Movie prime

മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതനെ തല്ലിക്കൊന്നു

മാങ്ങ കട്ടെടുത്തു എന്ന് ആരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. ക്രൂരമായ മർദ്ദനത്തിനിടയിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം അടുത്തുള്ള പഞ്ചായത്ത് ഓഫീസിന്റെ ഫാനിൽ കെട്ടിത്തൂക്കി കൊലപാതകം ആത്മഹത്യയാക്കാനും ശ്രമം നടത്തി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശിങ്കംപല്ലി ഗ്രാമത്തിലാണ് അതിക്രൂരമായ നരഹത്യ അരങ്ങേറിയത്. പെടാപുടി മണ്ഡലത്തിലെ ഗൊല്ലല മാമിടാഡാ നിവാസിയായ ബിക്കി ശ്രീനിവാസിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭാര്യയെയും കുഞ്ഞിനേയും അയൽഗ്രാമമായ വെഡ്ലമുരുവിൽ എത്തിച്ച് തിരികെ സ്വന്തം ഗ്രാമത്തിലേക്ക് വരികയായിരുന്നു ബിക്കി. ശിങ്കംപല്ലിയിൽ എത്തിയപ്പോൾ More
 
മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതനെ തല്ലിക്കൊന്നു

മാങ്ങ കട്ടെടുത്തു എന്ന് ആരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം. ക്രൂരമായ മർദ്ദനത്തിനിടയിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം അടുത്തുള്ള പഞ്ചായത്ത് ഓഫീസിന്റെ ഫാനിൽ കെട്ടിത്തൂക്കി കൊലപാതകം ആത്മഹത്യയാക്കാനും ശ്രമം നടത്തി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശിങ്കംപല്ലി ഗ്രാമത്തിലാണ് അതിക്രൂരമായ നരഹത്യ അരങ്ങേറിയത്.

പെടാപുടി മണ്ഡലത്തിലെ ഗൊല്ലല മാമിടാഡാ നിവാസിയായ ബിക്കി ശ്രീനിവാസിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭാര്യയെയും കുഞ്ഞിനേയും അയൽഗ്രാമമായ വെഡ്‌ലമുരുവിൽ എത്തിച്ച് തിരികെ സ്വന്തം ഗ്രാമത്തിലേക്ക് വരികയായിരുന്നു ബിക്കി. ശിങ്കംപല്ലിയിൽ എത്തിയപ്പോൾ വഴിയരികിൽ കണ്ട തോട്ടത്തിൽ അൽപനേരം ഇരുന്നു വിശ്രമിച്ചു. ശക്തമായ കാറ്റിൽ കൊഴിഞ്ഞുവീണ മാങ്ങകൾ പെറുക്കിയെടുത്തു. അത് കണ്ടുകൊണ്ടുവന്ന സെക്യൂരിറ്റിക്കാരൻ ബിക്കി മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് അയാളെ തടഞ്ഞുവെയ്ക്കുകയും കൂട്ടാളികളെയും കൂട്ടി അടുത്തുള്ള, ഒഴിഞ്ഞുകിടന്ന പഞ്ചായത്ത് ഓഫീസിനകത്ത് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും ചെയ്തു.

മർദ്ദനത്തിനിടയിൽ ബിക്കി കൊല്ലപ്പെട്ടെന്ന് മനസ്സിലാക്കിയ സംഘം അയാളെ ഓഫീസിനകത്തുള്ള ഫാനിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു. എന്നാൽ സംഭവത്തെ പറ്റി കേട്ടറിഞ്ഞെത്തിയ ഗ്രാമീണർ സത്യം മനസിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് പ്രതികളിൽ രണ്ടുപേർ പൊലീസിന് മുന്നിൽ കീഴടങ്ങി. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതുവരെ ജനക്കൂട്ടം പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധം തുടർന്നു. സംഭവത്തിൽ ഉൾപ്പെട്ട പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.