Movie prime

കേരളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഇന്ത്യയില്‍ ഒന്നാമത്

മുംബൈയില് നടന്ന ഇരുപത്തിമൂന്നാമത് ദേശീയ ഇ-ഗവേണന്സ് സമ്മേളനത്തില് കേരള സര്ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in പോര്ട്ടല് വിഭാഗത്തില് ഇന്ത്യയില് ഒന്നാമതെത്തി. മൊത്ത സൂചികയില് 83 ശതമാനം മാര്ക്ക് നേടി ഇ-ഗവേണന്സ് വിഭാഗത്തിലാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പിന്റെ കീഴിലുള്ള പോര്ട്ടല് എല്ലാ സംസ്ഥാനങ്ങളെയും പിന്തള്ളിയത്. കേരളത്തിന് പിന്നിലായി ഗോവ, ഹരിയാന, ബംഗാള് എന്നീ സംസ്ഥാനങ്ങള് ഇടം പിടിച്ചു. സംസ്ഥാന ഐടി മിഷനാണ് സര്ക്കാരിന്റെ ഈ ഔദ്യോഗിക പോര്ട്ടല് നിയന്ത്രിക്കുന്നതും ഇന്ഫര്മേഷന്-പബ്ലിക് റിലേഷന്സ് വകുപ്പിന്റെ സഹായത്തോടെ കാലികമാക്കുന്നതും. വിവിധ വകുപ്പുകളുടെ സേവനങ്ങള് More
 
കേരളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഇന്ത്യയില്‍ ഒന്നാമത്

മുംബൈയില്‍ നടന്ന ഇരുപത്തിമൂന്നാമത് ദേശീയ ഇ-ഗവേണന്‍സ് സമ്മേളനത്തില്‍ കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി.

മൊത്ത സൂചികയില്‍ 83 ശതമാനം മാര്‍ക്ക് നേടി ഇ-ഗവേണന്‍സ് വിഭാഗത്തിലാണ് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പിന്‍റെ കീഴിലുള്ള പോര്‍ട്ടല്‍ എല്ലാ സംസ്ഥാനങ്ങളെയും പിന്തള്ളിയത്. കേരളത്തിന് പിന്നിലായി ഗോവ, ഹരിയാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഇടം പിടിച്ചു.

സംസ്ഥാന ഐടി മിഷനാണ് സര്‍ക്കാരിന്‍റെ ഈ ഔദ്യോഗിക പോര്‍ട്ടല്‍ നിയന്ത്രിക്കുന്നതും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സഹായത്തോടെ കാലികമാക്കുന്നതും. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വീസ് ഡെലിവറി ഗേറ്റ് വേ സംവിധാനം കേരള സര്‍ക്കാര്‍ പോര്‍ട്ടലിന്‍റെ സവിശേഷതയാണ്. അന്‍പതില്‍ പരം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഇതുവഴി പൊതു ജനങ്ങള്‍ക്ക് ലഭ്യമാണ്.

പോര്‍ട്ടല്‍ വിഭാഗത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിമാചല്‍ പ്രദേശ്, ത്രിപുര, അസം തുടങ്ങിയവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെന്‍റ്-2020 നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് മികച്ച നേട്ടം വരിച്ച സംസ്ഥാനങ്ങളെ തെരെഞ്ഞെടുത്തത്. അനായാസമായ സ്വീകാര്യത (ഈസ് ഓഫ് ആക്സസ്), ഉള്ളടക്കത്തിന്‍റെ ലഭ്യത (കോണ്ടന്‍റ് അവൈലബിലിറ്റി), അനായാസമായ ഉപയോഗം (ഈസ് ഓഫ് യൂസ്), വിവര സുരക്ഷിതത്വം(ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി) തുടങ്ങിയ മാനദണ്ഡങ്ങള്‍ ആസ്പദമാക്കിയാണ് പോര്‍ട്ടലുകള്‍ക്കു റാങ്കിങ് നിശ്ചയിച്ചത്.

മുംബൈയില്‍ മുംബയില്‍ നടന്ന നടന്ന ഇ-ഗവേണന്‍സ് സമ്മേളനം കേന്ദ്ര സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍, ഡോ. എസ്.ചിത്ര ഐഎഎസ്, ഐടി വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.