Movie prime

ബി ജെ പി രാജ്യത്തെ ബാധിച്ച കാൻസറെന്ന് കെജ്‌രിവാൾ, തുറന്ന ചർച്ചയ്ക്ക് മോദിയെ വെല്ലുവിളിച്ച് മമത

” നമുക്കൊരു തുറന്ന ചർച്ച നടത്താം. അത് താങ്കളുടെ സ്വന്തം ചാനലുകളിൽ ഒന്നിൽ തന്നെ ആവട്ടേ. എന്നാൽ ഫോണും ടെലി പ്രോംപ്റ്ററും ഉപയോഗിക്കരുത്. എന്റെ ചോദ്യങ്ങൾക്ക് താങ്കളും താങ്കളുടെ ചോദ്യങ്ങൾക്ക് ഞാനും നേരിട്ട് മറുപടി പറയണം. തയ്യാറുണ്ടോ ? ” , പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ചോദ്യം. ചോദിക്കുന്നത് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ സംബന്ധിക്കവേയാണ് മമത ബി ജെ പി ക്കും നരേന്ദ്രമോദി More
 
ബി ജെ പി രാജ്യത്തെ ബാധിച്ച കാൻസറെന്ന് കെജ്‌രിവാൾ, തുറന്ന ചർച്ചയ്ക്ക് മോദിയെ വെല്ലുവിളിച്ച് മമത

” നമുക്കൊരു തുറന്ന ചർച്ച നടത്താം. അത് താങ്കളുടെ സ്വന്തം ചാനലുകളിൽ ഒന്നിൽ തന്നെ ആവട്ടേ. എന്നാൽ ഫോണും ടെലി പ്രോംപ്റ്ററും ഉപയോഗിക്കരുത്. എന്റെ ചോദ്യങ്ങൾക്ക് താങ്കളും താങ്കളുടെ ചോദ്യങ്ങൾക്ക് ഞാനും നേരിട്ട് മറുപടി പറയണം. തയ്യാറുണ്ടോ ? ” , പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ചോദ്യം. ചോദിക്കുന്നത് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി.

ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ സംബന്ധിക്കവേയാണ് മമത ബി ജെ പി ക്കും നരേന്ദ്രമോദി സർക്കാരിനും എതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ പ്രദേശിൽ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

മോദി ചർച്ചകളെ ഭയപ്പെടുന്ന ആളാണെന്നും പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലെന്നും മമത കളിയാക്കി. ദേശീയ തലത്തിൽ ബി ജെ പി 125 സീറ്റ് തികയ്ക്കില്ലെന്നും അവർ പറഞ്ഞു. പശ്ചിമ ബംഗാളിൽ ബി ജെ പി ക്ക് ഒറ്റ സീറ്റുപോലും കിട്ടില്ല. ദിവസം മുഴുവനും നുണ പറഞ്ഞുകൊണ്ടിരിക്കുന്ന മോദി ജനങ്ങളെ കൊള്ളയടിക്കുകയാണ്.

ചടങ്ങിൽ സംസാരിച്ച ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാൾ രാജ്യത്തെ ബാധിച്ച കാൻസറിനോടാണ് ബി ജെ പി യെ ഉപമിച്ചത്. ” ഇനിയും ഇത് മുറിച്ചുമാറ്റാതിരുന്നാൽ വലിയ അപകടമാകും. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളത്. അധികാരത്തിലേറിയതിനു ശേഷം ഭരണഘടന മാറ്റിയെഴുതിയ ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറെ പോലെയാണ് മോദി. ഹിറ്റ്ലർ മരണം വരെ അധികാരത്തിൽ തുടർന്നു. അതാണ് മോദിയും ലക്ഷ്യം വെയ്ക്കുന്നത്‌. രാജ്യത്ത് മതപരമായ ഭിന്നിപ്പുകൾ വളർത്തി ഐക്യം തകർക്കാൻ 1947 മുതൽ പാകിസ്താൻ ശ്രമിക്കുകയാണ്. അവർക്ക് നേടാൻ കഴിയാത്തത് അഞ്ചുവർഷം കൊണ്ട് മോദി – അമിത്ഷാ കൂട്ടുകെട്ട് നേടി ” കെജ്‌രിവാൾ വിമർശിച്ചു.

” ക്രിമിനലുകളുടെ കാവൽക്കാരൻ ” എന്നാണ് ചന്ദ്രബാബു നായിഡു നരേന്ദ്രമോദിയെ വിശേഷിപ്പിച്ചത്.