Movie prime

മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര പാർലമെന്റിൽ

മോദി സർക്കാരിനെതിരെ വാക്കുകളിൽ തീ പടർത്തി തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര പാർലമെന്റിൽ. കെട്ടിച്ചമച്ച ആഖ്യാനങ്ങളും വിഷം വമിപ്പിക്കുന്ന പ്രചാരണങ്ങളുമാണ് ഭരണത്തിലുള്ളവർ പിന്തുടരുന്നതെന്ന് കുറ്റപ്പെടുത്തിയ അവർ മനുഷ്യത്വവും മാനവികതയും തൊട്ടുതീണ്ടാത്ത സർക്കാരാണ് നൂറ്റിമുപ്പത് കോടി ജനങ്ങളെ ഭരിക്കുന്നതെന്ന് വിമർശിച്ചു. പ്രസിഡണ്ടിന്റെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി പ്രസംഗക. ഫാസിസത്തിന്റെ ആദ്യലക്ഷണങ്ങളാണ് രാജ്യത്ത് കണ്ടുതുടങ്ങിയിരിക്കുന്നത് എന്ന കുറ്റപ്പെടുത്തലോടെ കഴിഞ്ഞ ജൂണിൽ മഹുവ മൊയ്ത്ര നടത്തിയ മോദി സർക്കാർ വിമർശനം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. അങ്ങിനെയാണ് ബംഗാളിന് പുറത്ത് അവർ ശ്രദ്ധിക്കപ്പെടുന്നത് . More
 
മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര പാർലമെന്റിൽ
മോദി സർക്കാരിനെതിരെ വാക്കുകളിൽ തീ പടർത്തി തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര പാർലമെന്റിൽ. കെട്ടിച്ചമച്ച ആഖ്യാനങ്ങളും വിഷം വമിപ്പിക്കുന്ന പ്രചാരണങ്ങളുമാണ് ഭരണത്തിലുള്ളവർ പിന്തുടരുന്നതെന്ന് കുറ്റപ്പെടു ത്തിയ അവർ മനുഷ്യത്വവും മാനവികതയും തൊട്ടുതീണ്ടാത്ത സർക്കാരാണ് നൂറ്റിമുപ്പത് കോടി ജനങ്ങളെ ഭരിക്കുന്നതെന്ന് വിമർശിച്ചു. പ്രസിഡണ്ടിന്റെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി പ്രസംഗക. ഫാസിസത്തിന്റെ ആദ്യലക്ഷണങ്ങളാണ് രാജ്യത്ത് കണ്ടുതുടങ്ങിയിരിക്കുന്നത് എന്ന കുറ്റപ്പെടുത്തലോടെ കഴിഞ്ഞ ജൂണിൽ മഹുവ മൊയ്ത്ര നടത്തിയ മോദി സർക്കാർ വിമർശനം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. അങ്ങിനെയാണ് ബംഗാളിന് പുറത്ത് അവർ ശ്രദ്ധിക്കപ്പെടുന്നത് .
പൗരത്വനിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അവർ നിശിതമായി വിമർശിച്ചു. സി എ എ യ്ക്കും എൻ സി ആറിനും എതിരെ പ്രതികരിക്കുന്നവരോടുള്ള സർക്കാരിന്റെ സമീപനം തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനക്ക് അപ്പുറമുള്ള ഒരധികാരവും മോദി സർക്കാരിനില്ല . ഭരണഘടനാനുസൃതമായാണ് സർക്കാരുകൾ ഭരണം കാഴ്ചവെക്കേണ്ടത്. മാക്യവെല്ലിയൻ തന്ത്രങ്ങളാണ് മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നതിന്നു അവർ കുറ്റപ്പെടുത്തി. ആദ്യം അടയാളപ്പെടുത്തിവെക്കുകയും പിന്നീട് അവകാശങ്ങൾ ഒന്നൊന്നായി എടുത്തുകളയുകയും ഒടുവിൽ വംശഹത്യ തന്നെ നടത്തുകയും ചെയ്യുന്ന ഭീകരമായ പദ്ധതിയാണത്.
വോട്ടുചെയ്തവരെയെല്ലാം മോദി സർക്കാർ വഞ്ചിച്ചു. ജനാധിപത്യവും മതേതരത്വവും പുലരുന്ന ഇന്ത്യയിൽ ഞങ്ങളും അവരുമെന്ന ഭേദചിന്താഗതി ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ അത്തരം ഭിന്നിപ്പുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതൊരു വൈറസ് കണക്കെ രാജ്യമാകെ വ്യാപിക്കുകയാണ്. ഹിന്ദു വലത് വർഗീയ കൂട്ടങ്ങൾ മാത്രമല്ല മോദി സർക്കാരിനെ അധികാരത്തിലേറ്റിയതെന്ന കാര്യം മറക്കേണ്ട. സാധാരണക്കാരും അതിൽ പങ്കാളികളാണ്. സബ്കാ സർക്കാർ സബ്കാ വികാസ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവർ ഒരു വിഭാഗത്തിന്റെ മാത്രം സർക്കാരായി അധഃപതിച്ചിരിക്കുന്നു- മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി.
വാഗ്ദത്തം ചെയ്യപ്പെട്ട തൊഴിലിനായി കാത്തി രിക്കുന്ന ലക്ഷക്കണക്കായ യുവജനങ്ങളെ സർക്കാർ വഞ്ചിച്ചു. നോട്ടുനിരോധനം വഴി ചെറുകിട കർഷകരുടെ നടുവൊടിച്ചു. അവരുടെ ഉപജീവനമാർഗം ഇല്ലാതാക്കി. പടുകൂറ്റൻ പ്രതിമയുടെ പേരിൽ ഭൂമി ഒഴിഞ്ഞുപോകേണ്ടിവന്ന ഗുജറാത്തി ലെ ആയിരക്കണക്കായ ഗോത്ര ജനവിഭാഗങ്ങളെയും സർക്കാർ വഞ്ചിച്ചു. പകരം അവർക്കു നൽകിയത് ശുചീകരണ തൊഴിലാളികളുടെ പണിയാണ് .
കഴിഞ്ഞയാഴ്‌ച പോളണ്ടിൽ നടന്ന ഹോളോകോസ്റ്റ് ഇരകളുടെ കൂടിച്ചേരലിനെ അനുസ്മരിച്ച അവർ, ആകാശത്തുനിന്ന് പൊട്ടി വീണതല്ല ഹോളോകോസ്റ്റ് എന്ന് ഓർമിപ്പിച്ചു. സഹജീവികളുടെ ദുരവസ്ഥകളോട് പ്രതികരിക്കാതിരു ന്ന ജനവിഭാഗങ്ങളുടെ സൃഷ്ടിയായിരുന്നു ഹോളോകോസ്റ്റ്. എല്ലാ ഹോളോകോസ്റ്റ് സ്മാരകങ്ങളും ഓർമപ്പെടുത്തലുകളാണ്. അത് സംഭവിച്ചു എന്നതിന്റെയല്ല, മറിച്ച് അതിനിയും സംഭവിക്കാം എന്നതിന്റെ. ഹോളോകോസ്റ്റിന് ഉത്തരവാദികൾ ഗ്യാസ് ചേമ്പറുകളുടെ സ്വിച്ചിട്ടവർ മാത്രമല്ല, മറിച്ച് തങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ച മനുഷ്യരെ അടയാളപ്പെടുത്തി കൊണ്ടുപോകുമ്പോൾ, വീട്ടിൽ നിന്നും ആട്ടിപ്പായിച്ച് ഗ്യാസ് ചേമ്പറുകളിൽ തള്ളിയിടുമ്പോൾ ഒരക്ഷരം പ്രതികരിക്കാതെ ചാരുകസാലയിൽ കിടന്ന് ആ ദൃശ്യങ്ങൾക്ക് കാഴ്ചക്കാരായിരു ന്നവർ കൂടിയാണ്- തൃണമൂൽ എം പി ഓർമിപ്പിച്ചു.