Movie prime

ലോക്ഡൗൺ നീളാൻ സാധ്യത, തീരുമാനം 2 ദിവസത്തിനുള്ളിൽ

സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ [ Lockdown ] നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ.മെയ് 16 ഞായറാഴ്ച വരെയാണ് നിലവിൽ ലോക്ഡൗണുള്ളത്. അടച്ചുപൂട്ടൽ നീളുന്നതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്നലെത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല.എന്നാൽലോക്ഡൗൺ നീളാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 29 ന് മുകളിലായിരുന്നു. വ്യാപനത്തിന് ഒട്ടും ശമനമായിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. അടച്ചുപൂട്ടൽ തുടരണം എന്ന അഭിപ്രായമാണ് ആരോഗ്യ വകുപ്പിന് ഉള്ളത്.സമാനമായ നിർദേശമാണ് More
 
ലോക്ഡൗൺ നീളാൻ സാധ്യത, തീരുമാനം 2 ദിവസത്തിനുള്ളിൽ

സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ [ Lockdown ] നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ.
മെയ് 16 ഞായറാഴ്ച വരെയാണ് നിലവിൽ ലോക്ഡൗണുള്ളത്.
അടച്ചുപൂട്ടൽ നീളുന്നതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്നലെത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല.
എന്നാൽലോക്ഡൗൺ നീളാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 29 ന് മുകളിലായിരുന്നു.  
വ്യാപനത്തിന് ഒട്ടും ശമനമായിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

അടച്ചുപൂട്ടൽ തുടരണം എന്ന അഭിപ്രായമാണ് ആരോഗ്യ വകുപ്പിന് ഉള്ളത്.
സമാനമായ നിർദേശമാണ് കോവിഡ്വിദഗ്ധ സമിതിയും മുന്നോട്ടുവെച്ചിട്ടുള്ളത്. ഐ എ എ യും കെ ജി എം ഒ എ യും അടക്കമുള്ള സംഘടനകളും അതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

വ്യാപനം അതിരൂക്ഷമായ ജില്ലകളിൽ ആഴ്ചകൾ നീണ്ട സമ്പൂർണ ലോക് ഡൗൺ അനിവാര്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ലോക്ഡൗൺ ഒഴിവാക്കിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ആശങ്കയാണ് ആരോഗ്യ മേഖലയിലുള്ളവർ പൊതുവെ പങ്കുവെയ്ക്കുന്നത്.
രോഗികളുടെ  എണ്ണം കുതിച്ചുയർന്നത് ആരോഗ്യ സംവിധാനങ്ങളിൽ ഇപ്പോൾ തന്നെ വലിയ തോതിലുള്ള സമ്മർദങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഓക്സിജൻ ക്ഷാമം നിമിത്തം മെഡിക്കൽ കോളെജുകളിലടക്കം ശസ്ത്രക്രിയകൾ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. 
അടിയന്തിര ശസ്ത്രക്രിയകൾക്കാണ് മാത്രമാണ് നിലവിൽ അനുമതിയുള്ളത്. 

ഐ സി യു, ഓക്സിജൻ ബെഡ്ഡുകൾ, വെൻ്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയിൽ പരക്കേ ആശങ്കകൾ ഉയർന്നിട്ടുണ്ട്.

നിലവിൽ നാലു ലക്ഷത്തിലേറെ രോഗികളാണ് ചികിത്സയിൽ ഉള്ളത്.
സമീപ ദിവസങ്ങളിൽ തന്നെ ഇത് ആറു ലക്ഷത്തിലേക്ക് ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനമാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു വെല്ലുവിളി.

ഇതെല്ലാം കണക്കിലെടുത്താവും സമ്പൂർണമായ അടച്ചിടൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത്.
ലോക്ഡൗൺ മൂലം ജനങ്ങൾ അതീവ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും അതിനാൽഅതിതീവ്ര വ്യാപനം ഉള്ളിടങ്ങളിൽ മാത്രമായി അടിച്ചിടൽ  പരിമിതപ്പെടുത്തണം എന്ന നിർദേശവും സർക്കാരിന് മുന്നിൽ ഉയർന്നിട്ടുണ്ട്.
എന്നാൽ ലോക് ഡൗണിൽ വരുത്തുന്ന ഏതുതരം ഇളവുകളും ആത്യന്തികമായി വിപരീത ഫലങ്ങളേ സൃഷ്ടിക്കൂ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

അതിനാൽ അടച്ചിടൽ അല്പകാലം കൂടി നീളുമെന്നു തന്നെ കരുതണം.
ഏതാനും ദിവസങ്ങളോ ആഴ്ചകളോ തന്നെ നീളാനിടയുള്ളതിനാൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി അല്പകാലം കൂടി വീട്ടിനുള്ളിൽ തന്നെ കഴിയാൻ ജനങ്ങൾ തയ്യാറാവേണ്ടിയിരിക്കുന്നു.
ജനങ്ങളുടെ വർധിച്ച പിന്തുണയും സഹകരണവുമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി നിശ്ചയിക്കുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി സഹകരിച്ചേ തീരൂ.