Movie prime

ബോധവല്‍കരണ വീഡിയോകളുമായി കേരളാ പോലീസ് ടിക് ടോക്കിലും

ഏറെ ചിരിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളിലൂടെ മലയാളികളുടെ മനം കവര്ന്ന കേരളാ പോലീസ് ടിക് ടോക്കിലും സാന്നിധ്യം ഉറപ്പിച്ചു. സമൂഹത്തെ ബോധവല്കരിക്കാനുള്ള വീഡിയോകളും സുരക്ഷാ പാഠങ്ങളും മുന്നറിയിപ്പുകളുമൊക്കെയായി ഇനി മുതല് കേരളാ പോലീസ് ടിക് ടോക്കില് തരംഗമാകും. ഇതിനകം തന്നെ ടിക് ടോക്കിലൂടെ കേരളാ പോലീസ് പങ്കു വച്ച വീഡിയോ ഇരുകൈയും നീട്ടിയാണ് പൊതുജനങ്ങള് സ്വീകരിച്ചത്. മണിക്കൂറുകള്ക്കുള്ളില് തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിയമലംഘനങ്ങളും മോശം പ്രവണതകളും നിരീക്ഷിക്കാന് കൂടി ഈ അക്കൗണ്ട് വിനിയോഗിക്കുമെന്ന് More
 

ഏറെ ചിരിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന കേരളാ പോലീസ് ടിക് ടോക്കിലും സാന്നിധ്യം ഉറപ്പിച്ചു.

സമൂഹത്തെ ബോധവല്‍കരിക്കാനുള്ള വീഡിയോകളും സുരക്ഷാ പാഠങ്ങളും മുന്നറിയിപ്പുകളുമൊക്കെയായി ഇനി മുതല്‍ കേരളാ പോലീസ് ടിക് ടോക്കില്‍ തരംഗമാകും. ഇതിനകം തന്നെ ടിക് ടോക്കിലൂടെ കേരളാ പോലീസ് പങ്കു വച്ച വീഡിയോ ഇരുകൈയും നീട്ടിയാണ് പൊതുജനങ്ങള്‍ സ്വീകരിച്ചത്.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിയമലംഘനങ്ങളും മോശം പ്രവണതകളും നിരീക്ഷിക്കാന്‍ കൂടി ഈ അക്കൗണ്ട് വിനിയോഗിക്കുമെന്ന് കേരളാ പോലീസ് ഫെയ്സ് ബുക്ക് പേജിലൂടെ വ്യക്തമാക്കിട്ടുണ്ട്.

എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ മേല്‍ നോട്ടത്തില്‍ ഉള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിമല്‍ വി.എസ്, കമല്‍നാഥ് കെ.ആര്‍ എന്നിവരും സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ബി.റ്റി, , സന്തോഷ് പി.എസ് എന്നിവരുമാണ് ഉള്ളത്. ടിക് ടോക് വീഡീയോകള്‍ക്കായി ആശയങ്ങള്‍ കണ്ടെത്തി തിരകഥ ഒരുക്കുന്നതും വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങിയ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതും ഇവര്‍തന്നെയാണ്.

ട്രോളുകളിലൂടെയും നര്‍മ്മം നിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ കേരളാ പോലീസിന്‍റെ ഫെയ്സ് ബുക്ക് പേജ് നിലവില്‍ പതിനൊന്നര ലക്ഷത്തിലധികം ഫോളോവര്‍മാരുമായി ലോകത്തിലെ തന്നെ സംസ്ഥാനതല പോലീസ് പേജുകളില്‍ ഒന്നാമതാണ്.