ കൂട്ടായി അവരുടെ ശമ്പളത്തെക്കുറിച്ച് ചർച്ചചെയ്തിരുന്നു. അക്കൗണ്ടിൽ 500 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ചിലർ ആരോപിച്ചു. നൈറ്റ് ഷിഫ്റ്റ് അവസാനിക്കുമ്പോഴേക്കും ജീവനക്കാർക്കിടയിലെ പ്രതിഷേധം അക്രമമായി മാറി എന്നാണ് പൊലീസ് പറയുന്നത്.

2,900 കോടി രൂപ മുതൽമുടക്കി പതിനായിരത്തിലധികം ആളുകൾക്ക് തൊഴിൽ നൽകും എന്ന ഉറപ്പിനെ തുടർന്നാണ് വിസ്ട്രോണിന് നർസപുര വ്യവസായ മേഖലയിൽ സംസ്ഥാന സർക്കാർ 43 ഏക്കർ കൈമാറിയത്. ഐഫോൺ എസ് ഇ അടക്കമുള്ള ആപ്പിളിന്റെ സ്മാർട്‌ ഫോണുകളും ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉത്പന്നങ്ങളും ബയോടെക് ഉപകരണങ്ങളുമാണ് പ്ലാൻ്റിൽ നിർമിക്കുന്നത്.