Movie prime

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് താലിബാൻ

ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് കശ്മീർ എന്ന നിലപാടുമായി താലിബാൻ . കശ്മീരിൽ ജിഹാദി പ്രവർത്തനത്തിനില്ലെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി. കശ്മീരിൽ ജിഹാദിനായി താലിബാൻ ഒരുങ്ങുന്നതായ വാർത്തകൾ തെറ്റാണെന്നും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. താലിബാൻ വക്താവ് സബീഹുളള മുജാഹിദിൻ്റെതായി വന്ന ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് ഔദ്യോഗിക നിലപാടറിയിച്ച് താലിബാൻ രംഗത്തെത്തിയത്. കശ്മീർ പ്രശ്നം പരിഹരിക്കപ്പെടും വരെ ഇന്ത്യയുമായി ചങ്ങാത്തത്തിനില്ലെന്നും More
 
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് താലിബാൻ

ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് കശ്മീർ എന്ന നിലപാടുമായി താലിബാൻ . കശ്മീരിൽ ജിഹാദി പ്രവർത്തനത്തിനില്ലെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി. കശ്മീരിൽ ജിഹാദിനായി താലിബാൻ ഒരുങ്ങുന്നതായ വാർത്തകൾ തെറ്റാണെന്നും ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

താലിബാൻ വക്താവ് സബീഹുളള മുജാഹിദിൻ്റെതായി വന്ന ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് ഔദ്യോഗിക നിലപാടറിയിച്ച് താലിബാൻ രംഗത്തെത്തിയത്. കശ്മീർ പ്രശ്നം പരിഹരിക്കപ്പെടും വരെ ഇന്ത്യയുമായി ചങ്ങാത്തത്തിനില്ലെന്നും കാബൂൾ പിടിച്ചടക്കി കഴിഞ്ഞാൽ കശ്മീരാണ് അടുത്ത ലക്ഷ്യമെന്നും സബീഹുള്ള പറഞ്ഞതായി വലിയ തോതിലുള്ള പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. അതോടെ, കാബൂളിലും ഡൽഹിയിലുമുള്ള ഇന്ത്യൻ നയതന്ത്ര വിദഗ്ധർ അനൗദ്യോഗിക ചാനലുകളിലൂടെ വസ്തുതകൾ മനസ്സിലാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.

പ്രസ്തുത സോഷ്യൽ മീഡിയാ പോസ്റ്റുകൾ വ്യാജമാണെന്നും താലിബാൻ്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും പിന്നീട് തെളിഞ്ഞു.

എന്നാൽ താലിബാന് ഏകശിലാരൂപമുള്ള സംഘടനാ സ്വഭാവമല്ല ഉള്ളതെന്നും കശ്മീർ വിഷയത്തിൽ തന്നെ വ്യത്യസ്ത നിലപാടുകളുള്ളവർ സംഘടനയിൽ ഉണ്ടെന്നും വിലയിരുത്തലുകൾ ഉണ്ട്.

താലിബാൻ്റെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന സംഘം കേന്ദ്രീകരിച്ചിട്ടുള്ളത് പാകിസ്താനിലെ ക്വത്തയിലാണ്. സായുധ പോരാളികളായ ഹഖാനിയും പാകിസ്താൻ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ടു തന്നെ പാകിസ്താൻ്റെ സമ്മർദങ്ങൾക്കു വഴങ്ങി അവർക്കനുകൂലമായ നിലപാട് താലിബാൻ എടുത്താലും അത്ഭുതപ്പെടേണ്ടതില്ലെന്ന് നയതന്ത്ര വിദഗ്ധർ കരുതുന്നു.

അഫ്ഗാനിസ്താനിലെ രാഷ്ട്രീയ സമവാക്യങ്ങൾ ദ്രുതഗതിയിൽ മാറിമറിയുകയാണ്. കാബൂളിൽ നിന്ന് പൂർണമായി പിൻവാങ്ങാൻ ഒരുങ്ങുകയാണ് അമേരിക്ക. സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് അമേരിക്കയ്ക്കു വേണ്ടി പ്രവർത്തിച്ചത് പാകിസ്താനായിരുന്നു. എന്നാൽ ഇന്ന് പാകിസ്താന് കൂടുതൽ ചങ്ങാത്തം ചൈനയോടാണ്. റഷ്യയുമായും ഇറാനുമായും ചൈനയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഈ രാജ്യങ്ങൾ നിലവിൽ അമേരിക്കയുമായി നല്ല ബന്ധത്തിലല്ല.