Movie prime

ഒറ്റ ദിവസം നൂറിലധികം പേര്‍ യുപിയിലും ബീഹാറിലും ഇടിമിന്നലേറ്റ് മരിച്ചു

Lightning കാലവര്ഷം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ ഇടിമിന്നലില് ഇന്നലെ മാത്രം 107 പേരാണ് ബീഹാറിലും ഉത്തര്പ്രദേശിലുമായി മരിച്ചത്. ബീഹാറില് 83 പേരും ഉത്തര്പ്രദേശില് 24 പേരുമാണ് മരണമടഞ്ഞത്. നിരവധി പേര്ക്ക് സാരമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്. Lightning ജൂണ് മുതല് സെപ്റ്റംബര് വരെ നീണ്ടു നില്ക്കുന്ന കാലവര്ഷത്തില് ഇടിമിന്നല് സാധാരണയാണെങ്കിലും ഇത്രയധികം മരണം ഒറ്റ ദിവസത്തില് നടന്നത് അടുത്തകാലത്ത് ഇതാദ്യമാണെന്ന് ബീഹാര് ദുരന്ത നിവാരണ മന്ത്രി ലക്ഷ്മേശ്വര് റായ് പറഞ്ഞു. പകുതിയിലധികം മരണങ്ങളും നടന്നിരിക്കുന്നത് കിഴക്ക്-പടിഞ്ഞാറന് വെള്ളപ്പൊക്ക More
 
ഒറ്റ ദിവസം നൂറിലധികം പേര്‍ യുപിയിലും ബീഹാറിലും ഇടിമിന്നലേറ്റ് മരിച്ചു

Lightning

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായ ഇടിമിന്നലില്‍ ഇന്നലെ മാത്രം 107 പേരാണ് ബീഹാറിലും ഉത്തര്‍പ്രദേശിലുമായി മരിച്ചത്. ബീഹാറില്‍ 83 പേരും ഉത്തര്‍പ്രദേശില്‍ 24 പേരുമാണ് മരണമടഞ്ഞത്. നിരവധി പേര്‍ക്ക് സാരമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്. Lightning

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന കാലവര്‍ഷത്തില്‍ ഇടിമിന്നല്‍ സാധാരണയാണെങ്കിലും ഇത്രയധികം മരണം ഒറ്റ ദിവസത്തില്‍ നടന്നത് അടുത്തകാലത്ത് ഇതാദ്യമാണെന്ന് ബീഹാര്‍ ദുരന്ത നിവാരണ മന്ത്രി ലക്ഷ്മേശ്വര്‍ റായ് പറഞ്ഞു. പകുതിയിലധികം മരണങ്ങളും നടന്നിരിക്കുന്നത് കിഴക്ക്-പടിഞ്ഞാറന്‍ വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലകളിലാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നും മന്ത്രി പറഞ്ഞു. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

ബീഹാറിലെ 23 ജില്ലകളിലാണ് ഇടിമിന്നല്‍ നാശം വിതച്ചത്. ഗോപാല്‍ഗന്‍ജ് ജില്ലയില്‍ മാത്രം 13 പേരാണ് മരിച്ചത്.

യുപിയില്‍ 24 പേരാണ് മിന്നലിനിരയായത്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ദേവരിയ ജില്ലയിലാണ് യുപിയിലെ കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ 2018ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഒരു വര്‍ഷം 2,300 പേര്‍ ഇടിമിന്നലേറ്റ് മരണമടയുന്നുണ്ട്.

കടപ്പാട്: ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഗാര്‍ഡിയന്‍