Movie prime

കശ്മീർ: ജനാധിപത്യ ധ്വംസനങ്ങൾ തുടർക്കഥ

മുന്നൂറ്റി എഴുപതാം വകുപ്പ് നടപ്പാക്കുന്നതിന് മുന്നോടിയായി കരുതൽ തടങ്കലിലടച്ച രാഷ്ട്രീയ പ്രവർത്തകരെയും മനുഷ്യാവകാശ -പൗരാവകാശ പ്രവർത്തകരെയും മോചിപ്പിക്കാൻ കശ്മീരിൽ നിർബന്ധിത ബോണ്ട് ഒപ്പിടുവിക്കുന്നതായി ആരോപണം. സമീപകാല സംഭവവികാസങ്ങളെപ്പറ്റി ഒരുതരത്തിലും പ്രതികരിക്കില്ല എന്ന ഉറപ്പാണ് ആക്ടിവിസ്റ്റുകളിൽ നിന്ന് ഭരണകൂടം ആവശ്യപ്പെടുന്നത്. അത് ഉറപ്പു നൽകുന്ന ബോണ്ടിൽ ഒപ്പിട്ടു നൽകിയാൽ മാത്രമേ മോചനം ലഭിക്കുന്നുള്ളൂ. സംസ്ഥാനത്തിന് പ്രത്യേക ഭരണഘടനാ അവകാശങ്ങൾ നല്കിപ്പോന്ന മുന്നൂറ്റിഎഴാം അനുച്ഛേദവും 35 എ വകുപ്പും റദ്ദാക്കിയ കേന്ദ്രസർക്കാർ, സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും More
 
കശ്മീർ: ജനാധിപത്യ ധ്വംസനങ്ങൾ തുടർക്കഥ

മുന്നൂറ്റി എഴുപതാം വകുപ്പ് നടപ്പാക്കുന്നതിന് മുന്നോടിയായി കരുതൽ തടങ്കലിലടച്ച രാഷ്ട്രീയ പ്രവർത്തകരെയും മനുഷ്യാവകാശ -പൗരാവകാശ പ്രവർത്തകരെയും മോചിപ്പിക്കാൻ കശ്‍മീരിൽ നിർബന്ധിത ബോണ്ട് ഒപ്പിടുവിക്കുന്നതായി ആരോപണം. സമീപകാല സംഭവവികാസങ്ങളെപ്പറ്റി ഒരുതരത്തിലും പ്രതികരിക്കില്ല എന്ന ഉറപ്പാണ് ആക്ടിവിസ്റ്റുകളിൽ നിന്ന് ഭരണകൂടം ആവശ്യപ്പെടുന്നത്. അത് ഉറപ്പു നൽകുന്ന ബോണ്ടിൽ ഒപ്പിട്ടു നൽകിയാൽ മാത്രമേ മോചനം ലഭിക്കുന്നുള്ളൂ.

സംസ്ഥാനത്തിന് പ്രത്യേക ഭരണഘടനാ അവകാശങ്ങൾ നല്കിപ്പോന്ന മുന്നൂറ്റിഎഴാം അനുച്ഛേദവും 35 എ വകുപ്പും റദ്ദാക്കിയ കേന്ദ്രസർക്കാർ, സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും ഉള്ള സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരെ മാസങ്ങളായി കരുതൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. സി ആർ പി സി നിയമം 107 പ്രകാരമാണ് നിർദിഷ്ട ബോണ്ട് തയ്യാറാക്കിയിട്ടുള്ളതെന്നും അതിൽ നിയമവിരുദ്ധമായ യാതൊന്നുമില്ലെന്നും ബോണ്ടിനെ അനുകൂലിക്കുന്നവർ പറയുന്നു.

കശ്‍മീരിലെ സമീപകാല സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങളോ പ്രസ്താവനകളോ പുറപ്പെടുവിക്കില്ലെന്നും പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്നും സത്യവാങ്മൂലം എഴുതി നൽകുന്ന വിധത്തിലാണ് ബോണ്ട് തയ്യാറാക്കിയിട്ടുള്ളത്. ഒരു വർഷമാണ് ബോണ്ടിന്റെ കാലാവധിയായി കാണിച്ചിട്ടുള്ളത്. 10000 രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കണം. ലംഘിച്ചാൽ 40000 രൂപ വരെ പിഴചുമത്തും. ആഗസ്റ്റ് അഞ്ചിനാണ് കരുതൽ അറസ്റ്റുകൾ നടപ്പിലാക്കി തുടങ്ങിയത്. പ്രതിഷേധിക്കാൻ ഇടയുള്ളവരുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കി കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. പ്രായപൂർത്തിയാവാത്ത നൂറ്റമ്പതോളം കുട്ടികൾ കരുതൽ തടങ്കലിൽ ഉള്ളതായി ജമ്മു കശ്‍മീർ പൊലീസ് ഈയിടെ സമ്മതിച്ചിരുന്നു.

മുൻമുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള, സിവിൽ സർവീസ് രാജിവച്ച് രാഷ്ട്രീയത്തിലേക്ക് വന്ന ഷാ ഫസൽ, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള തുടങ്ങി ഒട്ടേറെ പൊതുപ്രവർത്തകരാണ് തടവിലുള്ളത്. രാഷ്ട്രീയപ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സ്ത്രീകളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു. ഒരുവർഷക്കാലത്തേക്ക് ‘നിശ്ശബ്ദരായിരിക്കാം’ എന്ന് ഉറപ്പ് നൽകുന്ന ബോണ്ടിൽ ഒപ്പിട്ടതിനു ശേഷമാണ് അവരെ വിട്ടയച്ചത് എന്ന് റിപ്പോർട്ടുകളുണ്ട്. മൗലികാവകാശങ്ങളെ ലംഘിക്കുന്ന ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന്‌ സാമൂഹ്യപ്രവർത്തകരും നിയമവിദഗ്‌ധരും ആരോപിക്കുന്നു.