Movie prime

“മാസ്ക് ധരിക്കണം”: ഉദ്ധരണി പട്ടികയിൽ ഒന്നാമതായി ആന്റണി ഫൗച്ചിയുടെ നിർദേശം

Mask കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കാൻ ആളുകൾ “മാസ്ക് ധരിക്കണം” എന്ന അമേരിക്കൻ സാംക്രമിക രോഗ വിദഗ്ധൻ ഡോ. ആന്റണി ഫൗച്ചിയുടെ അഭ്യർഥന യേൽ ലോ സ്കൂൾ ലൈബ്രറിയുടെ 2020-ലെ ഏറ്റവും ശ്രദ്ധേയമായ ഉദ്ധരണികളുടെ പട്ടികയിൽ ഒന്നാമതായി. ലൈബ്രറിയുടെ അസോസിയേറ്റ് ഡയറക്ടറായ ഫ്രെഡ് ഷാപ്പിറോ ആണ് ഉദ്ധരണികൾ ശേഖരിച്ചത്. 2006 മുതലാണ് “ദി യേൽ ബുക്ക് ഓഫ് ക്വട്ടേഷൻസ് ” എന്ന പേരിൽ ഏറ്റവും ശ്രദ്ധേയമായ ഉദ്ധരണികളുടെ പട്ടിക യേൽ സർവകലാശാല ലൈബ്രറി പ്രസിദ്ധീകരിച്ചു പോരുന്നത്. Mask More
 
“മാസ്ക് ധരിക്കണം”: ഉദ്ധരണി പട്ടികയിൽ ഒന്നാമതായി ആന്റണി ഫൗച്ചിയുടെ നിർദേശം

Mask
കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കാൻ ആളുകൾ “മാസ്ക് ധരിക്കണം” എന്ന അമേരിക്കൻ സാംക്രമിക രോഗ വിദഗ്ധൻ ഡോ. ആന്റണി ഫൗച്ചിയുടെ അഭ്യർഥന യേൽ ലോ സ്‌കൂൾ ലൈബ്രറിയുടെ 2020-ലെ ഏറ്റവും ശ്രദ്ധേയമായ ഉദ്ധരണികളുടെ പട്ടികയിൽ ഒന്നാമതായി. ലൈബ്രറിയുടെ അസോസിയേറ്റ് ഡയറക്ടറായ ഫ്രെഡ് ഷാപ്പിറോ ആണ് ഉദ്ധരണികൾ ശേഖരിച്ചത്. 2006 മുതലാണ് “ദി യേൽ ബുക്ക് ഓഫ് ക്വട്ടേഷൻസ് ” എന്ന പേരിൽ ഏറ്റവും ശ്രദ്ധേയമായ ഉദ്ധരണികളുടെ പട്ടിക യേൽ സർവകലാശാല ലൈബ്രറി പ്രസിദ്ധീകരിച്ചു പോരുന്നത്. Mask

കോവിഡ് കാലത്തും അമേരിക്കൻ തെരുവുകളെ ഇളക്കിമറിച്ച വംശീയ വിരുദ്ധ പ്രക്ഷോഭത്തിൽ മുഴങ്ങിക്കേട്ട “എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല” എന്ന ജോർജ് ഫ്ലോയ്ഡിൻ്റെ മരണ മൊഴിയാണ് പട്ടികയിൽ രണ്ടാമതായി ഇടം പിടിച്ചത്. മിനിയാപൊളിസിലെ തെരുവിൽ, കൈ വിലങ്ങോടെ, നിലത്ത് കമിഴ്ത്തിക്കിടത്തി, കഴുത്തിൽ കാലമർത്തിവെച്ച് ശ്വാസം മുട്ടിച്ച് അതിക്രൂരമായി തന്നെ കൊലപ്പെടുത്തുന്ന ഡെറക്ക് ഷോവിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനോട് ജോർജ് ഫ്ലോയ്ഡ് ആവർത്തിച്ചു പറഞ്ഞ വാക്യമാണ് “ഐ കാണ്ട് ബ്രീത്ത് ” എന്നത്. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രമ്പിൻ്റെ പരാജയത്തിലേക്ക് വഴി തുറന്നതിൽ ശ്രദ്ധേയമായ ഈ രണ്ട് ഉദ്ധരണികൾക്കും വലിയ പ്രാധാന്യമുണ്ട്.

ഈ വർഷത്തെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കാലത്തെ ശ്രദ്ധേയമായ നിരവധി ഉദ്ധരണികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിയോട് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ പറഞ്ഞ “യു ആർ എ ലൈയിങ്ങ് ഡോഗ് ഫേസ്ഡ് സോൾജ്യർ” എന്ന വിവാദ പരാമർശമാണ് അവയിൽ ഒന്ന്. പ്രശംസനീയമാണോ വാചാലമാണോ തുടങ്ങിയ പരിഗണനകൾ വെച്ചല്ല, മറിച്ച് പ്രസിദ്ധി നേടിയോ, കാലത്തിൻ്റെ ചൈതന്യത്തെ ഉൾക്കൊണ്ടോ തുടങ്ങിയ ഘടകങ്ങളാണ് ഉദ്ധരണികളുടെ തെരഞ്ഞെടുപ്പിൽ താൻ മാനദണ്ഡമാക്കിയതെന്ന് ഷാപ്പിറോ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 27-ന് വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽവെച്ച് കൊറോണ വൈറസിനെ കുറിച്ച് ട്രമ്പ് പറഞ്ഞ പരാമർശമാണ് പട്ടികയിൽ മൂന്നാമതായി ഇടം പിടിച്ചത്. “ഒരു ദിവസം- ഇത് ഒരു അത്ഭുതം പോലെയാണ് – ഇത് അപ്രത്യക്ഷമാകും.”
അണുനാശിനി കുത്തിവെച്ച് വൈറസിനെ പ്രതിരോധിക്കാനാവുമോ എന്ന ട്രമ്പിൻ്റെ തന്നെ പരിഹാസ്യമായ മറ്റൊരു പരാമർശവും പട്ടികയിലുണ്ട്. ഏപ്രിൽ 23-ന് വൈറ്റ് ഹൗസിൽ നടന്ന കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിൻ്റെ വാർത്താ സമ്മേളനത്തിനിടെയായിരുന്നു കുപ്രസിദ്ധമായ ആ പരാമർശം.

“നിങ്ങളോട് ഞാൻ ഒരിക്കലും കള്ളം പറയുകയില്ല, വാക്ക് തരുന്നു” എന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെ മക്ഇനാനിയുടെ മെയ് 1-ലെ പ്രസ്താവനയാണ് മറ്റൊന്ന്.ഒരു പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതുവരെ തന്നെ മാറ്റരുതെന്ന ഏറ്റവും വലിയ ആഗ്രഹമാണ് തനിക്കുള്ളത് എന്ന ചെറുമകൾ ക്ലാര സ്പെറയോടുള്ള പരേതയായ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദർ ജിൻസ്‌ബർഗിൻ്റെ വാക്കുകളും പോയ വർഷത്തെ ശ്രദ്ധേയമായ ഒരു ഉദ്ധരണിയാണ്.

നിങ്ങൾ എനിക്കാണോ ട്രമ്പിനാണോ എന്ന് കണ്ടെത്തുന്നതിൽ പ്രശ്നം അനുഭവപ്പെടുന്നതായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു കറുത്തവനല്ല എന്ന ബ്രേക്ക്ഫാസ്റ്റ് ക്ലബ് റേഡിയോ അഭിമുഖത്തിലെ ജോ ബൈഡൻ്റെ വാക്കുകളും, ജൂലൈ 16-ലെ വാർത്താ സമ്മേളനത്തിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് മക്ഇനാനി പറഞ്ഞ “ശാസ്ത്രം ഇതിന് തടസ്സം നിൽക്കരുത് “എന്ന വിവാദ പരാമർശവും പട്ടികയിൽ മുൻപന്തിയിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്.