Movie prime

‘ശ്രീരാമൻ ഇന്ത്യക്കാരനല്ല, നേപ്പാളിയാണ്, അയോധ്യ ഇന്ത്യയിലല്ല, നേപ്പാളിലാണ് ” -വിചിത്ര വാദവുമായി നേപ്പാൾ പ്രധാനമന്ത്രി

Nepal ശ്രീരാമൻ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും, ശ്രീരാമജന്മഭൂമിയെന്ന് കരുതപ്പെടുന്ന അയോധ്യ നേപ്പാളിലാണെന്നും നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ഭാനുഭക്ത ആചാര്യയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധങ്ങൾക്ക് കൂടുതൽ പരിക്കുകൾ സൃഷ്ടിക്കാൻ ഇടയായേക്കാവുന്ന വാദം അദ്ദേഹം മുന്നോട്ടുവെച്ചത്. Nepal അദ്ദേഹത്തിൻ്റെ വാക്കുകൾ ഇപ്രകാരമാണ്: യഥാർഥ അയോധ്യ ബർഗുഞ്ചിയിലെ തോറിയിൽ ആണ്. എന്നാൽ ശ്രീരാമൻ ജനിച്ചത് ഇന്ത്യയിൽ ആണെന്നാണ് അവരുടെ അവകാശവാദം. അവരുടെ തുടർച്ചയായ ഈ അവകാശവാദം കാരണം സീതാദേവി വിവാഹം ചെയ്തത് ഇന്ത്യയിലെ More
 
‘ശ്രീരാമൻ ഇന്ത്യക്കാരനല്ല, നേപ്പാളിയാണ്, അയോധ്യ ഇന്ത്യയിലല്ല,   നേപ്പാളിലാണ് ” -വിചിത്ര വാദവുമായി നേപ്പാൾ പ്രധാനമന്ത്രി

Nepal

ശ്രീരാമൻ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും, ശ്രീരാമജന്മഭൂമിയെന്ന് കരുതപ്പെടുന്ന അയോധ്യ നേപ്പാളിലാണെന്നും നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ഭാനുഭക്ത ആചാര്യയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധങ്ങൾക്ക് കൂടുതൽ പരിക്കുകൾ സൃഷ്ടിക്കാൻ ഇടയായേക്കാവുന്ന വാദം അദ്ദേഹം മുന്നോട്ടുവെച്ചത്. Nepal

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇപ്രകാരമാണ്: യഥാർഥ അയോധ്യ ബർഗുഞ്ചിയിലെ തോറിയിൽ ആണ്. എന്നാൽ ശ്രീരാമൻ ജനിച്ചത് ഇന്ത്യയിൽ ആണെന്നാണ് അവരുടെ അവകാശവാദം. അവരുടെ തുടർച്ചയായ ഈ അവകാശവാദം കാരണം സീതാദേവി വിവാഹം ചെയ്തത് ഇന്ത്യയിലെ ശ്രീരാമ രാജകുമാരനെയാണെന്ന് നാം പോലും ധരിച്ചു വെച്ചിരുന്നു. എന്നാൽ യാഥാർഥ്യം അതല്ല. ബിർഗുഞ്ചിക്ക് പടിഞ്ഞാറുള്ള അയോധ്യയിലാണ് രാമൻ്റെ ജനനം.

ഒരു വ്യാജ അയോധ്യയെ സൃഷ്ടിച്ച് ഇന്ത്യ സാംസ്കാരികമായ കടന്നുകയറ്റം നടത്തുകയാണെന്ന് ഒലി കുറ്റപ്പെടുത്തി. സീതയെ വിവാഹം കഴിച്ച രാമൻ ഇന്ത്യക്കാരനാണെന്നാണ് നമ്മളും ഇതേവരെ ധരിച്ചിരുന്നത്. എന്നാൽ വസ്തുത അതല്ല. അദ്ദേഹം ഒരു നേപ്പാളിയായിരുന്നു. വാത്മീകി ആശ്രമവും നേപ്പാളിലാണ്.

ജനക്പൂർ ഇവിടെയാണ് ഉള്ളത്. അയോധ്യ അവിടെയാണെന്ന് അവർ പറയുന്നു. ടെലിഫോണോ മൊബൈലോ ഇല്ലാത്ത അക്കാലത്ത് നേപ്പാളിലെ ജനക്പൂരിലുള്ള സീതയെപ്പറ്റി അവരുടെ അയോധ്യയിലുള്ള രാമൻ എങ്ങിനെയാണ് അറിയാൻ ഇടവന്നതെന്ന് ഒലി ചോദിച്ചു. ദശരഥപുത്രനായ ശ്രീരാമൻ ഇന്ത്യക്കാരനല്ല, അയോധ്യ ഇന്ത്യയിലും അല്ല.

നേപ്പാളിലെ ധനുസ ജില്ലയിലുള്ള ജനക് പൂരിലാണ് സീത ജനിച്ചതെന്നാണ് ഐതിഹ്യം. 2018-ൽ നേപ്പാൾ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനക്പൂർ സന്ദർശിച്ചിരുന്നു. രാമായൺ സർക്യൂട്ടിൻ്റെ ഭാഗമായി ജനക്പൂരിൽ നിന്നുള്ള നേരിട്ടുള്ള ബസ് സർവീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. നേപ്പാളിൽ സീതാദേവിയുടെ പേരിലുള്ള ജാനകി ക്ഷേത്രവും മോദി സന്ദർശിച്ചിരുന്നു. ജനക് പൂരിൻ്റെ വികസനത്തിനായി 100 കോടി രൂപയുടെ പ്രത്യേക പാക്കേജും മോദി പ്രഖ്യാപിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ ദാർചുലയുമായി ലിപുലേഖ് ചുരത്തെ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്തതോടെയാണ്

ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നേപ്പാളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത് എന്നാണ് അവരുടെ വാദം. ഇന്ത്യൻ ഭൂവിഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയഭൂപടം നേപ്പാൾ പാർലമെൻ്റ് അംഗീകരിച്ചത് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സംഘർഷത്തിന് ആക്കംകൂട്ടി.