Movie prime

ലതാ മങ്കേഷ്ക്കറുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി

ലതാ മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും അവർ അപകട നില തരണം ചെയ്തെന്നും റിപ്പോർട്ട്. ഗായികയുടെ ഒപ്പമുള്ള അടുത്ത വൃത്തങ്ങളാണ് ആശങ്കകൾ തള്ളിക്കളഞ്ഞു കൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തിങ്കളാഴ്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപതിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ലതയുടെ ആരോഗ്യ നിലയെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് അവർ അപകട നില തരണം ചെയ്തതായി അവരുടെ വക്താക്കൾ സ്ഥിരീകരിക്കുന്നത്. ” നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും ലതാജിയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഈ ഘട്ടത്തിൽ ഒപ്പം നിൽക്കുന്നതിന് നന്ദി. ദൈവം കാരുണ്യവാനാണ് ” എന്നാണ് More
 
ലതാ മങ്കേഷ്ക്കറുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി

ലതാ മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും അവർ അപകട നില തരണം ചെയ്‌തെന്നും റിപ്പോർട്ട്. ഗായികയുടെ ഒപ്പമുള്ള അടുത്ത വൃത്തങ്ങളാണ് ആശങ്കകൾ തള്ളിക്കളഞ്ഞു കൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

തിങ്കളാഴ്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപതിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ലതയുടെ ആരോഗ്യ നിലയെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് അവർ അപകട നില തരണം ചെയ്തതായി അവരുടെ വക്താക്കൾ സ്ഥിരീകരിക്കുന്നത്.

” നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും ലതാജിയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഈ ഘട്ടത്തിൽ ഒപ്പം നിൽക്കുന്നതിന് നന്ദി. ദൈവം കാരുണ്യവാനാണ് ” എന്നാണ് സംഘം പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്.

ഇന്നലെ ഒട്ടേറെ അപവാദങ്ങൾ പ്രചരിച്ചതായി ഔദ്യോഗിക വക്താവ് അനുഷ ശ്രീനിവാസൻ അയ്യർ പറഞ്ഞു. ” ലതാജി മരണപ്പെട്ടെന്നുപോലും പ്രചാരണമുണ്ടായി. തികച്ചും തെറ്റായ വാർത്തകളാണ് അവയെല്ലാം. ദീദിയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ല. കാര്യമായ പുരോഗതിയും ഉണ്ട്. അപവാദപ്രചരണങ്ങളിൽ വീഴരുത്. ലതാജിയുടെ ദീർഘായുസ്സിനായി നമുക്ക് കൂട്ടായി പ്രാർത്ഥിക്കാം” – അവർ വ്യക്തമാക്കി.

രാജ്യത്തിൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന, പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാസാഹെബ് ഫാൽക്കെ അവാർഡ് എന്നിവ ലഭിച്ചിട്ടുള്ള ലതാ മങ്കേഷ്‌കർ ആയിരത്തിലേറെ സിനിമാ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്