Movie prime

നിയമം ലംഘിക്കുന്ന അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി

Madras High court അന്തസ്സില്ലാത്ത പെരുമാറ്റത്തിലൂടെ അഭിഭാഷക വൃത്തിയുടെ മാന്യത കളഞ്ഞുകുളിക്കുന്ന അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി. പ്രൊഫഷൻ്റെ മുഴുവൻ മഹത്വവും നശിപ്പിക്കുന്ന രീതിയിലാണ് അഭിഭാഷകരിൽ ചിലരുടെ പെരുമാറ്റമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പെരുമാറ്റത്തോട് സീറോ ടോളറൻസ് പോളിസിയാണ് തങ്ങളുടേതെന്നും കോടതി വ്യക്തമാക്കി. ഭൂമി കയ്യേറ്റക്കേസിലാണ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിൻ്റെ ഏകാംഗ ബെഞ്ച് സുപ്രധാനമായ നിരീക്ഷണങ്ങൾ നടത്തിയത്. ഒരു കൂട്ടം അഭിഭാഷകരാണ് കേസിലെ പ്രതികൾ. തർക്കത്തിൽ പെട്ട് കിടക്കുന്ന ഭൂമിയിലേക്കുള്ള ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് ബലപ്രയോഗത്തിലൂടെ More
 
നിയമം ലംഘിക്കുന്ന അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി

Madras High court

അന്തസ്സില്ലാത്ത പെരുമാറ്റത്തിലൂടെ അഭിഭാഷക വൃത്തിയുടെ മാന്യത കളഞ്ഞുകുളിക്കുന്ന അഭിഭാഷകർക്കെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി. പ്രൊഫഷൻ്റെ മുഴുവൻ മഹത്വവും നശിപ്പിക്കുന്ന രീതിയിലാണ് അഭിഭാഷകരിൽ ചിലരുടെ പെരുമാറ്റമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പെരുമാറ്റത്തോട് സീറോ ടോളറൻസ് പോളിസിയാണ് തങ്ങളുടേതെന്നും കോടതി വ്യക്തമാക്കി.

ഭൂമി കയ്യേറ്റക്കേസിലാണ് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിൻ്റെ ഏകാംഗ ബെഞ്ച് സുപ്രധാനമായ നിരീക്ഷണങ്ങൾ നടത്തിയത്. ഒരു കൂട്ടം അഭിഭാഷകരാണ് കേസിലെ പ്രതികൾ. തർക്കത്തിൽ പെട്ട് കിടക്കുന്ന ഭൂമിയിലേക്കുള്ള ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് ബലപ്രയോഗത്തിലൂടെ കയ്യേറാൻ ശ്രമിച്ചു എന്നാണ് പരാതി. അഭിഭാഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റക്കാർ എന്നതിനാൽ നിർദിഷ്ട സ്വത്തിന് നിയമപരമായ സംരക്ഷണം നൽകാൻ പൊലീസ് തയ്യാറായില്ലെന്നും പരാതിയിലുണ്ട്. പ്രസ്തുത അഭിഭാഷകർക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് മടിച്ചതിനെ തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

അഭിഭാഷകർക്ക് എതിരെയുള്ള പരാതികൾ കൂടുകയാണെന്ന് അഭിപ്രായപ്പെട്ട കോടതി കഴിഞ്ഞ മാസം തന്നെ ഇത്തരം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി ചൂണ്ടിക്കാട്ടി. അങ്ങേയറ്റം അന്തസ്സോടെയും നിയമം അനുസരിച്ചും മാത്രം പെരുമാറേണ്ടവരാണ് അഭിഭാഷകർ. അവർ നിയമം ലംഘിക്കുകയും സംഘം ചേർന്ന് അക്രമം നടത്തി നിയമവാഴ്ചക്ക് കളങ്കം വരുത്തുന്നതുമായ വാർത്തകൾ ആശങ്ക ജനിപ്പിക്കുന്നു. ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അഭിഭാഷകരുടെ നിയമ ലംഘനത്തോട് ഒരു സഹിഷ്ണുതയും പുലർത്താനാവില്ല. സീറോ ടോളറൻസ് പോളിസിയാണ് അതിനോടുള്ളത്.

ലോക്ഡൗൺ കാലത്ത് ഹീനമായ ഇത്തരം പ്രവൃത്തികൾ വർധിച്ചതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചൂണ്ടിക്കാട്ടി. ശക്തമായ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ലഭ്യമായ ഫോട്ടോകളും വീഡിയോ ഫൂട്ടേജുകളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ അധികൃതർക്ക് നിർദേശം നൽകി.