Movie prime

അവസാനവർഷ പരീക്ഷകൾ നടത്തണമെന്ന് സുപ്രീം കോടതി

Exam പരീക്ഷകൾ നടത്താതെ വിദ്യാർഥികളെ പ്രൊമോട്ട് ചെയ്യരുതെന്നും അവസാനവർഷ പരീക്ഷകൾ നിർബന്ധമായും നടത്തണമെന്നും ഉത്തരവിട്ട് സുപ്രീം കോടതി. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കണം എന്ന ആവശ്യമുന്നയിച്ച് നിരവധി സംഘടനകൾ നല്കിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.Exam സർവകലാശാലകളിലെയും കോളെജുകളിലെയും അവസാനവർഷ പരീക്ഷകൾ സെപ്റ്റംബർ 30-നകം നടത്തണമെന്ന യുജിസി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ ഒഴിവാക്കണമെന്ന് ഹർജിക്കാർ വാദിച്ചു. പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെ ജീവൻ More
 
അവസാനവർഷ പരീക്ഷകൾ നടത്തണമെന്ന് സുപ്രീം കോടതി

Exam

പരീക്ഷകൾ നടത്താതെ വിദ്യാർഥികളെ പ്രൊമോട്ട് ചെയ്യരുതെന്നും അവസാനവർഷ പരീക്ഷകൾ നിർബന്ധമായും നടത്തണമെന്നും ഉത്തരവിട്ട് സുപ്രീം കോടതി. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കണം എന്ന ആവശ്യമുന്നയിച്ച് നിരവധി സംഘടനകൾ നല്‌കിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.Exam

സർവകലാശാലകളിലെയും കോളെജുകളിലെയും അവസാനവർഷ പരീക്ഷകൾ
സെപ്റ്റംബർ 30-നകം നടത്തണമെന്ന യുജിസി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ ഒഴിവാക്കണമെന്ന് ഹർജിക്കാർ വാദിച്ചു. പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കും. വിദ്യാർഥികളുടെ ജീവന് തെല്ലും വില കല്പിക്കാത്തതാണ് യുജിസി നിലപാട്.

എന്നാൽ പരീക്ഷകൾ ഒഴിവാക്കി വിദ്യാർഥികളെ ജയിപ്പിക്കുന്നത് അവരുടെ ഭാവിക്ക് നല്ലതല്ലെന്ന യുജിസിയുടെ വാദം കോടതി ശരിവെച്ചു. വിദ്യാർഥികളുടെ ആശങ്ക കണക്കിലെടുത്ത്,വേണമെങ്കിൽ പരീക്ഷകൾ നടത്തുന്ന തീയതി സെപ്റ്റംബർ 30-ന് അപ്പുറത്തേക്ക് മാറ്റിവെയ്ക്കാം എന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ പരീക്ഷകൾ ഒഴിവാക്കാനാവില്ല. പരീക്ഷകൾ നടത്താതെ വിദ്യാർഥികളെ പ്രൊമോട്ട് ചെയ്യരുത്.

അഞ്ച് സെമസ്റ്റർ പൂർത്തിയാക്കിയതിനാൽ ആറാം സെമസ്റ്റർ എഴുതാതെ തന്നെ,
ക്യുമുലേറ്റീവ് ഗ്രേഡ് പോയിൻ്റ് ശരാശരി കണക്കിലെടുത്ത് പാസ്സാക്കണം എന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ജഡ്ജിമാരായ അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഢി, എം ആർ ഷാ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.