അർണബ് ഗോസ്വാമിയെ ലക്ഷ്യം വെച്ചുള്ള കുനാല്‍ കമ്രയുടെ ഒറ്റ വരി ട്വീറ്റ് വൈറല്‍
Kunal Kamra
ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ ലക്ഷ്യം വെച്ചുള്ള സ്റ്റാന്‍ഡപ്പ് കോമേഡിയന്‍ കുനാല്‍ കമ്രയുടെ ഒറ്റ വരി ട്വീറ്റ് വൈറലാകുന്നു. ”ഗുഡ് മോര്‍ണിംഗ് ” എന്നാണ് കമ്ര ട്വീറ്റ് ചെയ്തത്. ട്വീറ്റിലെ ഹാസ്യം മനസിലാക്കിയ ഫോളോവേഴ്സ് കമന്റുകള്‍ കൊണ്ട് ട്വീറ്റ് വൈറലാക്കി. ഇത് വരെയും 2500ലധികം കമന്റ്റും, 32,000 ലൈക്കും കിട്ടിയ ട്വീറ്റ് 1300ലധികം തവണ റീട്വീറ്റും ചെയ്യപ്പെട്ടു.
മുന്‍പ് ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അര്‍ണബ് ഗോസ്വാമിയെ കുനാല്‍ കാമ്ര ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരുന്നു. യാദൃശ്ചികമായി ലഖ്നൗവിലേക്കുളള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അര്‍ണബിനെ കണ്ടപ്പോഴാണ് കുനാല്‍ ‘അർണബ് നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവർത്തകനോ” എന്നു ചോദിക്കുന്ന വീഡിയോ കമ്ര തന്നെ ചിത്രീകരിച്ചു ട്വിറ്ററിലിട്ടു. അർണബ് സാധാരണ ടെലിവിഷൻ പരിപാടിയിൽ അവതരിപ്പിക്കുന്ന അതേ പ്രയോഗങ്ങളുപയോഗിച്ചായിരുന്നു പരിഹാസം.
Good morning
— Kunal Kamra (@kunalkamra88) November 4, 2020
തുടര്‍ന്ന് നാലു വിമാനക്കമ്പനികൾ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ കമ്പനികളാണ് കമ്രയ്ക്ക് വിമാനത്തിൽ താത്കാലിക വിലക്കേർപ്പെടുത്തിയത്. പിന്നീട് ഇൻഡിഗോ എയർലൈൻസ് യാത്രാനിരോധം ഏർപ്പെടുത്തിയ സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റിനെ (ഡി.ജി.സി.എ) ഡൽഹി ഹൈകോടതി വിമർശിച്ചിരുന്നു.