Movie prime

മാജിക്, മസാല എന്നീ വാക്കുകളുടെ കുത്തക ആർക്കും അവകാശപ്പെടാനാവില്ല: ഐടിസി-നെസ് ലെ തർക്കത്തിൽ മദ്രാസ് ഹൈക്കോടതി

magic ‘മാജിക് ‘, ‘മസാല’ എന്നീ പദങ്ങൾ ഭക്ഷ്യവ്യവസായ മേഖലയിൽ പൊതുവെ ഉപയോഗിച്ചു വരുന്നതാണെന്നും ആർക്കും അതിൻ്റെ കുത്തക അവകാശപ്പെടാനാവില്ലെന്നും കോടതി. മാഗി നൂഡിൽസിന് ‘മാജിക് മസാല’ , ‘മാജിക്കൽ മസാല’ തുടങ്ങിയ വിശേഷണങ്ങൾ നല്കുന്നതിൽ നിന്ന് നെസ് ലെയെ തടയണം എന്നാവശ്യപ്പെട്ട് ഐടിസി നല്കിയ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം മുന്നോട്ടുവെച്ചത്. magic 2010 മുതൽ തങ്ങളുടെ ഉത്പന്നമായ സൺഫീസ്റ്റ് യിപ്പി നൂഡിൽസിനൊപ്പം ‘മാജിക് മസാല’ എന്ന് ഉപയോഗിച്ചു വരുന്നുണ്ട്. തങ്ങളുടെ ബ്രാൻ്റിന് ആ വാക്കുകൾ More
 
മാജിക്, മസാല എന്നീ വാക്കുകളുടെ കുത്തക ആർക്കും അവകാശപ്പെടാനാവില്ല:  ഐടിസി-നെസ് ലെ തർക്കത്തിൽ മദ്രാസ് ഹൈക്കോടതി

magic

‘മാജിക് ‘, ‘മസാല’ എന്നീ പദങ്ങൾ ഭക്ഷ്യവ്യവസായ മേഖലയിൽ പൊതുവെ ഉപയോഗിച്ചു വരുന്നതാണെന്നും ആർക്കും അതിൻ്റെ കുത്തക അവകാശപ്പെടാനാവില്ലെന്നും കോടതി. മാഗി നൂഡിൽസിന് ‘മാജിക് മസാല’ , ‘മാജിക്കൽ മസാല’ തുടങ്ങിയ വിശേഷണങ്ങൾ നല്കുന്നതിൽ നിന്ന് നെസ് ലെയെ തടയണം എന്നാവശ്യപ്പെട്ട് ഐടിസി നല്കിയ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം മുന്നോട്ടുവെച്ചത്. magic

2010 മുതൽ തങ്ങളുടെ ഉത്പന്നമായ സൺഫീസ്റ്റ് യിപ്പി നൂഡിൽസിനൊപ്പം ‘മാജിക് മസാല’ എന്ന് ഉപയോഗിച്ചു വരുന്നുണ്ട്. തങ്ങളുടെ ബ്രാൻ്റിന് ആ വാക്കുകൾ ഉപയോഗിക്കാനുള്ള ”എക്സ്ക്ലൂസീവ് റൈറ്റ് ” നല്കണം. മാജിക് മസാല എന്ന് ഉപയോഗിക്കുന്നതിൽ നിന്ന് നെസ് ലെയെ തടയണം – ഐടിസി വാദിച്ചു.

എന്നാൽ മാജിക്, മസാല എന്നീ വാക്കുകൾ ഇന്ത്യൻ ഭക്ഷ്യോത്പന്ന വ്യവസായത്തിൽ സാധാരണയായി ഉപയോഗിച്ചു വരുന്ന വാക്കുകളാണെന്ന് ജസ്റ്റിസ് സി ശരവണൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ‘മാജിക് ‘ എന്ന വാക്കും അതിൽ നിന്ന് ഉദ്ഭവിച്ച ‘മാജിക്കൽ’ എന്ന വാക്കും പൊതുവെ എല്ലാവരും ഉപയോഗിച്ചു പോരുന്നതാണ്. ‘മാജിക് മസാല’ എന്ന പ്രയോഗം ഈ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉണ്ടായതാണ്. മസാല എന്ന പദത്തിനു മേലും ആർക്കും കുത്തകാവകാശം കല്പിച്ചു നല്കാനാവില്ല.

ഒരു ട്രേഡ് മാർക്ക് എന്ന നിലയിൽ ആയിരുന്നില്ല സൺ ഫീസ്റ്റ് യിപ്പി തങ്ങളുടെ ബ്രാൻഡിനൊപ്പം മാജിക് മസാല എന്ന് പ്രയോഗിച്ചു പോന്നത്. അങ്ങിനെ ആയിരുന്നെങ്കിൽ ”ഡിസ്റ്റിൻക്റ്റീവ് മാർക്ക് ” എന്ന നിലയിൽ സംരക്ഷണം ലഭിക്കുമായിരുന്നു. ട്രേഡ് മാർക്ക് എന്ന നിലയിലോ സബ് ബ്രാൻഡ് എന്ന നിലയിലോ മാജിക് മസാല എന്ന പ്രയോഗത്തിൻ്റെ എക്സ്ക്ലുസീവ്‌ റൈറ്റിന് വേണ്ടിയുള്ള ശ്രമങ്ങളൊന്നും ഐ ടി സിയുടെ ഭാഗത്തു നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. വ്യത്യസ്ത രുചികളുള്ള (ഫ്ലേവറുകൾ) നിരവധി ഉത്പന്നങ്ങളിൽ നിന്ന് യിപ്പിയെ വേർതിരിച്ചു കാട്ടാൻ എന്ന നിലയിൽ മാത്രമാണ് ഐടിസി ആ പദങ്ങൾ ഉപയോഗിച്ചു പോന്നത്.

ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാൻഡാണ് ആദ്യമായി ഈ പദങ്ങൾ ഉപയോഗിച്ചു തുടങ്ങിയതെന്ന് കോടതി പറഞ്ഞു. തങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നെസ് ലെ തങ്ങളുടെ ഉത്പന്നമായ മാഗിക്ക് ‘മാജിക് മസാല’ എന്ന വിശേഷണം നല്കിയതെന്ന ഐ ടി സിയുടെ വാദം കോടതി ശരിവെച്ചു. എന്നാൽ അതു കൊണ്ടുമാത്രം നിയമ ലംഘനം നടന്നു എന്നത് അംഗീകരിക്കാനാവില്ല.