Movie prime

എം സി ജോസഫൈൻ രാജി വച്ചു 

 

വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ രാജി വെച്ചു.

പരാതിക്കാരിയായ യുവതിയോട് ടെലിവിഷൻ പരിപാടിക്കിടെ ധാർഷ്ട്യത്തോടെ സംസാരിച്ചത് ജോസഫൈനിനെ വിവാദത്തിനു നാടുവിലാക്കിയിരുന്നു. വ്യാഴാഴ്ച്ച നടന്ന സംഭവത്തെത്തുടർന്ന്  വിവിധ മേഖലയിലുള്ളവർ വനിതാ കമ്മീഷൻ അധ്യക്ഷയുടെ രാജിക്കായി മുറവിളികൂട്ടിയിരുന്നു. 

വെള്ളിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് രാജി സമർപ്പിച്ചത്. കാലാവധി അവസാനിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെയാണ് ജോസഫൈന്റെ രാജി. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് രാജി വെയ്ക്കാൻ നിർദ്ദേശം നല്കിയത്.