Movie prime

​​​കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

കെഎസ്ആര്ടിസിയില് ഒരു വിഭാഗംജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു. സംസ്ഥാനത്ത് വ്യാപകമായി സര്വീസ് മുടങ്ങി.തെക്കന് കേരളത്തിലാണ് സമരം യാത്രാക്ലേശം രൂക്ഷമാക്കിയിരിക്കുന്നത്. പലയിടത്തുംജോലിക്കെത്തിയവരെ സമരാനുകൂലികള് തടഞ്ഞു. കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവറെസമരാനുകൂലികള് ചീമുട്ടയെറിയുകയും നെടുമങ്ങാട് ഡ്രൈവര്ക്ക് മര്ദ്ദനമേല്ക്കുകയുംചെയ്തു.തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളില് പകുതിയോളം സര്വീസ് മുടങ്ങി. നെയ്യാറ്റിന്കരയില് സമരക്കാര് ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയില്നിന്നുള്ള സര്വ്വീസ് പൂര്ണ്ണമായും നിലച്ചു. പാറശ്ശാല ഡിപ്പോയില് ബംഗാളിയെഉപയോഗിച്ച് സര്വ്വീസ് നടത്തി എന്ന് സമരക്കാര് ആരോപിച്ചു. ബംഗാളിയായ ഡ്രൈവര്ബസില് നിന്നും ഇറങ്ങി ഓടിയതായും സമരക്കാര് ആരോപിക്കുന്നു. ഇതില് More
 

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗംജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു. സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ് മുടങ്ങി.തെക്കന്‍ കേരളത്തിലാണ് സമരം യാത്രാക്ലേശം രൂക്ഷമാക്കിയിരിക്കുന്നത്. പലയിടത്തുംജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു.

കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവറെസമരാനുകൂലികള്‍ ചീമുട്ടയെറിയുകയും നെടുമങ്ങാട് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയുംചെയ്തു.തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളില്‍ പകുതിയോളം സര്‍വീസ് മുടങ്ങി.

നെയ്യാറ്റിന്‍കരയില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയില്‍നിന്നുള്ള സര്‍വ്വീസ് പൂര്‍ണ്ണമായും നിലച്ചു. പാറശ്ശാല ഡിപ്പോയില്‍ ബംഗാളിയെഉപയോഗിച്ച് സര്‍വ്വീസ് നടത്തി എന്ന് സമരക്കാര്‍ ആരോപിച്ചു. ബംഗാളിയായ ഡ്രൈവര്‍ബസില്‍ നിന്നും ഇറങ്ങി ഓടിയതായും സമരക്കാര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച്സമരക്കാര്‍ ഡിപ്പോ ഉപരോധിച്ചു.

ചടയമംഗലത്തും ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞു.എറണാകുളം ജില്ലയിലും സര്‍വ്വീസുകള്‍ മുടങ്ങി. ആലുവയില്‍ 70 ഉം എറണാകുളത്ത് 12 ഉം സര്‍വീസുകള്‍ മുടങ്ങി. ആലപ്പുഴജില്ലയില്‍ 73 സര്‍വീസ് മുടങ്ങി. കൊല്ലത്തെ 104 സര്‍വ്വീസുകളില്‍45 എണ്ണം റദ്ദാക്കി. ഇതില്‍ നാല് എണ്ണംദീര്‍ഘദൂര സര്‍വീസുകളാണ്. കൊല്ലത്ത് സമരത്തിനിറങ്ങിയ പതിമൂന്ന് കെഎസ്ആര്‍ടിസിജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനാപുരത്ത് 45 സര്‍വ്വീസുകളില്‍ 8 എണ്ണം മുടങ്ങി. കണ്ണൂരില്‍ എട്ടുംതലശ്ശേരിയില്‍ 19 ഉം സര്‍വീസുകള്‍ മുടങ്ങി.കോഴിക്കോട് എട്ട് ഓര്‍ഡിനറി സര്‍വീസുകളാണ് റദ്ദാക്കിയത്. മലയോര ജില്ലകളില്‍യാത്രാക്ലേശം രൂക്ഷമാണ്. ഇടുക്കിയില്‍ തൊടുപുഴ ഉള്‍പ്പടെയുള്ള ഡിപ്പോകളില്‍നാമമാത്രമായ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

മലപ്പുറം പാലക്കാട് ജില്ലകളിലുംവലിയവിഭാഗം സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘ ദൂര സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്.പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട്ഡെമാക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. കൃത്യമായി ശമ്പളം നല്‍കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുകതുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക് നടക്കുന്നത്.രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച്അധികാരത്തിലെത്തിയ ഇടതു മുന്നണി, ജീവനക്കാരെ വഞ്ചിച്ചുവെന്നാണ്ആക്ഷേപം.

കഴിഞ്ഞ മാസം രണ്ടു തവണയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ഈമാസം എന്ന്ശമ്പളം നല്‍കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.ശമ്പള പരിഷ്‌കരണം നടപ്പിലായില്ല. ഡിഎ കുടശ്ശിക നല്‍കിയിട്ടില്ല.ആയിരം ബസ്സുകള്‍ ഓരോ വര്‍ഷവും പുതുതായി നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 101 ബസ്സുകള്‍മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത്.

വാടക വണ്ടിയെടുക്കാനുള്ള നീക്കംസ്വകര്യവത്കരണത്തിന് വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു.കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹാചര്യത്തില്‍തൊഴിലാളികള്‍ സഹകരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. പണിമുടക്കിന് ഡയസ്‌നോണ്‍ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറിക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവയുടെആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.അതുകൊണ്ട് സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നായിരുന്നുകെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. എന്നാല്‍, പ്രതീക്ഷയ്ക്ക് വിരുദ്ധമായി സമരംശക്തമാകുന്ന സ്ഥിതിയാണ് സംസ്ഥാനമെമ്പാടും ദൃശ്യാമാക്കുന്നത്.പണിമുടക്കുന്നവര്‍ക്ക് അന്നേദിവസത്തെ ശമ്പളം നല്‍കില്ലെന്ന് മാനേജ്‌മെന്റ്അറിയിച്ചിട്ടുണ്ട്.

മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമേ അവധിഅനുവദിക്കുകയുള്ളൂ. ബസുകള്‍ മുടങ്ങാതിരിക്കാന്‍ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.ഡിപ്പോകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി.ജോലിക്ക് എത്തുന്നവര്‍ക്ക് സുരക്ഷ നല്‍കും. മറ്റു യൂണിനുകള്‍ പണിമുടക്കിന് പിന്തുണപ്രഖ്യാപിച്ചിട്ടില്ലാത്തതില്‍ ബസ് സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്നാണ്മാനേജ്മെന്റ് വിലയിരുത്തല്‍. എന്നാല്‍ ശമ്പളവിതരണം അനിശ്ചിതമായി നീളുന്നതിനാല്‍കൂടുതല്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നേക്കും. ​​ ​