Movie prime

മാധ്യമ മേഖലയിലെ സംരംഭകത്വം: കെഎസ് യുഎം വെബിനാര്‍ സംഘടിപ്പിക്കുന്നു

KSUM തിരുവനന്തപുരം: മാധ്യമമേഖലയിലെ സംരംഭകത്വത്തെക്കുറിച്ചും മാധ്യമ സ്റ്റാര്ട്ടപ്പുകള് തുടങ്ങുന്നതിനെക്കുറിച്ചും കേരള സ്റ്റാര്ട്ടപ് മിഷന് സെപ്റ്റംബര് 26 ശനിയാഴ്ച മൂന്നരയ്ക്ക് വെബിനാര് നടത്തുന്നു. KSUM കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ്, കേരള സര്വകലാശാല ജേണലിസം വകുപ്പ് പൂര്വ വിദ്യാര്ഥി സംഘടന, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളായ ജേണലിസം കരിയര് സപ്പോര്ട്ട്, ജേണലിസം അക്കാദമിക് സപ്പോര്ട്ട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വെബിനാറില് മാധ്യമ മേഖലയിലെ സ്റ്റാര്ട്ടപ് സംരംഭകര് പങ്കെടുക്കും. ചാനല് ഐയാം സ്ഥാപക സിഇഒ നിഷ കൃഷ്ണന്. ക്യുകോപ്പി സ്ഥാപക- സിഇഒ More
 
മാധ്യമ മേഖലയിലെ സംരംഭകത്വം: കെഎസ് യുഎം വെബിനാര്‍ സംഘടിപ്പിക്കുന്നു

KSUM

തിരുവനന്തപുരം: മാധ്യമമേഖലയിലെ സംരംഭകത്വത്തെക്കുറിച്ചും മാധ്യമ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച മൂന്നരയ്ക്ക് വെബിനാര്‍ നടത്തുന്നു. KSUM

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ്, കേരള സര്‍വകലാശാല ജേണലിസം വകുപ്പ് പൂര്‍വ വിദ്യാര്‍ഥി സംഘടന, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളായ ജേണലിസം കരിയര്‍ സപ്പോര്‍ട്ട്, ജേണലിസം അക്കാദമിക് സപ്പോര്‍ട്ട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വെബിനാറില്‍ മാധ്യമ മേഖലയിലെ സ്റ്റാര്‍ട്ടപ് സംരംഭകര്‍ പങ്കെടുക്കും.

ചാനല്‍ ഐയാം സ്ഥാപക സിഇഒ നിഷ കൃഷ്ണന്‍. ക്യുകോപ്പി സ്ഥാപക- സിഇഒ അരുണ്‍ പെരൂലി, കാറ്റ് എന്‍ടര്‍ടെയ്ന്‍മെന്‍റ്സ് സ്ഥാപക സിഇഒയും പ്രൊഡ്യൂസറുമായ അമര്‍നാഥ് ശങ്കര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കോര്‍പറേറ്റ് ഇന്നവേഷന്‍സ് ലീഡ് പ്രജിത് പ്രഭാകരന്‍ എന്നിവരാണ് പാനലിസ്റ്റുകള്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് രാധാകൃഷ്ണന്‍ മോഡറേറ്റ് ചെയ്യും.

വെബിനാറില്‍ സൗജന്യമായി പങ്കെടുക്കാം. www.bit.ly/ksumpd26sep എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.