Movie prime

ജനപ്രിയ കാർട്ടൂൺ ‘സ്‌കൂബി ഡൂവിന്റെ’ സൃഷ്ടാവ് അന്തരിച്ചു

Ken Spears ഏറ്റവും ജനപ്രിയമായ ആനിമേറ്റഡ് സീരീസുകളിലൊന്നായ സ്കൂബി-ഡൂവിന്റെ സഹ-സ്രഷ്ടാവ് കെൻ സ്പിയേഴ്സ് അന്തരിച്ചു. 82 വയസായിരുന്നു. അദ്ദേഹത്തിന്റെ മകൻ കെവിൻ ഒരു വാർത്താ പോർട്ടലിലൂടെയാണ് ഈ കാര്യം സ്ഥിരീകരിച്ചത് എന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.Ken Spears “കെന്നിന്റെ ബുദ്ധി, കഥപറയാനുള്ള വൈഭവം, കുടുംബത്തോടുള്ള വിശ്വസ്തത, ശക്തമായ തൊഴിൽ നൈതികത എന്നും ഓർമ്മിക്കപ്പെടുമന്ന് കെവിൻ പറഞ്ഞു . കെൻ തന്റെ കുടുംബത്തിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുക മാത്രമല്ല, പലരുടെയും ജീവിതത്തെ സ്പർശിക്കുകയും ചെയ്തു. 1969 ലെ More
 
ജനപ്രിയ കാർട്ടൂൺ ‘സ്‌കൂബി ഡൂവിന്റെ’ സൃഷ്ടാവ് അന്തരിച്ചു

Ken Spears
ഏറ്റവും ജനപ്രിയമായ ആനിമേറ്റഡ് സീരീസുകളിലൊന്നായ സ്കൂബി-ഡൂവിന്റെ സഹ-സ്രഷ്ടാവ് കെൻ സ്പിയേഴ്സ് അന്തരിച്ചു. 82 വയസായിരുന്നു. അദ്ദേഹത്തിന്റെ മകൻ കെവിൻ ഒരു വാർത്താ പോർട്ടലിലൂടെയാണ് ഈ കാര്യം സ്ഥിരീകരിച്ചത് എന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.Ken Spears

“കെന്നിന്റെ ബുദ്ധി, കഥപറയാനുള്ള വൈഭവം, കുടുംബത്തോടുള്ള വിശ്വസ്തത, ശക്തമായ തൊഴിൽ നൈതികത എന്നും ഓർമ്മിക്കപ്പെടുമന്ന് കെവിൻ പറഞ്ഞു . കെൻ തന്റെ കുടുംബത്തിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുക മാത്രമല്ല, പലരുടെയും ജീവിതത്തെ സ്പർശിക്കുകയും ചെയ്തു.

1969 ലെ ആനിമേറ്റഡ് സീരീസായ ‘സ്കൂബി-ഡൂ, വെയർ ആർ യു!’ ജോ റൂബിക്കൊപ്പം ചേർന്നാണ് സ്പിയേഴ്‌സ് സൃഷ്ടിച്ചത്. ഹന്ന-ബാർബെറ പ്രൊഡക്ഷൻസ്, സിബിഎസ് എന്നിവയ്‌ക്കായി, റൂബി ആൻഡ് സ്‌പിയേഴ്‌സ് ഇരുവരും ‘ഡൈനോമട്ട്’, ‘ജാബർ‌ജോ’ എന്നിവ സൃഷ്ടിച്ചു. പിന്നീട്, 1977 ൽ ഇരുവരും അവരുടെ സ്വന്തം കമ്പനി റൂബി-സ്പിയേഴ്സ് പ്രൊഡക്ഷൻസ് ആരംഭിക്കുകയും ‘ഫാങ്‌ഫേസ്,’ ‘മിസ്റ്റർ ടി,’ ‘സെക്ടാറസ് തുടങ്ങിയ കാർട്ടൂണുകൾ സൃഷ്ടിച്ചു.

‘ആൽ‌വിൻ‌ & ദി ചിപ്പ്‌മൻ‌ക്സ്’, ‘സൂപ്പർ‌മാൻ‌’ എന്നിവയുൾ‌പ്പെടെ പ്രിയങ്കരങ്ങളായ നിരവധി ജനപ്രിയ ആനിമേറ്റഡ് റീബൂട്ടുകളും സ്‌പിയേഴ്‌സ്-റൂബി കൂട്ടുകെട്ട് നിർമ്മിച്ചു. റൂബി തന്റെ 87 ആം വയസ്സിൽ ഈക്കഴിഞ്ഞ ഓഗസ്റ്റിൽ അന്തരിച്ചിരുന്നു.